ചൈനയില്‍ മനുഷ്യര്‍ക്കൊപ്പം ഹാഫ് മാരത്തണില്‍ പങ്കെടുത്ത് റോബോട്ടുകള്‍
ബെയ്ജിങ്: മനുഷ്യനും റോബോട്ടും തമ്മില്‍ ഓട്ട മത്സരം നടത്തുകയാണെങ്കില്‍ ആരായിരിക്കും ജയിക്കുക? ചിന്തിച്ചിട്ടുണ്ടോ ഈ കാര്യം. എന്നാല്‍ അതിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ചൈന. 21 മനുഷ്യസാദൃശ്യമുള്ള റോബോട്ടുകളുമായി മനുഷ്യര്‍ക്കൊപ്പം 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ ഓടി ബെയ്ജിങില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ചൈന. വിവിധ യൂണിവേഴ്‌സിറ്റികളിലും റിസേര്‍ച്ച് സ്ഥാപനങ്ങളും ടെക് സ്ഥാപനങ്ങും ആഴ്ചകളോളം തയാറെടുപ്പുകള്‍ നടത്തിയാണ് ഒടുവില്‍ മത്സരം നടത്തിയത്. ഇതിനു മുമ്പും ചൈനയില്‍ റോബോട്ടുകള്‍ മാരത്തണില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മനുഷ്യര്‍ക്കൊപ്പം ഔദ്യോഗികമായി മത്സരിക്കുന്നത്.
റോബോട്ടിക്‌സിലും നിര്‍മിത ബുദ്ദിയിലുമുള്ള ചൈനയുടെ കുതിപ്പിന്റെ തെളിവായിട്ടാണ് ഈ മത്സരത്തെ വിലയിരുത്തുന്നത്. എന്നാല്‍ ചില നിരീക്ഷകര്‍ ഇതിന്റെ പ്രായോഗികതയെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. റോബോട്ട് മാരത്തണ്‍ അതിന്റെ മെക്കാനിക്കല്‍ മികവിന്റെയും കായികക്ഷമതയുടെയും പ്രദര്‍ശനം മാത്രമാണെന്നും നിര്‍മിത ബുദ്ദിയുടെ കാര്യമായ ഉപയോഗമോ പ്രത്യേകതയോ ഇതിലില്ലെന്നും ഒറിഗോണ്‍ യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് റോബോട്ടിക്‌സ് വിഭാഗം പ്രഫസര്‍ അലന്‍ ഫേണ്‍ അഭിപ്രായപ്പെട്ടു.
ചൈനീസ് കമ്പനികളധികവും റോബോട്ടുകളുടെ നടത്തത്തിലും ഓട്ടത്തിലുമൊക്കെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇത് കാര്യമായ മുന്നേറ്റങ്ങളൊന്നും ചെയ്യുന്നില്ലെന്നും ഫേണ്‍ പറയുന്നു. മാരത്തണ്‍ എളുപ്പമാക്കാന്‍ പ്രത്യേക നിയമങ്ങളുമുണ്ടായിരുന്നു. ബെയ്ജിങ് ഇന്നവേഷന്‍ സെന്റര്‍ഫോര്‍ ഹ്യൂമന്‍ റോബോട്ടിക്‌സിന്റെ തിയാങോങ് അള്‍ട്രയാണ് ഏറ്റവും വേഗമേറിയ റോബോട്ട്.
ഒന്നാമതെത്തിയ വ്യക്തി ഒരു മണിക്കൂര്‍ രണ്ട് മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ തിയാങ്ങോങ് അള്‍ട്ര 2 മണിക്കൂര്‍ 40 മിനിറ്റ് എടുത്താണ് ഓട്ടം പൂര്‍ത്തീകരിച്ചത്. വിജയികള്‍ക്ക് യഥാക്രമം 5000 യുവാന്‍, 4000 യുവാന്‍, 3000 യുവാന്‍ എന്നിങ്ങനെ ലഭിച്ചു. ക്രിയാത്മകതയ്ക്കും കായിക ശേഷിക്കും പ്രത്യേക സമ്മാനവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."