HOME
DETAILS

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ സ്ഥാപനങ്ങൾ; പിൻവാതിൽ നിയമനങ്ങൾ തുടരുന്നു

  
April 08 2025 | 02:04 AM

Institutions not reporting vacancies Backdoor hiring continues

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്താനുള്ള അവകാശം പി.എസ്.സിക്ക് വിട്ടെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഒഴിവുകൾ ഏതൊക്കെ സ്ഥാപനങ്ങളിലുണ്ടെന്നും എത്ര വീതമുണ്ടെന്നതും ഇപ്പോഴും അവ്യക്തം. ഒഴിവുകളുള്ള സ്ഥാപനങ്ങൾ അക്കാര്യം റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് വിവരം. 
സർക്കാർ തീരുമാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാർ അവഗണിക്കുകയാണ്. ഒഴിവുകളില്ലാതെ എങ്ങനെ റിപ്പോർട്ട് ചെയ്യുമെന്നാണ് ഉന്നതരുടെ മറുചോദ്യം. എന്നാൽ പിൻവാതിൽ നിയമനങ്ങൾ തുടരുന്നത് ചൂണ്ടിക്കാട്ടിയാൽ മിണ്ടാട്ടവുമില്ല.

രണ്ടാം പിണറായി സർക്കാറിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്നത്. സർക്കാർ അർധസർക്കാർ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ സ്‌പെഷൽ റൂളുകൾക്കു രൂപം നല്കുകയും നിയമനങ്ങൾ പി.എസ്.സിക്കു വിടുകയും ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 
ഒഴിവുകൾ പൂർണമായും നികത്തുമെന്ന് ഉറപ്പുവരുത്തുമെന്നും വാഗ്ദാനമുണ്ടായിരുന്നു. സർക്കാർ ഇക്കാര്യത്തിൽ തീരുമാനവുമെടുത്തു. നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു. ഇതോടെയാണ് ഈ സ്ഥാപനങ്ങളിൽ ഒഴിവുകളില്ലാതായതെന്നാണ് ആക്ഷേപം ഉയരുന്നത്.

നിയമനം പി.എസ്.സിക്ക് വിടും മുമ്പ് ഈ സ്ഥാപനങ്ങൾ ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്തിരുന്നു. നിയമനാവകാശം പി.എസ്.സിക്ക് വിട്ടതോടെ ഈ സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതായി. വിശദീകരണമായി ഒഴിവുകളില്ലെന്ന ന്യായം നിരത്തി സ്ഥാപനങ്ങളുടെ ചെയർമാൻമാരും.
എന്നാൽ, നിയമനാവകാശം പി.എസ്.സിക്ക് വിടുമെന്ന് തീരുമാനമെടുക്കുകയല്ലാതെ ഔദ്യോഗികമായി പ്രാവർത്തികമായോ എന്നതിൽ വ്യക്തതയില്ലെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. നിയമനാധികാരം കൈമാറാനുള്ള ഉത്തരവ് നടപ്പായോ എന്നതിൽ വ്യക്തതയുമില്ല. സർക്കാർ നിർദേശം ലഭിച്ചെങ്കിൽ എത്ര സ്ഥാപനങ്ങളിൽ നടപ്പായെന്നും മറ്റിടങ്ങളിൽ നടപ്പാക്കാത്തതെന്തെന്നും സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്നും വ്യക്തതയില്ല.
പൊതുമേഖലാ സ്ഥാപനങ്ങൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെങ്കിൽ പ്രത്യേക ചട്ടം രൂപീകരിക്കേണ്ടതുണ്ട്. സർക്കാർ നിർദേശത്തിന്റെ ചുവടുപിടിച്ചുവേണം. എന്നാൽ ചട്ടം രൂപീകരിക്കാത്തതിനാൽ പി.എസ്.സിക്ക് വിടേണ്ടിവരുന്നില്ലെന്നാണ് വിവരം.

ഇതിനുപുറമേ ഈ സ്ഥാപനങ്ങളിൽ നിർലോഭം നിയമനങ്ങൾ നടക്കുന്നതായാണ് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നത്. സർക്കാർ നിർദേശം വരുന്നതിനു മുമ്പ് താൽക്കാലിക നിയമനം നൽകിയ ഒഴിവുകളും പി.എസ്.സിക്ക് വിടേണ്ട സാഹചര്യം ഒഴിവാക്കാനാണ് പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്നും വിലയിരുത്തലുണ്ട്.
സംസ്ഥാനത്ത് മുപ്പതിലേറെ പൊതുമേഖലാ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ താൽക്കാലിക നിയമനങ്ങളാണ് നടന്നുവന്നിരുന്നത്. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനാൽ പിൻവാതിൽ നിയനം തുടരാൻ ഈ സ്ഥാപനങ്ങൾക്ക് സാധിക്കും. സർക്കാർ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പിൻവാതിൽ നിയമനങ്ങൾ തുടരും. ജോലി സ്വപ്‌നം കണ്ട് കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ പ്രായപരിധി കടന്നുപോയി കാത്തിരിപ്പ് വൃഥാവിലാവുകയും ചെയ്യും.

Institutions not reporting vacancies Backdoor hiring continues



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

International
  •  7 days ago
No Image

സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി

National
  •  7 days ago
No Image

'ബുള്ളറ്റ് ലേഡി' വീണ്ടും പിടിയിൽ; കരുതൽ തടങ്കലിലെടുത്ത് എക്സൈസ്

crime
  •  7 days ago
No Image

യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം

uae
  •  7 days ago
No Image

എസ്‌ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്

Kerala
  •  7 days ago
No Image

സ്‌കൈ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

uae
  •  7 days ago
No Image

നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി

International
  •  7 days ago
No Image

ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി

Kerala
  •  7 days ago
No Image

ജനവാസമേഖലയിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി കടുവയും പുലിയും; ഭീതിയിൽ നാട്ടുകാർ

Kerala
  •  7 days ago
No Image

ബഹ്റൈനും സഊദി അറേബ്യയും തമ്മിൽ പുതിയ ഫെറി സർവിസ്; പ്രഖ്യാപനം ജിദ്ദയിൽ നടന്ന മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിൽ

Saudi-arabia
  •  7 days ago