HOME
DETAILS

സംസ്ഥാനത്തെ ഈ വർഷത്തെ ഹജ്ജ് യാത്രകൾക്ക് തുടക്കം; ആദ്യ വിമാനം കരിപ്പൂരിൽ നിന്നും

  
Sudev
April 21 2025 | 02:04 AM

This years Hajj pilgrimage in the state begins first flight from Karipur

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാന സർവിസുകൾ മെയ് 10നു കരിപ്പൂരിൽനിന്ന് പുറപ്പെടും. 145 തീർഥാടകരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുലർച്ചെ ഒരു മണിക്കാണ് പുറപ്പെടുക. ഹജ്ജ് ക്യാംപ് മെയ് ഒമ്പതിന് ആരംഭിക്കും. 11ന് കണ്ണൂരിൽനിന്നും 16ന് കൊച്ചിയിൽനിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും. കണ്ണൂരിൽ മെയ് 10നും കൊച്ചിയിൽ മെയ് 15നും ഹജ്ജ് ക്യാംപുകൾ ആരംഭിക്കും. വിമാന കമ്പനികൾ നൽകിയ ഷെഡ്യൂൾ പ്രകാരം ഹജ്ജ് സർവിസുകളും ക്യാംപും കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് തയാറെടുപ്പുകൾ നടത്തി വരുന്നതായി സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

തീർഥാടകരുടെ പാസ്പോർട്ട്, അനുബന്ധ രേഖകൾ മെയ് ആദ്യവാരം ക്യാംപുകളിലെത്തും. ഇതോടെ ഹജ്ജ് സെല്ലിന്റെ പ്രവർത്തനങ്ങൾ ക്യാംപിൽ തുടങ്ങും. വിവിധ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തുന്ന ഉദ്യോഗസ്ഥരാണ് സെല്ലിന്റെ ചുമതല വഹിക്കുന്നത്. ഇവർ ഓരോ ദിവസത്തേയും തീർഥാടകരുടെ യാത്രാരേഖകൾ ക്രമീകരിക്കും. തീർഥാടരുടെ കുത്തിവയ്പ്പ്, തുള്ളിമരുന്ന് വിതരണം അടുത്തയാഴ്ചയോടെ ആരംഭിക്കും. മെനിഞ്ചൈറ്റിസ്, സീസൺ ഇൻഫ്‌ളുവൻസ വാക്സിൻ (എസ്.ഐ.വി) എന്നിവ ഈ ആഴ്ച എത്തും. യാത്രയുടെ 10 ദിവസം മുമ്പാണ് തുള്ളിമരുന്ന്, കുത്തിവയ്പ്പു നടപടികൾ പൂർത്തിയാക്കേണ്ടത്.

This years Hajj pilgrimage in the state begins first flight from Karipur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  10 hours ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  10 hours ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  10 hours ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  10 hours ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  11 hours ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  11 hours ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  11 hours ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  11 hours ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  12 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  12 hours ago