HOME
DETAILS

ഒരേസമയം സോണിയക്കും രാഹുലിനുമെതിരേ ഇഡി കുറ്റപത്രം, റോബര്‍ട്ട് വാദ്രയെ ആറുമണിക്കൂറോളം ചോദ്യംചെയ്യല്‍, ഇന്നും ചോദ്യംചെയ്യും, അറസ്റ്റിനും നീക്കം; കേന്ദ്ര ഏജന്‍സിയുടെ ലക്ഷ്യം കോണ്‍ഗ്രസ്

  
April 16 2025 | 01:04 AM

Central agency ED targets Sonia Gandhi Rahul Gandhi and Robert Vadra

ന്യൂഡല്‍ഹി: ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും, ഭൂമിയിടപാട് കേസില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെയും വിടാതെ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹരിയാനയിലെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ സോണിയാഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വാദ്രയെ ആറുമണിക്കൂര്‍ നേരമാണ് ഇന്നലെ ഇഡി ചോദ്യംചെയ്തത്. ഹരിയാനയിലെ ഷിക്കോപൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് വാദ്രയ്ക്ക് ലഭിച്ച സമണ്‍സ് പരിഗണിച്ചാണ് അദ്ദേഹം ഇന്നലെ ഡല്‍ഹി എ.പി.ജെ അബ്ദുല്‍ കലാം റോഡിലെ ഇ.ഡി ആസ്ഥാനത്തെത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകാനും വാദ്രയോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഈ മാസം എട്ടിന് സമണ്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്നലത്തേക്ക് വീണ്ടും നോട്ടീസയച്ചത്. നോട്ടീസ് ലഭിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം ഇ.ഡി ആസ്ഥാനത്തെത്തി. നുയായികളോടൊപ്പം സുജന്‍ സിങ് പാര്‍ക്കിലെ തന്റെ വസതിയില്‍ നിന്ന് ഒരുകിലോമീറ്ററിലേരെ ദൂരം കാല്‍നടയായാണ് വാദ്ര ഇ.ഡി ആസ്ഥാനത്തെത്തിയത്. 20 വര്‍ഷം പഴക്കമുള്ള ആരോപണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി ഇ.ഡിയെ ഉപയോഗിക്കുകയാണെന്ന് വാദ്ര മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയകാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ്. എനിക്ക് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാദ്രയെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കങ്ങളും നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 20 വര്‍ഷം പഴക്കമുള്ള കേസ്, പ്രിയങ്കാഗാന്ധി വയനാട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട് എംപിയായതോടെയാണ് വീണ്ടും കേന്ദ്ര ഏജന്‍സി സജീവമാക്കിയത്.

അതേസമയം, കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാല്‍ഡിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഒന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ രണ്ടും പ്രതികളാക്കിയാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം തടയല്‍ നിയമപ്രകാരം ഡല്‍ഹി റൗസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ സാം പിത്രോദയുടെ പേരും ഉണ്ട്. കേസില്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപ വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി ഇ.ഡി ആരംഭിച്ചിരിക്കെയാണ്, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 3 (പണമിടപാട്), സെക്ഷന്‍ 4 (പണമിടപാടിനുള്ള ശിക്ഷ) എന്നിവ പ്രകാരം ജഡ്ജി വിശാല്‍ ഗോഗ്‌നെയ്ക്ക് മുമ്പാകെയാണ് ഇ.ഡിയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

കേസുമായി ബന്ധപ്പെട്ട് നിലവില്‍സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇ.ഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു 1937ല്‍ സ്ഥാപിച്ച നാഷനല്‍ ഹെറാള്‍ഡിന്റെ ആദ്യ പ്രസാധകരായ അസോഷ്യേറ്റ് ജേണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍) സ്വത്ത് യങ് ഇന്ത്യ എന്ന പുതിയ സ്ഥാപനം രൂപീകരിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യംസ്വാമി നല്‍കിയ പരാതിയാണ് കേസിന്നാധാരം. 

2012ല്‍ സ്വാമി നല്‍കിയ പരാതിയില്‍ 2021 ലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുത്തതായാണ്  ആരോപണം.
അതേസമയം സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേന്ദ്ര ഏജന്‍സിയുടെ കുറ്റപത്രം രാഷ്ട്രീയപകപോക്കലാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുകയാണെന്ന ആക്ഷേപം വ്യാപകമായിരിക്കെയാണ്, പഴയകേസുകളില്‍ കോണ്‍ഗ്രസിനെ ലക്ഷ്യംവച്ചുള്ള ഇഡിയുടെ പുതിയ നീക്കങ്ങള്‍. 

The Enforcement Directorate, a central agency, has not spared Sonia Gandhi and Rahul Gandhi in the Herald case, and Priyanka Gandhi's husband and businessman Robert Vadra in the land deal case. The ED questioned Sonia Gandhi's son-in-law Robert Vadra for six hours yesterday in a case registered by central agencies in connection with a land deal in Haryana.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു

National
  •  5 hours ago
No Image

ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ‌

Saudi-arabia
  •  5 hours ago
No Image

പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം  

National
  •  5 hours ago
No Image

ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം 

National
  •  5 hours ago
No Image

ഇന്ത്യ-പാക് സംഘർഷം; കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങരുത് ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ തയാറാണ്- ഡൊണാൾഡ് ട്രംപ്

International
  •  5 hours ago
No Image

തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  5 hours ago
No Image

ഛണ്ഡിഗഡില്‍ അപായ സൈറണ്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

National
  •  5 hours ago
No Image

ചട്ടം ലംഘിച്ച് ആന്റിബയോട്ടിക് വിൽപ്പന: 450 ഫാർമസികൾക്ക് സസ്‌പെൻഷൻ, 5 ലൈസൻസ് റദ്ദ്; പാൽ, മീൻ, ഇറച്ചിയിൽ പരിശോധന ശക്തം

Kerala
  •  6 hours ago
No Image

അടുത്ത ഉംറ സീസൺ ജൂൺ 11 മുതൽ, പുതിയ കലണ്ടർ പ്രസിദ്ധീകരിച്ചു

Saudi-arabia
  •  6 hours ago
No Image

വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി

Kerala
  •  6 hours ago