
മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയം: സോണിയ, രാഹുലിനെതിരെ ഇ.ഡി.യെ ദുരൂപയോഗിക്കുന്നു- കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്രസർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി.) ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എന്നും അദ്ദേഹം ആരോപിച്ചു.
സോണിയ, രാഹുൽ ഗാന്ധിമാർക്കെതിരായ ഇ.ഡി.യുടെ കുറ്റപത്രം മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രതികാര രാഷ്ട്രീയത്തിന്റെ മറ്റൊരു ഭാഗമാണെന്ന് സിദ്ധരാമയ്യ വിമർശിച്ചു. "ഇത് കോൺഗ്രസിന്റെ രണ്ട് നേതാക്കൾക്കെതിരായ നടപടി മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾക്കും ജനാധിപത്യ വിശ്വാസികൾക്കും മോദി സർക്കാർ നൽകുന്ന താക്കീതാണ്. വിയോജിപ്പുകൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല എന്നാണ് ഈ നീക്കം വ്യക്തമാക്കുന്നത്," അദ്ദേഹം കുറ്റപ്പെടുത്തി.
നാഷണൽ ഹെറാൾഡ് കേസിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് അടിസ്ഥാനരഹിതമായ കുറ്റപത്രം തയ്യാറാക്കിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും, മോദിയുടെയും ഷായുടെയും നേരിട്ടുള്ള നിർദേശപ്രകാരമാണ് ഇ.ഡി. പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. "സ്വയംഭരണാധികാരമുള്ള അന്വേഷണ ഏജൻസിയെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്നാൽ, സത്യത്തിന്റെയും നീതിയുടെയും ശക്തിയോടെ കോൺഗ്രസ് ഈ വെല്ലുവിളികളെ നേരിടും," അദ്ദേഹം വ്യക്തമാക്കി.
ഈ സ്വേച്ഛാധിപത്യത്തിനെതിരെ എല്ലാ കോൺഗ്രസ് പ്രവർത്തകരും തെരുവിലിറങ്ങും. ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഓരോ പൗരനും ഈ ചെറുത്തുനിൽപ്പിൽ ഞങ്ങളോടൊപ്പം അണിനിരക്കണം," സിദ്ധരാമയ്യ ആഹ്വാനം ചെയ്തു.
Karnataka Chief Minister Siddaramaiah has accused the Modi government of practicing vindictive politics by misusing the Enforcement Directorate (ED) to target Congress leaders Sonia Gandhi and Rahul Gandhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം
Kerala
• 2 days ago
കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്
Cricket
• 2 days ago
ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു
International
• 2 days ago
യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു
International
• 2 days ago
ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ
Others
• 3 days ago
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി
Kerala
• 3 days ago
ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി
Kerala
• 3 days ago
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി
National
• 3 days ago
കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ
Cricket
• 3 days ago
സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി
International
• 3 days ago
പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 3 days ago
പാർലമെന്റിൽ ഭൂരിപക്ഷം നേടിയെങ്കിലും ചാൻസലർ മത്സരത്തിൽ പരാജയം; ഫ്രെഡറിക് മെർസിന് ജർമ്മനിയിൽ അപ്രതീക്ഷിത തിരിച്ചടി
International
• 3 days ago
പാക്കിസ്ഥാനെതിരെ തിരിച്ചടിക്കോരുങ്ങി ഇന്ത്യ; രാജസ്ഥാനിൽ വ്യോമ അഭ്യാസം, രാജ്യവ്യാപകമായി മോക് ഡ്രില്ലുകൾ
National
• 3 days ago
ഒരേ റൂട്ടിൽ ഓടുന്ന ബസുകൾക്ക് 10 മിനിറ്റ് ഇടവേളകളിൽ മാത്രം പെർമിറ്റ്: പുതിയ നടപടിയുമായി ഗതാഗത വകുപ്പ്
Kerala
• 3 days ago
പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെൻ്റ് ജൂൺ 2ന്; വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു
Kerala
• 3 days ago
കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പണപ്പിരിവ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി
Kuwait
• 3 days ago
പ്ലസ് വൺ അപേക്ഷ മെയ് 14 മുതൽ ; ജൂൺ 18ന് ക്ലാസ് തുടക്കം, പ്ലസ് ടു ഫലം മെയ് 21ന്
Kerala
• 3 days ago
അധ്യാപകനോടുള്ള ദേഷ്യത്തിലാണ് തെറ്റായ മൊഴി നൽകിയെന്ന് വിദ്യാർത്ഥിനികൾ; 171 ദിവസങ്ങൾക്കുശേഷം പോക്സോ പ്രതിക്ക് ജാമ്യം
Kerala
• 3 days ago
480 തൊഴിലാളികൾ, 90 ദിവസം, ആലപ്പുഴയിൽ നിന്ന് ന്യൂയോർക്കിലേക്ക്: കേരളത്തിന്റെ നീല പരവതാനി മൂന്നാം തവണയും ലോകവേദിയിൽ തിളങ്ങി
Kerala
• 3 days ago
40 വയസ്സൊന്നുമല്ല, റൊണാൾഡോ ആ പ്രായം വരെ ഫുട്ബോൾ കളിക്കും: മുൻ സ്കോട്ടിഷ് താരം
Football
• 3 days ago
മൺസൂൺ മെയ് 13ന് എത്തിച്ചേരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Kerala
• 3 days ago