HOME
DETAILS

കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ

  
April 20, 2025 | 6:02 AM

Kuwait Arrests Over 400 Illegal Residents in Nationwide Three-Day Raid

കുവൈത്ത് സിറ്റി: ഏപ്രില്‍ മാസത്തിലെ ആദ്യ മൂന്ന് ദിവസത്തിനിടെ രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടത്തിയ വ്യാപകമായ തിരച്ചിലില്‍ 400 ലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രില്‍ 6 മുതല്‍ 8 വരെ ആറ് ഗവര്‍ണറേറ്റുകളിലുമായി നടത്തിയ ശക്തമായ സുരക്ഷാ നടപടികളില്‍ 419 നിയമലംഘകരെയാണ് പിടികൂടിയത്. ദേശീയ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ പ്രേരിപ്പിക്കുന്ന 'സമ്പൂര്‍ണ്ണ സുരക്ഷാ പദ്ധതിയുടെ' കീഴില്‍ കര്‍ശന നടപടി തുടരാനുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം വീണ്ടും ഉറപ്പിച്ചു.


ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും തൊഴില്‍ വിപണിയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിനുമുള്ള കുവൈത്തിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ക്യാമ്പയിന്‍. രാജ്യത്തെ 4.9 ദശലക്ഷം ജനസംഖ്യയില്‍ ഭൂരിഭാഗവും വിദേശ പൗരന്മാരാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷമാണ് അറസ്റ്റ്. നിയമവിരുദ്ധ താമസക്കാര്‍ക്ക് അവരുടെ വിസ സ്ഥിരപ്പെടുത്താനോ പിഴയില്ലാതെ രാജ്യം വിടാനോ പൊതുമാപ്പ് പദ്ധതി അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് പിഴയില്ലാതെ കുവൈത്തില്‍ നിന്ന് പുറത്തുകടക്കാനും പിന്നീട് വീണ്ടും പ്രവേശിക്കാനും അനുവാദമുണ്ടായിരുന്നു.

എന്നാല്‍ പൊതുമാപ്പിന്റെ സമയപരിധിക്കുള്ളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തവര്‍ ഇപ്പോള്‍ നിയമത്തിന് വിധേയരാണ്. 

പുതുക്കിയ നിയമപ്രകാരം, റെഗുലര്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നു. പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് 10 വര്‍ഷം വരെയും നിക്ഷേപകര്‍ക്ക് 15 വര്‍ഷം വരെയും കാലാവധിയുണ്ട്.

താമസ നിയമങ്ങളോ വിസ നിയമങ്ങളോ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകളാണ്. ലംഘനത്തിന്റെ തരം അനുസരിച്ച് ഒരു വര്‍ഷം വരെ തടവും 1,200 മുതല്‍ 2,000 വരെ കുവൈത്തി ദീനാര്‍ പിഴയും ചുമത്തും.

Kuwaiti authorities arrested more than 400 illegal residents in a major three-day crackdown across all six governorates, targeting residency and labor law violators as part of intensified efforts to enforce immigration regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ കൊലപ്പെടുത്തി; ശിരസ്സറ്റ മ‍ൃതദേഹം ചാക്കിലാക്കി പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റിൽ

National
  •  44 minutes ago
No Image

ബഹ്‌റൈനിൽ വാഹനാപകടം: 23 വയസ്സുകാരന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

bahrain
  •  an hour ago
No Image

ജോലിസ്ഥലത്തെ പരുക്കുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ തൊഴിലുടമകൾക്ക് കനത്ത പിഴ; പുതിയ നിയമവുമായി ഒമാൻ

oman
  •  an hour ago
No Image

കഴക്കൂട്ടത്ത് പൊലിസ് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപാനം; ആറ് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  an hour ago
No Image

അവസാന ഇസ്റാഈലി ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തു; ഗസ്സയിൽ വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക്; ആവശ്യങ്ങൾ ആവർത്തിച്ചു ഹമാസ്

International
  •  2 hours ago
No Image

കൊച്ചി കഴിഞ്ഞാൽ കൂടുതൽ തീർത്ഥാടകർ കണ്ണൂർ വഴി; ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

Kerala
  •  2 hours ago
No Image

വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് ആശങ്ക; SlR സമയപരിധി നീട്ടണമെന്ന് പ്രവാസി സംഘടനകൾ

Kuwait
  •  2 hours ago
No Image

ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോ​ഗിക്കേണ്ട; അമേരിക്കയ്ക്ക് കനത്ത മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

ലൈംഗികാതിക്രമക്കേസുകൾ: അതിജീവിതരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തരുത്; ഡൽഹി പൊലിസ് കമ്മിഷണർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

National
  •  2 hours ago
No Image

ഇസ്ലാമാബാദ് വിമാനത്താവള കരാറിൽ നിന്ന് യുഎഇ പിന്മാറിയതിന് പിന്നിലെ യഥാർത്ഥ കാരണമിത്

uae
  •  3 hours ago