HOME
DETAILS

കണ്ണില്ലാ ക്രൂരതക്ക് പേരോ ഡോക്ടര്‍; 77 കാരനെ മര്‍ദിക്കുന്ന ഡോക്ടറുടെ ദൃശ്യം വൈറല്‍; സംഭവം മധ്യപ്രദേശില്‍

  
April 20, 2025 | 10:14 AM

MP Doctor Brutally Beats 77-Year-Old Man Video Goes Viral

ഭോപ്പാല്‍: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഒരു വൃദ്ധനെ ക്രൂരമായി ഉപദ്രവിച്ച ഒരു ഡോക്ടറുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഛത്തര്‍പൂര്‍ ജില്ല ആശുപത്രിയിലെ ഒരു യുവ ഡോക്ടര്‍ 77 വയസ്സുള്ള ഒരു വൃദ്ധനെ മര്‍ദിക്കുകയും ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകുകയും ചെയ്യുന്ന സംഭവമാണ് വീഡിയോയിലുള്ളത്. ഏപ്രില്‍ 17നായിരുന്നു സംഭവം. 

രോഗിയായ ഭാര്യക്കൊപ്പം ഛത്തര്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ എത്തിയ ഉദ്ധവ് ലാല്‍ ജോഷിയെന്ന വൃദ്ധനാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. മറ്റുള്ളവരോടൊപ്പം വരിയില്‍ നില്‍ക്കവെ പ്രകോപനമൊന്നുമില്ലാതെ ഡോക്ടര്‍ അദ്ദേഹത്തെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ജോഷി പറയുന്നു. 'എന്തിനാണ് വരിയില്‍ നില്‍ക്കുന്നത്? 'എന്ന ചോദ്യത്തോടെയാണ് ഡോക്ടര്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ അദ്ദേഹത്തെ അടിക്കുകയും പിന്നീട് ആശുപത്രി പരിസരത്തുള്ള പോലീസ് ഔട്‌പോസ്റ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു.

'ഡോക്ടര്‍ എന്നെ ചവിട്ടി തള്ളിയിട്ടു. വലിച്ചിഴച്ചുകൊണ്ടുപോയപ്പോള്‍ എന്റെ കണ്ണട വീണ് പൊട്ടി. ചെരിപ്പ് വലിച്ചെറിഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭാര്യയെ ഉപദ്രവിച്ചു.' ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കി.

സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ഇടപെട്ടതോടെയാണ് ഡോക്ടര്‍ മര്‍ദനം അവസാനിപ്പിച്ചത്. അതേസമയം, ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

A disturbing video from Madhya Pradesh shows a doctor brutally beating a 77-year-old man. The incident has sparked outrage and raised concerns about the doctor's conduct. Authorities are investigating the matter, and action will be taken based on the findings



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 days ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  3 days ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  3 days ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  3 days ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

സിജെപി സമരത്തിന് കോൺഗ്രസിന്റെ പരസ്യ പിന്തുണ: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ അറസ്റ്റിൽ

National
  •  3 days ago
No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  3 days ago