HOME
DETAILS

കറന്റ് അഫയേഴ്സ്-08-04-2025

  
April 08 2025 | 17:04 PM

Current Affairs-08-04-2025

1.കൊച്ച്-രാജ്ബോങ്ഷി സമൂഹം പ്രധാനമായും ഇന്ത്യയിലെ ഏത് മേഖലയിലാണ് കാണപ്പെടുന്നത്?

വടക്കുകിഴക്കൻ (അസമിലെ തദ്ദേശീയരായ കൊച്ച്-രാജ്ബോങ്ഷി സമുദായത്തിനെതിരായ വിദേശ ട്രൈബ്യൂണൽ കേസുകൾ സംസ്ഥാന സർക്കാർ പിൻവലിക്കും. പ്രധാനമായും അസം, പശ്ചിമ ബംഗാൾ, മേഘാലയ എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഈ സമുദായം വാസമാക്കുന്നത്.)

2.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ മിത്ര വിഭൂഷണം നൽകി ആദരിച്ച രാജ്യം?

ശ്രീലങ്ക (ശ്രീലങ്കയുമായുള്ള ദ്വീപക്ഷीത ബന്ധം, സാംസ്കാരിക പൈതൃകം എന്നിവ ശക്തിപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി ആയ ‘മിത്ര വിഭൂഷണ’ മെഡൽ ലഭിച്ചു. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അനുര കുമാര ദിസനായക അവാർഡ് നൽകി.2008ൽ മഹിന്ദ രാജപക്‌സെ സ്ഥാപിച്ച ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ നേതാവാണ് മോദി.ഇത് പ്രധാനമന്ത്രിക്ക്  വിദേശ രാജ്യങ്ങളിൽ നിന്നുള്ള 22-ാമത് അന്താരാഷ്ട്ര ബഹുമതിയാണ്. ബുദ്ധമത പൈതൃകവും സൗഹൃദത്തിന്റെയും പ്രതീകങ്ങളായ ധർമ്മചക്രം, പുൻകലശം, നവരത്നം, സൂര്യചന്ദ്രൻ എന്നിവ മെഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)

3.2025 ലെ ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ഏതാണ്?

ബീഹാർ (ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഏഴാം പതിപ്പ് 2025 മെയ് 4 മുതൽ 15 വരെ ബീഹാറിലെ അഞ്ച് നഗരങ്ങളിലായി നടക്കും. ഇതോടൊപ്പം തന്നെ ബീഹാർ സംസ്ഥാനത്ത് തന്നെ ഖേലോ ഇന്ത്യ പാരാ ഗെയിംസിനും ആതിഥേയത്വം വഹിക്കും.2018-ൽ കായിക സംസ്കാരം വളർത്താനും ഒളിമ്പിക് മത്സരങ്ങൾക്കായി യുവതലമുറയിൽ നിന്നുള്ള പ്രതിഭകളെ കണ്ടെത്താനുമായി ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടികൾ.സർവകലാശാലാതല ഗെയിമുകൾ, ശൈത്യകാല ഗെയിമുകൾ, യുവ കായികതാരം വികസന പരിപാടികൾ എന്നിവയും ഖേലോ ഇന്ത്യയുടെ ഭാഗമാണ്. രാജ്യത്തുടനീളമുള്ള കായിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും നവീകരണത്തിലും ഈ പദ്ധതിയ്ക്ക് പ്രധാന പങ്കുണ്ട്.തദ്ദേശീയ ഗെയിമുകൾ, ലിംഗസമത്വം, വൈകല്യമുള്ളവർക്ക് വേണ്ടി ഉള്ള മത്സരങ്ങൾ എന്നിവയും ഖേലോ ഇന്ത്യ പദ്ധതിയിലൂടെ മുന്നേറുന്നു.)

4.ഹൻസ-3 പരിശീലന വിമാനം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത സംഘടന ഏതാണ്?

സി‌എസ്‌ഐ‌ആർ–നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (എൻ‌എ‌എൽ), ബാംഗ്ലൂർ (പൈലറ്റ് ലൈസൻസുകൾ നേടുന്നതിന് എയർക്രൂവിനെ പരിശീലിപ്പിക്കുന്നതിനായി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഹൻസ-3 വിമാനത്തിന് അംഗീകാരം ലഭിച്ചു. ഇനി മുതൽ ഇന്ത്യയിൽ തന്നെ സ്വകാര്യ വ്യവസായം ഈ വിമാനം നിർമ്മിക്കാനാകും.ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഫ്ലൈയിംഗ് ട്രെയിനർ എന്നതാണ് ഹൻസ-3ന്റെ പ്രധാന സവിശേഷത. ബാംഗളൂരിലെ CSIR - നാഷണൽ എയർസ്പേസ് ലബോറട്ടറീസ് (NAL) ആണ് ഹൻസ-3 രൂപകൽപ്പനയും വികസനവും നടത്തിയത്. ഇന്ത്യയിലെ വിവിധ ഫ്ലൈയിംഗ് ക്ലബ്ബുകളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് വിമാനത്തിന്റെ നിർമ്മാണം.കുറഞ്ഞ ചെലവും ലളിതമായ ഓപ്പറേഷനുമുള്ള ഹൻസ-3, കുറഞ്ഞ ഇന്ധനത്തിൽ വലിയ കാര്യക്ഷമതയുള്ളതാണ്. അതിനാൽ തന്നെ, വാണിജ്യ പൈലറ്റ് ലൈസൻസിംഗിനായി (CPL) പഠിക്കുന്നവർക്ക് ഇത് മികച്ച തിരഞ്ഞെടുപ്പാണ്.)

5.അയോണിയൻ ദ്വീപുകൾ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

ഗ്രീസ് (ഗ്രീസിലെ ലെഫ്കഡയിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ, അയോണിയൻ ദ്വീപുകളിൽ ഇതുവരെ കണ്ടെത്തിയ ആദ്യ പുരാതന ഗ്രീക്ക് തിയേറ്ററാണ് വെളിപ്പെടുത്തിയത്. ഗ്രീസിന്റെ പടിഞ്ഞാറൻ തീരത്തെ കിഴക്കൻ അയോണിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപുസമൂഹം ചരിത്രപരമായി വലിയ പ്രാധാന്യമുള്ളതാണ്.അയോണിയൻ ദ്വീപുകൾ – കോർഫു, പാക്സി, ലെഫ്കഡ, ഇത്താക്കി, കെഫലോണിയ, സാകിന്തോസ്, കൈത്തിറ എന്നിവ ചേർന്ന "ഹെപ്റ്റനീസ്" എന്നറിയപ്പെടുന്ന ഇവ 2,306.94 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ളതാണ്. ഇവയിൽ ഏറ്റവും വലിയ ദ്വീപായ കെഫലോണിയയിൽ സ്ഥിതി ചെയ്യുന്ന ഐനോസ് പർവതമാണ് (1,628 മീറ്റർ) പ്രദേശത്തെ ഉയർന്നഭാഗം.
വേനീസും പിന്നീട് റഷ്യൻ, തുർക്കിഷ് സൈന്യങ്ങളും, ഒടുവിൽ 1864-ൽ ബ്രിട്ടനും ഈ ദ്വീപുകൾ ഭരിച്ചിരുന്നു, അതിനുശേഷമാണ് ഇവ ഗ്രീസിന്റെ ഭാഗമായത്.)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  5 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  5 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  6 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  6 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  6 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  6 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 days ago