HOME
DETAILS

ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്‌റൈന്‍ കോടതി

  
Web Desk
April 07, 2025 | 5:15 PM

Bahrain Court Fines Husband Rs 1 Lakh for Breaking Wifes Nose

മനാമ: കുടുംബ വഴക്കിനിടെ ഭാര്യയുടെ മൂക്കിടിച്ച് പൊട്ടിച്ച കേസില്‍ ഭര്‍ത്താവിന് 500 ദിനാര്‍ പിഴ ചുമത്തി. ബഹ്‌റൈനിലെ ഉന്നത കോടതിയാണ് പിഴ ചുമത്തിയത്. 
ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഉന്നത കോടതി വിധി പറഞ്ഞത്. 

ലോവര്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും നേരത്തെ പുറപ്പെടുവിച്ച വിധികള്‍ ഉന്നത കോടതി ശരിവയ്ക്കുകയായിരുന്നു.

ഭാര്യയ്ക്ക് സംഭവിച്ച പരുക്കുകള്‍ പഴയതാണെന്നും താന്‍ കാരണമല്ലെന്നും പ്രതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഫോറന്‍സിക് തെളിവുകള്‍ മറിച്ചാണ് സൂചിപ്പിച്ചത്. മുറിവുകള്‍ അടുത്തിടെയുണ്ടായതാണെന്നും ഭാര്യയുടെ മൊഴിയുമായി ഇത് പൊരുത്തപ്പെടുന്നുണ്ടെന്നും 20 ദിവസത്തിലധികം ദൈനംദിന ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് അവരെ തടയാന്‍ തക്കവണ്ണം ഗുരുതരമാണ് മുറിവുകള്‍ എന്നും മെഡിക്കല്‍ പരിശോധകളില്‍ കണ്ടെത്തി.

ഭാര്യയുടെ മൊഴി പ്രകാരം മുമ്പ് ശസ്ത്രക്രിയ നടത്തിയ മൂക്കിലെ അതേ ഭാഗത്താണ് ഭര്‍ത്താവ് ഇടിച്ചതെന്നും ഇതിനു പുറമേ ഇയാള്‍ അടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെന്നും തെളിഞ്ഞു.

പ്രോസിക്യൂഷന്റെ അഭ്യര്‍ത്ഥന പ്രകാരം മനഃപൂര്‍വ്വം ഉപദ്രവിച്ചതിനും ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തിയിരുന്നു. കോടതി 500 ബഹ്‌റൈന്‍ ദിനാര്‍ പിഴ ചുമത്തുകയും തുടര്‍ നടപടികള്‍ക്കായി വിഷയം സിവില്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

പ്രതിയായ ഭര്‍ത്താവ് ഭാര്യയുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്ന് വാദിക്കുകയും കുട്ടികളുടെ സാക്ഷ്യം വെല്ലുവിളിക്കുകയും ചെയ്‌തെങ്കിലും ഇതിനെ എല്ലാം മറികടക്കാന്‍ പാകത്തില്‍ ഫോറന്‍സിക് തെളിവുകളുണ്ടായിരുന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാണെന്നും പരിക്കുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിയമനടപടികള്‍ ശരിയായി പാലിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി.

A Bahrain court has fined a husband Rs 1 lakh after he was found guilty of assaulting his wife, resulting in a broken nose. The ruling highlights the legal consequences of domestic violence in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങളുണ്ട് 

National
  •  4 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  4 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  4 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  4 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  4 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  4 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  4 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  4 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  4 days ago