HOME
DETAILS

കിരീടം സ്വപ്നം കാണുന്ന ഗുജറാത്തിന് തിരിച്ചടി; സൂപ്പർമാൻ പരുക്കേറ്റ് പുറത്ത്

  
Sudev
April 12 2025 | 06:04 AM

Gujarat Titans New Zealand star all-rounder Glenn Phillips ruled out of IPL due to injury

ഗുജറാത്ത് ടൈറ്റൻസിന്റെ സ്റ്റാർ ഓൾ റൗണ്ടർ ഗ്ലെൻ ഫിലിപ്സ് നാട്ടിലേക്ക് മടങ്ങി. പരുക്കേറ്റതിന് പിന്നാലെയാണ് താരം ന്യൂസിലാൻഡിലേക്ക് മടങ്ങിയത്. ഏപ്രിൽ ആറിന് സൺറൈസ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു ഫിലിപ്പിന് പരുക്ക് സംഭവിച്ചിരുന്നത്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഫീൽഡ് ചെയ്യുന്നതിനിടയായിരുന്നു താരത്തിന് പരുക്ക് സംഭവിച്ചത്. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാവും. 

ഈ സീസണിൽ ശക്തമായ മുന്നേറ്റമാണ് ഗുജറാത്ത് ടൈറ്റൻസ് നടത്തിക്കൊണ്ടിരിക്കുന്നത്.സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ട ഗുജറാത്ത് പിന്നീട് ടൂർണ്ണമെന്റിലേക്ക് ശക്തമായി തിരിച്ചു വരികയായിരുന്നു. തുടർച്ചയായി നാല് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ശുഭ്മൻ ഗില്ലും സംഘവും തിരിച്ചു വന്നത്. നിലവിൽ എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റൻസ്. അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെയാണ് ഗുജറാത്ത് വീഴ്ത്തിയത്. 

ഗുജറാത്ത് 58 റൺസിനാണ് രാജസ്ഥാനെ പരാജയപ്പെട്ടത്. സീസണിലെ രാജസ്ഥാന്റെ മൂന്നാം തോൽവിയായിരുന്നു ഇത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 19.2 ഓവറിൽ 159 റൺസിന് പുറത്താവുകയായിരുന്നു.

മത്സരത്തിൽ ഗുജറാത്തിനു വേണ്ടി പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റുകളും റാഷിദ് ഖാൻ, സായ് കിഷോർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മിന്നും പ്രകടനം നടത്തിയപ്പോൾ രാജസ്ഥാൻ ബാറ്റിംഗ് തകരുകയായിരുന്നു. കുൽവന്ദ് കെജ്രോലിയ, മുഹമ്മദ്‌ സിറാജ്, അർഷദ് ഖാൻ എന്നിവർ ഓരോ വീതം വിക്കറ്റുകളും നേടി. 

Gujarat Titans New Zealand star all rounder Glenn Phillips ruled out of IPL due to injury



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  5 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  12 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  19 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  27 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  36 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  41 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  44 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  an hour ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  an hour ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago