HOME
DETAILS

ദുബൈ കിരീടവകാശിയുടെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം അവസാനിച്ചു

  
April 11, 2025 | 2:05 PM

Dubai Crown Prince Concludes Official Visit to India

ദുബൈ: ദുബൈ കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം അവസാനിച്ചുവെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2025 ഏപ്രില്‍ 8നാണ് തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തിയത്. 

സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മന്ത്രിമാരുമായി ഷെയ്ഖ് ഹംദാന്‍ ഉന്നത തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ത്യ യുഎഇ ബന്ധം പരസ്പര വിശ്വാസത്തിലും ആദരവിലും അധിഷ്ഠിതമാണെന്ന് ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി. ഈ ബന്ധം ഭാവിയില്‍ കൂടുതല്‍ ശക്തമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങളും എട്ട് കരാറുകളില്‍ ഒപ്പുവെച്ചു. ഇതില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യരംഗം, ഉന്നത വിദ്യാഭ്യാസം, മാരിറ്റൈം സെക്ടര്‍ തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ഉള്‍പ്പെടുന്നു. ഈ കരാറുകള്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക രാഷ്ട്രീയ ബന്ധം ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai and UAE Deputy Prime Minister, wrapped up his first official visit to India. During his trip, he held high-level meetings with Indian leaders, including Prime Minister Narendra Modi, to strengthen bilateral ties. Eight key agreements were signed, focusing on infrastructure, healthcare, education, and maritime cooperation, marking a significant step in UAE-India relations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  a few seconds ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  36 minutes ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  44 minutes ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  an hour ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  an hour ago
No Image

സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം: ഡിസംബറോടെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കണം; 2026 ജനുവരി മുതൽ പിഴ

uae
  •  an hour ago
No Image

കാബിൻ ക്രൂവിനെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തു: 60-കാരനായ പൈലറ്റിനെതിരെ കേസ്

crime
  •  2 hours ago
No Image

പൊതുജനാരോഗ്യം സംരക്ഷിക്കാൻ പുതിയ നീക്കം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്ക് കർശന പരിശോധന ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  2 hours ago
No Image

സ്‌പാ കേന്ദ്രങ്ങൾ മറയാക്കി അനാശാസ്യം: കൊച്ചിയിൽ 'ബിനാമി' ബിസിനസ്; വരുമാനം പോയത് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക്

crime
  •  2 hours ago
No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  2 hours ago