
UAE Gold Rate: യുഎഇയില്‍ റെക്കോഡ് ഉയരത്തില്‍ സ്വര്‍ണവില, കേരളത്തിലെയും സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെയും വിലയുമായി താരതമ്യം

ദുബായ്: കേരളത്തിലേത് പോലെ തന്നെ കുതിക്കുകയും പിന്നീട് താഴേക്ക് പോകുകയും ചെയ്ത സ്വര്‍ണവില തിരിച്ചുവന്ന് റെക്കോഡ് ഉയരത്തില്‍ എത്തിനില്‍ക്കുകയാണ് യുഎഇയിലും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വില സ്ഥിരത കൈവരിച്ചതിന് ശേഷം സ്വര്‍ണ്ണ നിരക്ക് ഇപ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 366.50 ദിര്‍ഹം (8,540 രൂപ) ആണ് വില. കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ കൊണ്ട് മാത്രം പ്രാദേശിക സ്വര്‍ണ്ണ വില ഇന്നലത്തെ 358.5 ദിര്‍ഹത്തേക്കാള്‍ എട്ട് ദിര്‍ഹം വരെ ഉയര്‍ന്നു. ഏപ്രില്‍ മൂന്നിനാണ് ദുബായ് സ്വര്‍ണ്ണ നിരക്ക് ആദ്യമായി 350 ദിര്‍ഹം കടന്നത്. കഴിഞ്ഞ 30 ദിവസത്തിനിടയിലെ ദുബായ് സ്വര്‍ണ്ണ വിലയുടെ ഏറ്റവും കുറഞ്ഞ പോയിന്റ് മാര്‍ച്ച് 21ന് രേഖപ്പെടുത്തിയ 335.25 ദിര്‍ഹമായിരുന്നു. അതായത്, 25 ദിവസം കൊണ്ട് 30 ദിര്‍ഹമിന്റെ വര്‍ധന.
കേരളത്തില്‍ ഇന്ന് 70,520 എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവിലയുള്ളത്. യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 366.50 ദിര്‍ഹം (8,540 രൂപ) ആണ്. കേരളത്തിലാകട്ടെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 8815 രൂപയും ആണ്.
നേരത്തെ കേരളത്തിലെ വിലയെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല, കേരളവും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ സ്വര്‍ണവിലയിലെ അന്തരം വളരെ കുറവാണ്.
രണ്ട് ദിവസം നേരിയതെങ്കിലും കുറവ് കാണിച്ചിടത്തു നിന്നാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നത്. റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 70,160 വരെ കടന്ന പൊന്നിന്‍ വില രണ്ട് ദിവസം കൊണ്ട് 69,760ല്‍ എത്തിയിരുന്നു.അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഇന്ന് കേരളത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
ക്യാരറ്റ് കൂടുന്തോറും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടുന്നതാണ്. 24 ക്യാരറ്റ് എന്നാല്‍ തനി ശുദ്ധ സ്വര്‍ണ്ണമാണ്. 22 ക്യാരറ്റും 18 ക്യാരറ്റും ബലവും ഈടും കൂട്ടാനായി മറ്റ് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടതാണ്. നമുക്ക് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളായ (ജിസിസി) സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.
കേരളത്തിലെ സ്വര്‍ണവില
(ഓരോ ഗ്രാം വീതം)
22 ക്യാരറ്റ്: 8815
24 ക്യാരറ്റ്: 9617
18 ക്യാരറ്റ്: 7213
സഊദിയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 367 (8,374)
24 ക്യാരറ്റ്: 397 (9,059)
18 ക്യാരറ്റ്: 300.3 (6,852)
യുഎഇയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 366.5 (8,546)
24 ക്യാരറ്റ്: 395.75 (9,229)
18 ക്യാരറ്റ്: 299.9 (6,993)
ഒമാനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 38.9 (8,652)
24 ക്യാരറ്റ്: 41.6 (9,252)
18 ക്യാരറ്റ്: 31.8 (7,072)
കുവൈത്തിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 29.48 (8,228)
24 ക്യാരറ്റ്: 32.15 (8,974)
18 ക്യാരറ്റ്: 24.10 (6,727)
ഖത്തറിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 362 (8,483)
24 ക്യാരറ്റ്: 388.5 (9,104)
18 ക്യാരറ്റ്: 296.2 (6,941)
ബഹ്‌റൈനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 37.2 (8,449)
24 ക്യാരറ്റ്: 39.7 (9,017.)
18 ക്യാരറ്റ്: 30.4 (6,905)
Gold prices are also hitting record highs in UAE. After stabilizing in the last 24 hours, gold prices are now at an all-time high of 366.50 dirhams (Rs. 8,540) per gram of 22-carat gold.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി
International
• 17 hours ago
ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• 18 hours ago
പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
National
• 18 hours ago
രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• 19 hours ago
സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം
International
• 19 hours ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• 19 hours ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• 19 hours ago
ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ
National
• 19 hours ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• 19 hours ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്
Kerala
• 20 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• 21 hours ago
ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്: ഇന്ത്യൻ ഇതിഹാസം
Cricket
• 21 hours ago
സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• a day ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• a day ago
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു
Kerala
• a day ago
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം
International
• a day ago
മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട്
Football
• a day ago
ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും
qatar
• a day ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്
National
• a day ago
'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി
National
• a day ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• a day ago
ഓപറേഷന് സിന്ദൂര്‍: ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• a day ago
രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്
Cricket
• a day ago