HOME
DETAILS

അക്ഷയിയുടെ ദുരൂഹമരണം: ഒരു വർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

  
April 13, 2025 | 3:28 AM

Akshays mysterious incident Investigation goes nowhere even after a year

കക്കട്ടിൽ: കെ.എസ്.യു എം.ഇ.ടി കോളജ് യൂനിറ്റ് സെക്രട്ടറിയും കുമ്പളച്ചോല കമ്മായി സ്വദേശിയുമായിരുന്ന അക്ഷയിയുടെ ദുരൂഹ മരണത്തെകുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ വർഷം വിഷു തലേന്ന് അർധ രാത്രിയോടെയാണ് അക്ഷയ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. വാളുക്കിലെ മരിയഗിരി ചർച്ചിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.

മരണം നടന്ന് ഒരു മാസത്തോടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്നും റീ പോസ്റ്റ്മോർട്ടം ഉൾപ്പെടെ ആവശ്യപ്പെട്ടു കൊണ്ടും ആക്ഷൻ കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസിൻ്റെയും കെ.എസ്.യുവിന്റെയും നേതൃത്വത്തിൽ സമര പ്രഖ്യാപനമുൾപ്പെടെ വന്നതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറാൻ തീരുമാനം വന്നത്.

അക്ഷയ് ഉപയോഗിച്ച ഫോണിന്റെ ഫോറൻസിക് പരിശോധന പോലും പൂർത്തിയാക്കാനായിട്ടില്ലെന്ന് പിതാവ് പരാതിപ്പെട്ടു. കഴിഞ്ഞ വർഷം വിഷു വിന്റെ തലേദിവസം വളരെ സന്തോഷത്തോടെ സമയം ചെലവഴിക്കുകയും സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്ത  അക്ഷയ് പിറ്റേ ദിവസം രാവിലെ മരിച്ച നിലയിൽ കാണുകയാണുണ്ടായത്.

തൻ്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകാമാണെന്നും പിതാവ് സുരേഷ് പറഞ്ഞു. വിഷുവിന് തന്റെ കൂട്ടുകാർക്കായി വിവിധ പായസങ്ങൾ ഉണ്ടാക്കി വയ്ക്കണമെന്നാവശ്യപ്പെട്ട് പോയ തന്റെ മകൻ ജീവിതത്തിൽ ഏറെ പ്രതീക്ഷ ഉള്ളവനായിരുന്നെന്നും അത് ആരൊക്കെയോ ചേർന്ന് തല്ലിക്കെടുത്തിയതാണെന്നും വിതുമ്പലിനിടെ അമ്മ ഇന്ദിരയും പറഞ്ഞു.

Akshays mysterious incident Investigation goes nowhere even after a year



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  a day ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  a day ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  a day ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  a day ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  a day ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  a day ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  a day ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  a day ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago