HOME
DETAILS

തിരിച്ചടിച്ച് ചൈന; അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125% അധിക തീരുവ ചുമത്തും

  
Shaheer
April 11 2025 | 08:04 AM

China retaliates Will impose additional 125 tariffs on American products

ബെയ്ജിംങ്: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ 84 ശതമാനത്തില്‍ നിന്ന് 125 ശതമാനമായി ഉയര്‍ത്തിയതായി പ്രഖ്യപിച്ച് ചൈനീസ് ധനകാര്യ മന്ത്രാലയം. 

'ചൈനയ്ക്ക് മേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയ യുഎസ് നടപടി അന്താരാഷ്ട്ര സാമ്പത്തിക വ്യാപാര നിയമങ്ങള്‍ക്കും അടിസ്ഥാന സാമ്പത്തിക നിയമങ്ങള്‍ക്കും സാമാന്യബുദ്ധിക്കും നിരയ്ക്കാത്തതാണ്. ഇത് പൂര്‍ണ്ണമായും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലും നിര്‍ബന്ധവുമാണ്,' ചൈനീസ് ധനകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു.

'ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് മേല്‍ കാര്യമായ രീതിയില്‍ കടന്നുകയറ്റം തുടരാന്‍ അമേരിക്ക നിര്‍ബന്ധം പിടിച്ചാല്‍, ചൈന ദൃഢനിശ്ചയത്തോടെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും അവസാനം വരെ പോരാടുകയും ചെയ്യും,' മന്ത്രാലയം പറഞ്ഞു.

'യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്നത് യുഎസ് തുടര്‍ന്നാല്‍, ചൈന അത് അവഗണിക്കും,' ചൈനീസ് ധനകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയം ലോക വിപണികളില്‍ കുഴപ്പമുണ്ടാക്കിയതിനെത്തുടര്‍ന്ന്, ഏകപക്ഷീയമായ ഭീഷണിയെ ചെറുക്കുന്നതില്‍ ചൈനയുമായി കൈകോര്‍ക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നേരത്തെ യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

'ചൈനയും യൂറോപ്പും അവരുടെ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം, ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതികളെ സംയുക്തമായി ചെറുക്കണം,' ചൈനീസ് നേതാവിനെ ഉദ്ധരിച്ച് എഎഫപി പറഞ്ഞു.

ചൈനയ്ക്കുമേലുള്ള ട്രംപിന്റെ അധികതീരുവ ആകെ 145% ആണ്. നേരത്തെ ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 104% തീരുവ വര്‍ധിപ്പിച്ചതിന് ശേഷമാണ് ബുധനാഴ്ച വൈകുന്നേരം യുഎസില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും 84% തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് യുഎസ് അധികതീരുവ വീണ്ടും വര്‍ധിപ്പിച്ചത്.

യു.എസിനെതിരേ ചൈന ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ)യ്ക്കും പരാതി നല്‍കിയിരുന്നു. 12 യു.എസ് കമ്പനികള്‍ക്ക് നിരോധന നിയന്ത്രണവും ചൈന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ കമ്പനികള്‍ക്ക് ചൈനയില്‍നിന്ന് കയറ്റുമതി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും.

ഡസന്‍ കണക്കിന് രാജ്യങ്ങളുടെ മേല്‍ അധികതീരുവ ഏര്‍പ്പെടുത്തിയിരുന്ന ട്രംപ് 90 ദിവസത്തേക്ക് ഇത് മരവിപ്പിച്ചിരുന്നു. ദ്രുതഗതിയിലുള്ള ട്രംപിന്റെ തീരുവാപ്രഖ്യാപനങ്ങള്‍ സാമ്പത്തിക വിപണിയെ പിടിച്ചുകുലുക്കിയിരുന്നു. കോവിഡ്19 മാന്ദ്യത്തിനുശേഷം ചൈനീസ് നയരൂപകര്‍ത്താക്കള്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പാടുപെടുന്നതിനിടെയാണ് അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം.

കഴിഞ്ഞ വർഷം, ചൈനയിൽ നിന്നുള്ള യുഎസ് ഇറക്കുമതിയിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വസ്തുക്കൾ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ലിഥിയം-അയൺ ബാറ്ററികൾ എന്നിവയായിരുന്നു, അതേസമയം ലിക്വിഡ് പെട്രോളിയം ഗ്യാസ്, എണ്ണ, സോയാബീൻ, ഗ്യാസ് ടർബൈനുകൾ, സെമികണ്ടക്ടറുകൾ നിർമ്മിക്കാനുള്ള യന്ത്രങ്ങൾ എന്നിവയാണ് ചൈന പ്രധാനമായും അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  4 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ

Cricket
  •  4 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  4 days ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  4 days ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  4 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  4 days ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  4 days ago