HOME
DETAILS

ഉപ്പുതറ കൂട്ട ആത്മഹത്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; നാല് പേരുടേതും തൂങ്ങിമരണം, രേഷ്മ 2 മാസം ഗർഭിണി

  
April 11 2025 | 13:04 PM

Postmortem Report Reveals Salt Pan Collective Suicide Four Died by Hanging Ramesha Was 2 Months Pregnant

ഇടുക്കി ജില്ലയിലെ ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടികളെ കെട്ടിതൂക്കിയ ശേഷം മാതാപിതാക്കള്‍ തൂങ്ങിമരിച്ചതായാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മരണമടഞ്ഞ രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഉപ്പുതറ സ്വദേശികളായ സജീവ് മോഹനന്‍, ഭാര്യ രേഷ്മ, മക്കളായ ദേവന്‍, ദിയ എന്നിവരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെയായിരുന്നു. 

ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ഉപ്പുതറ പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നറിയാന്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ, കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ് മരണത്തിന് കാരണമെന്ന് ഇവരുടെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു, അതിനാല്‍ തന്നെ ഈ ധനകാര്യ സ്ഥാപനത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.

വൈകിട്ട് നാലരയോടെയായിരുന്നു അമ്മ സുലോചന വീട്ടിൽ എത്തിയത്. എന്നാൽ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. കുറേ തവണ മുട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടര്‍ന്ന് അയൽവാസിയുടെ സഹായത്തോടെ വാതിൽ പൊളിച്ചാണ് വീട്ടിലേക്ക് കയറിയത്. അകത്ത് കടന്ന് നോക്കിയപ്പോൾ ഹാളിൽ നാലുപേരെയും തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യക്ക് കാരണം കടബാധ്യതയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷയ്ക്ക് എടുത്തിട്ടുള്ള വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി ഉണ്ടായിരുന്നതായി മരിച്ച സജീവിന്റെ പിതാവ് ആരോപിച്ചിരുന്നു. കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ് മരണത്തിന് കാരണമെന്നും മറ്റാർക്കും ഇതുമായി ബന്ധമില്ലെന്നും പറയുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചെന്നും ജില്ലാ പൊലിസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് വ്യക്തമാക്കി.

The postmortem report of the shocking salt pan collective suicide case has been released, confirming that all four individuals died by hanging. Tragically, one of the victims, Ramesha, was two months pregnant. The incident has raised serious concerns about domestic violence and mental health in the region. Authorities continue to investigate the circumstances leading to this heartbreaking event.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today

bahrain
  •  a day ago
No Image

സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്

International
  •  a day ago
No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago