ഖത്തറിൽ പൊടിക്കാറ്റ് ഉടൻ നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകർ
ദോഹ: ഇന്ന് രാവിലെ മുതൽ രൂപപ്പെട്ട ശക്തമായ പൊടിക്കാറ്റും അത് മൂലമുള്ള കാഴ്ച മങ്ങലും വൈകാതെ പിന്മാറുമെന്നും എന്നാൽ ശക്തമായ കാറ്റ് തുടരുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ഇന്ന് രാവിലെ മുതൽ തുടരുന്ന പൊടിക്കാറ്റ് മൂലം റോഡിൽ വാഹനമോടിക്കുന്നവർക്കും മറ്റും ഒരു കിലോമീറ്ററോളം ദൂരത്തിൽ കാഴ്ച മങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ തുടരുന്നത്. പൊടിക്കാറ്റ് വൈകാതെ പിന്മാറുമെന്നും എന്നാൽ ശക്തമായ കാറ്റ് നില നിൽക്കുമെന്നും നിരീക്ഷകർ പറയുന്നു. ശക്തമായ പൊടിക്കാറ്റ് മൂലം കാഴ്ച മങ്ങലടക്കമുള്ള ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ തൊഴിലാളികൾ വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് രാവിലെ തൊഴിൽ മന്ത്രാലയം സോഷ്യൽ മീഡിയയിയിലൂടെ അറിയിച്ചിരുന്നു. പൊടി മൂലം ആസ്ത്മ അലർജി പോലുള്ള അസുഖങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണമെന്നും പൊടിയിൽ നിന്നും സംരക്ഷണത്തിനായുള്ള ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും പൊതു ജനങ്ങളോട് വിവിധ മന്ത്രാലയങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
Relief ahead for Qatar residents as weather forecasters predict an end to the ongoing dust storms. Improved visibility and clearer skies are expected in the coming days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."