HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു 

  
Farzana
April 20 2025 | 06:04 AM

Israel Intensifies Gaza Attacks Over 60 Killed Amid Ongoing Humanitarian Crisis

ഗസ്സയില്‍ ആക്രമണം രൂക്ഷമായി തുടര്‍ന്ന് ഇസ്‌റാഈല്‍. ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 64 പേരാണ് കൊല്ലപ്പെട്ടത്. ബന്ദി മോചനത്തിന് ഹമാസിനെ നിര്‍ബന്ധിക്കാനെന്ന പേരില്‍ ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുയാണ് ഇസ്‌റാഈല്‍. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട് പട്ടിണിയോടും രോഗങ്ങളോടും മല്ലടിക്കുന്നവരെയാണ് ഇസ്‌റാഈല്‍ ഭീകരര്‍ കൊന്നൊടുക്കുന്നത്. 48 മണിക്കൂറിനിടെ ഇവിടെ നൂറോളം ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖാന്‍യൂനുസില്‍ 20ഓളം പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്. 

സുരക്ഷിത കേന്ദ്രങ്ങള്‍ നോക്കിയാണ് നിലവില്‍ ആക്രമണം നടത്തുന്നത്. മവാസിയില്‍ സുരക്ഷിത കേന്ദ്രമായി ഇസ്‌റാഈല്‍ തന്നെ നിശ്ചയിച്ച കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. 

ഹമാസിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇസ്‌റാഈലിന്റെ നീക്കമെന്നാണ് സൂചന. വെടിനിര്‍ത്തലിനായി ഇസ്‌റാഈല്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം തള്ളുകയും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേസം മന്നോട്ട് വെച്ച ഹമാസിനെ പാഠം പഠിപ്പിക്കാനാണ് ആക്രമണം ശക്തമാക്കുന്നതെന്നാണ് നെതന്യാഹു തങ്ങളുടെ ക്രൂരതയെ ന്യായീകരിക്കുന്നത്. 

അതിനിടെ, പട്ടിണി പിടിമുറുക്കിയ ഗസ്സക്കു മേല്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ലോകാരോഗ്യ സംഘടന കിഴക്കന്‍ മെഡിറ്ററേനിയന്‍ ഓഫിസ് മേധാവി ഡോ. ഹനാന്‍ ബല്‍ഖി ഇസ്‌റാഈലിലെ യു.എസ് അംബാസഡര്‍ മൈക് ഹക്കാബിയോട് ആവശ്യപ്പെട്ടു. അതേസമയം, ബന്ദികളെ തിരിച്ചെത്തിക്കുന്നതിനാണ് തന്റെ മുന്‍ഗണനയെന്നും ഹക്കാബി പറഞ്ഞു. എന്നാല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്ലെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം കടക്കുന്നത് അനുവദിക്കില്ലെന്നുമാണ് ഇസ്‌റാഈല്‍ ദേശീയ സുരക്ഷ മന്ത്രി ഇല്‍തമര്‍ ബെന്‍ ഗ്വിറും പറഞ്ഞത്. ഗസ്സയില്‍ വെടിനിര്‍ത്താതെ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കിയ മാര്‍ച്ച് അവസാനം മുതല്‍ 4,20,000 ഫലസ്തീനികള്‍ പുതുതായി കുടിയിറക്കപ്പെട്ടതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. 

 

 

Israel escalates its military offensive in Gaza, killing 64 people in a single day. Amid severe food and medicine shortages, the attacks target designated safe zones, claiming the lives of women and children. International calls grow to end the siege as civilian suffering worsens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  a day ago
No Image

വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന് ആശങ്കയിൽ വ്യാപാരികൾ

Kerala
  •  a day ago
No Image

കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a day ago
No Image

സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം

Kerala
  •  a day ago
No Image

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർ‌മാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്  

Kerala
  •  a day ago
No Image

സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും

International
  •  a day ago
No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  a day ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  a day ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  a day ago