HOME
DETAILS

ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്കെത്തിയത് 19 വര്‍ഷം; പ്രവാസി അധ്യാപകനെ കണ്ടെത്തി വിദ്യാഭ്യാസ മന്ത്രാലയം, ഒടുവില്‍ ട്വിസ്റ്റ്

  
April 04, 2025 | 3:44 PM

Education Ministry finds expatriate teacher whose salary was deposited into his account for 19 years without working

കുവൈത്ത് സിറ്റി: ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്ക് എത്തുക, എന്തു നടക്കാത്ത സ്വപ്‌നമെന്നല്ലേ? എന്നാല്‍ അങ്ങനെയല്ല. ജോലി ചെയ്യാതെ 19 വര്‍ഷം ശമ്പളം അക്കൗണ്ടിലേക്ക് എത്തിയ പ്രവാസി അധ്യാപകനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മിക്കവരും സര്‍ക്കാര്‍ അധികൃതരുടെയും മറ്റുള്ളവരുടെയും പിടിപ്പുകേടിനെ വിമര്‍ശിക്കുകയാണിപ്പോള്‍.  

ജോലി ചെയ്യാതെ 19 വര്‍ഷമായി മുഴുവന്‍ ശമ്പളവും അക്കൗണ്ടില്‍ ലഭിച്ച പ്രവാസി അധ്യാപകനെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയമാണ് കണ്ടെത്തിയത്.

മന്ത്രാലയത്തിന്റെ ഇന്റേണല്‍ ഓഡിറ്റിംഗിലൂടെയും ഫിംഗര്‍പ്രിന്റ് ഹാജര്‍ സംവിധാനത്തിലൂടെയുമാണ് സംഭവം പുറത്തുവന്നത്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഏകദേശം രണ്ട് പതിറ്റാണ്ടായി അധ്യാപകന്‍ തന്റെ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി വ്യക്തമായി. 

19 വര്‍ഷത്തെ കാലയളവില്‍ അധ്യാപകന്റെ അക്കൗണ്ടിലേക്ക് എത്തിയത് 105,000 കുവൈത്തി ദീനാറാണ്. എങ്കിലും ഈ തുക മുഴുവനും ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

കേസില്‍ അഴിമതിടോ തട്ടിപ്പോ സംബന്ധിച്ച എല്ലാ സംശയങ്ങളും ഇതോടെ മന്ത്രാലയം തള്ളിക്കളഞ്ഞു. മനഃപൂര്‍വമായ ദുഷ്പെരുമാറ്റമല്ല, ഭരണപരമായ മേല്‍നോട്ടത്തില്‍ നിന്നാണ് ഈ പ്രശ്നം ഉടലെടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളെയും ഉത്തരവാദിത്തത്തെയും കുറിച്ച് ഈ കേസ് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളും പതിവ് അവലോകനങ്ങളും നടത്താന്‍ ഇതോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായേക്കും.

Education Ministry finds expatriate teacher whose salary was deposited into his account for 19 years without working, finally a twist



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a few seconds ago
No Image

അവന്‌ റൊണാൾഡോയുടെ ലെവലിലെത്താം, എന്നാൽ ആ താരത്തിന്റെ അടുത്തെത്താൻ പ്രയാസമാണ്: മുൻ പിഎസ്ജി താരം

Football
  •  an hour ago
No Image

ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം

National
  •  2 hours ago
No Image

2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി

Kerala
  •  2 hours ago
No Image

സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം

Cricket
  •  2 hours ago
No Image

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  3 hours ago
No Image

സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  3 hours ago
No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  3 hours ago
No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  3 hours ago
No Image

സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ

Football
  •  3 hours ago