HOME
DETAILS

മുന്നിലുള്ള വാഹനത്തെ തൊട്ടുരുമ്മി പോകല്ലേ! പിടിവീണാല്‍ ദുബൈയില്‍ പോക്കറ്റു കാലിയാകും

  
April 04, 2025 | 3:09 PM

Dubai Police issues strong warning against tailgating

ദുബൈ: റോഡിലെ ഏറ്റവും അപകടകരമായ ഡ്രൈവിംഗ് രീതികളിലൊന്നാണ് ടെയില്‍ഗേറ്റിംഗ്. ഇത് പെട്ടെന്നുള്ള കൂട്ടിയിടികള്‍ക്കും ഒന്നിലധികം വാഹനങ്ങള്‍ ഒരുമിച്ച് കൂട്ടിയിടിക്കുന്നതിനും കാരണമാകാറുണ്ട്. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും, പലരും തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ വാഹനങ്ങളെ പിന്തുടരുന്നു. മുന്നിലുള്ള വാഹനം വേഗത കുറയ്ക്കുകയോ അപ്രതീക്ഷിതമായി നിര്‍ത്തുകയോ ചെയ്താല്‍ ഇത്തരം ആളുകള്‍ക്ക് യാതൊന്നും ചെയ്യാനില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനും പിഴ ചുമത്തുന്നതിനും എഐ പവേര്‍ഡ് റഡാറുകള്‍ ഉപയോഗിച്ച് ദുബൈ പൊലിസ് കണ്ണും കാതും കൂര്‍പ്പിച്ച് രംഗത്തുണ്ട്.

വാഹനമോടിക്കുമ്പോള്‍ വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദുബൈ പൊലിസ് അടുത്തിടെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകലം പാലിക്കുന്നത് റോഡ് സുരക്ഷ വര്‍ധിപ്പിക്കുക മാത്രമല്ല, അപകട സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പൊലിസ് പറഞ്ഞു. ഈ നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹമാണ് പിഴയായി ഈടാക്കുക.

'റോഡില്‍ നിങ്ങളുടെ സുരക്ഷയ്ക്ക് സുരക്ഷിതമായ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, ആവശ്യമുള്ളപ്പോള്‍ സുരക്ഷിതമായി നിര്‍ത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പാക്കാം. റോഡിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്കും ഇത് അനിവാര്യമാണ്' ദുബൈ പൊലിസ് തങ്ങളുടെ എക്‌സ് അക്കൗണ്ട് വഴി പറഞ്ഞു.

എന്താണ് ടെയില്‍ഗേറ്റിംഗ്?
വാഹനമോടിക്കുന്ന ഒരാള്‍ മറ്റൊരു വാഹനത്തെ വളരെ അടുത്ത് പിന്തുടരുമ്പോഴാണ് ടെയില്‍ഗേറ്റിംഗ് സംഭവിക്കുന്നത്. മുന്‍വശത്തെ വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുകയോ ബ്രേക്ക് ചെയ്യുകയോ ചെയ്താല്‍ സുരക്ഷിതമായി നിര്‍ത്താന്‍ മതിയായ ഇടം ഇല്ലാതെയാകും. ഈ സ്വഭാവം മുന്നിലുള്ള ഡ്രൈവര്‍ക്ക് അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കും. 

ഇത്തരം പ്രവൃത്തികള്‍ ഒരേസമയം രണ്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതിന് കാരണമാകും. ടെയില്‍ഗേറ്റിംഗ് ഡ്രൈവര്‍മാര്‍ക്കിടയില്‍ പിരിമുറുക്കം വര്‍ധിപ്പിക്കുകയും ശ്രദ്ധ വ്യതിചലിപ്പിക്കുകയും ഗുരുതരമായ അപകടത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ടെയില്‍ഗേറ്റിംഗ് എങ്ങനെ ഒഴിവാക്കാം
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പിന്‍വശത്തെ കൂട്ടിയിടികള്‍ തടയുന്നതിനും വാഹനമോടിക്കുന്നവര്‍ തങ്ങളുടെ വാഹനത്തിനും മുന്നിലുള്ള വാഹനത്തിനും ഇടയില്‍ മതിയായ അകലം ഉണ്ടെന്ന് ഉറപ്പാക്കണം. 

ദുബൈയുടെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വെഹിക്കിള്‍ ഹാന്‍ഡ്ബുക്ക് സുരക്ഷിതമായ ദൂരം നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായി 'രണ്ട്-സെക്കന്‍ഡ് നിയമം' ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു:

ഒരു സൈന്‍ പോസ്റ്റ്, മരം, അല്ലെങ്കില്‍ റോഡ് അടയാളപ്പെടുത്തല്‍ പോലുള്ള ഒരു നിശ്ചിത റഫറന്‍സ് പോയിന്റ് മുന്നിലായി തിരഞ്ഞെടുക്കുക.

മുന്നിലുള്ള വാഹനം ആ പോയിന്റ് കടന്നാല്‍, സെക്കന്‍ഡുകള്‍ക്കുള്ളില്‍ എണ്ണാന്‍ തുടങ്ങുക.

നിങ്ങളുടെ വാഹനം രണ്ട് സെക്കന്‍ഡിനുള്ളില്‍ അതേ പോയിന്റില്‍ എത്തുകയാണെങ്കില്‍, നിങ്ങള്‍ വളരെ അടുത്താണ് പിന്തുടരുന്നത്. ഉടന്‍ തന്നെ ആ വാഹവുമായുള്ള ദൂരം വര്‍ധിപ്പിക്കണം.

മഴ, മൂടല്‍മഞ്ഞ് തുടങ്ങിയ മോശം കാലാവസ്ഥകളില്‍ ഈ സമയം നാലോ അഞ്ചോ സെക്കന്‍ഡാണ്. അതായത് അതിലും കൂടുതല്‍ സമയമെടുത്ത് സഞ്ചരിക്കാവുന്ന ദൂരം മുന്നിലുള്ള വാഹനവുമായി ഉണ്ടായിരിക്കണം.

Dubai Police issued a stern warning against tailgating, emphasizing its danger and legal consequences. Drivers are urged to maintain safe distances to prevent accidents and ensure road safety for all.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  23 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  23 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  23 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  23 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  23 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  23 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  23 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  23 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  23 days ago