HOME
DETAILS

ഹാൾടിക്കറ്റ് പരുന്ത് റാഞ്ചി ; നട്ടം തിരിഞ്ഞ് പരീക്ഷയ്ക്ക് എത്തിയ യുവതി

  
April 11 2025 | 14:04 PM

kasaragod kite snatches hall ticket before exam

കാസർഗോഡ്: പരീക്ഷയ്ക്ക് എത്തിയ യുവതിയുടെ ഹാൾടിക്കറ്റ് പാറിയെടുത്ത് പറന്നു പോയ ഒരു പരുന്ത്... ഒടുവിൽ പരീക്ഷ എഴുതാൻ യുവതി നടത്തിയ ശ്രമങ്ങൾ സിനിമാതുല്യമായിരുന്നു. കാസർഗോഡിലെ ഒരു സർക്കാർ യു.പി സ്കൂളിൽ വകുപ്പ് തല പരീക്ഷയ്ക്കിടെ സംഭവിച്ച ഈ അത്യന്തം വിചിത്രമായ അനുഭവം സമൂഹമാധ്യമങ്ങളിൽ പോലും ചർച്ചയായിരിക്കുകയാണ്.

നീലേശ്വരം തൈക്കടപ്പുറം സ്വദേശിനിയായ അശ്വതി ആണ് ഈ അത്ഭുതാനുഭവത്തിലൂടെ കടന്ന് പോയത്. രാവിലെ 7.30 ന് തുടങ്ങേണ്ട ഡിപ്പാർട്ട്മെന്റൽ പരീക്ഷക്കായി അശ്വതി സ്കൂളിലെത്തിയപ്പോൾ ഹാൾ ടിക്കറ്റ് കൈവശം ഉണ്ടായിരുന്നു. പരീക്ഷ എഴുതാൻ എത്തിച്ചേരുന്ന ഏകദേശം 300 പേരിൽ ഒരാളായ അശ്വതി ബാഗ് സ്ട്രോങ്‌ റൂമിൽ വച്ച ശേഷം പുറത്ത് കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം.

അശ്വതിയുടെ കയ്യിൽ ഉണ്ടായിരുന്ന ഹാൾ ടിക്കറ്റിന്റെ നേരെ അപ്രതീക്ഷിതമായി ഒരു വലിയ പരുന്ത് പറന്നു വന്നു. ടിക്കറ്റ് റാഞ്ചിയെടുത്ത് സ്‌കൂളിന്റെ മുകളിലത്തെ ജനൽപ്പാളിക്ക് മുകളിലേക്ക് പറന്നു. ഹാൾ ടിക്കറ്റില്ലാതെ പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ അശ്വതിയും മറ്റു പരീക്ഷാർത്ഥികളും ചേർന്ന് ടിക്കറ്റ് തിരികെ വാങ്ങാനുള്ള ശ്രമം തുടങ്ങി എന്നാൽ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. 

പരുന്ത് ഹാൾ ടിക്കറ്റ് താഴേക്ക് ഇടാതെ ആയപ്പോൾ പരീക്ഷ എഴുതാതെ തിരിച്ച് പോകാൻ നിൽക്കവേ ഹാൾ ടിക്കറ്റ് പരുന്തിൽ നിന്ന് തിരിച്ചുകിട്ടി. ഈ സാഹചര്യങ്ങളി​ലൂടെ കടന്ന് പോയിട്ടും പരീക്ഷ എഴുതാൻ കഴിഞ്ഞതിൽ അശ്വതിക്ക് ആശ്വാസമാവുകയായിരുന്നു.

വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ പലതരം സംഭവങ്ങൾ കാണാറുണ്ടെങ്കിലും, പറന്നു വന്ന പരുന്ത് ഹാൾ ടിക്കറ്റ് റാഞ്ചിയ സംഭവം കേരള വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വിചിത്രമായവയിൽ ഒന്നായി മാറിക്കഴിഞ്ഞു.

In a bizarre incident at a government UP school in Kasaragod, a woman named Ashwathi, who had come to write a departmental exam, lost her hall ticket to a kite (bird of prey). Just before the exam began, the kite swooped in and snatched the hall ticket from her hand. After a frantic effort and delay, the hall ticket was finally retrieved, and she was able to write the exam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്

International
  •  a day ago
No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago