
'മനസ്സിലെ ചെളി ആര് തുടച്ചുമാറ്റും?'; വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്കൂട്ടര്‍ വൃത്തിയാക്കിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ

പറ്റ്ന: വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് തന്റെ സ്കൂട്ടര്‍ വൃത്തിയാക്കിപ്പിക്കുന്ന ടീച്ചറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബീഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള ഒരു സ്കൂളില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജഗദീഷ്പൂര്‍ ജില്ലയിലെ മുഖേരിയ വിദ്യാലയത്തിലെ ഒരു വനിതാ അധ്യാപിക ക്ലാസ് സമയത്ത് രണ്ട് കുട്ടികളെ ചെളി പുരണ്ട സ്കൂട്ടര്‍ വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
#बिहार
— Abhimanyu Singh Journalist (@Abhimanyu1305) April 16, 2025
मैडम की स्कूटी का कीचड़ तो बच्चों ने साफ कर दिया, लेकिन मैडम के दिमाग का कीचड़ कौन साफ करे?? pic.twitter.com/WU4SQNoSOF
ഈ സംഭവം അധ്യാപികയുടെ മനോഭാവത്തെയും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഉയര്‍ത്തിയിട്ടുള്ളത്. ക്ലാസ് നടക്കുമ്പോള്‍ അധ്യാപികയുടെ സ്കൂട്ടര്‍ വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കുകയായിരുന്നു.
സംഭവം വൈറലായതോടെ ബീഹാറിലെ സ്കൂളുകളില്‍ കൂടുതല്‍ മേല്‍നോട്ടവും ഉത്തരവാദിത്തവും വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 'മാഡത്തിന്റെ സ്കൂട്ടറില്‍ നിന്ന് കുട്ടികള്‍ ചെളി വൃത്തിയാക്കി, പക്ഷേ മാഡത്തിന്റെ മനസ്സില്‍ നിന്ന് ആരാണ് ചെളി വൃത്തിയാക്കുക?' Xല്‍ വൈറലായ വീഡിയോക്ക് താഴെ ഒരാള്‍ കമന്റു ചെയ്തു.
ഏപ്രില്‍ 16ന് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 72,000ത്തിലധികം പേര് കണ്ടുകഴിഞ്ഞു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ അധ്യാപകരുടെ പങ്കിനെക്കുറിച്ചും ക്ലാസ് മുറികളില്‍ പഠന കേന്ദ്രീകൃതമായ ഒരു അന്തരീക്ഷം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതല്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.
വീഡിയോ വൈറലായതിന് ശേഷം സോഷ്യല്‍ മീഡിയ കമന്റ് വിഭാഗത്തില്‍ നെറ്റിസണ്‍മാരുടെ രോഷപ്രകടനങ്ങള്‍ നിറഞ്ഞു. ബീഹാറിന് വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
അതേസമയം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജ്കുമാര് ശര്‍മ്മ ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും വിഷയത്തില്‍ വിശദീകരണം നല്കാന് ബന്ധപ്പെട്ട അധ്യാപകനെ ബന്ധപ്പെടുമെന്നും അറിയിച്ചു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള അടിയന്തര നടപടിക്കായി രക്ഷിതാക്കളും നാട്ടുകാരും കാത്തിരിക്കുകയാണ്. ഈ മാസം ആദ്യം ബെംഗളൂരുവിലെ യെലഹങ്ക പരിസരത്തും സമാനമായ ഒരു സംഭവം നടന്നിരുന്നു. കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്, സ്കൂളിലെ ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചതിന് ഒരു സര്‍ക്കാര്‍ സ്കൂളിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
A video of a teacher using students to clean her scooter has gone viral, drawing strong criticism on social media. Users question the ethics of the act, asking, "Who will wipe away the mud from my mind?"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലാഹോറില്‍ തുടര്‍ച്ചയായി സ്ഫോടനം; സ്ഫോടനമുണ്ടായത് വാള്ട്ടന് എയര്‍പോര്‍ട്ടിന് സമീപം
International
• a day ago
മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today
bahrain
• a day ago
സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്
International
• a day ago
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ
National
• a day ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• a day ago
'ഓപ്പറേഷന് സങ്കല്പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു
National
• a day ago
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്
National
• a day ago
കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്
Kerala
• a day ago
രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍
National
• a day ago
ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും
Kerala
• a day ago
പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ
Kerala
• a day ago
വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്സിറ്റികള്‍
Kerala
• a day ago
കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ
Kerala
• a day ago
പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്
Kerala
• a day ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്
International
• 2 days ago
ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്
Cricket
• 2 days ago
ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു
Saudi-arabia
• 2 days ago
സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും
Saudi-arabia
• 2 days ago
തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍
Kerala
• a day ago
പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്
National
• 2 days ago
എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം
National
• 2 days ago