HOME
DETAILS

റോഡിലെ അഭ്യാസങ്ങൾ ഇനി വേണ്ട; കുവൈത്തിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിയമലംഘകരെ കാത്തിരിക്കുന്നത് തടവും പിഴയും ഉൾപ്പെടെ വലിയ ശിക്ഷകൾ

  
April 21, 2025 | 5:09 AM

Kuwait Implements New Traffic Law Stunt Driving Prohibited Penalties Enhanced

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ​ഗതാ​ഗത നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനായാണ് ഈ നിയമങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. മാത്രമല്ല നിയമലംഘകർക്ക് കർശനമായ പിഴകളും, അറസ്റ്റും ഉൽപ്പെടുന്ന ശിക്ഷാനടപടികളും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1976 ലെ നിയമത്തിന് പകരമായി നിലവിൽ വന്ന ഈ നിയമം, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് പൊലിസിന് അധികാരം നൽകുകയും പിഴകൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, പരുക്കോ, മരണമോ സംഭവിക്കുന്ന അപകടമുണ്ടാക്കുക, പെർമിറ്റില്ലാതെ കാർ റേസിൽ ഏർപ്പെടുക, അപകടത്തെത്തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയോ, വാഹനം നിർത്താനുള്ള പൊലിസിന്റെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് പൊലിസിനെ ചുമതലപ്പെടുത്തും.

1) വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 കുവൈത്ത് ദിനാർ പിഴ ലഭിക്കും; കൂടാതെ മൂന്ന് മാസം വരെ തടവും 150 മുതൽ 300 കുവൈത്ത് ദിനാർ വരെ പിഴയും ലഭിക്കും.
2) വികലാംഗർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ 150 കുവൈത്ത് ദിനാർ പിഴ; മൂന്ന് വർഷം വരെ തടവും 600 മുതൽ 1,000 കുവൈത്ത് ദിനാർ വരെ പിഴയും.
3) സാധുവായ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ അല്ലെങ്കിൽ സസ്പെൻഡ് ചെയ്തതോ തെറ്റായതോ ആയ ലൈസൻസ് ഉപയോഗിച്ചാൽ: 75 കുവൈത്ത് ദിനാർ പിഴ; 3 മാസം വരെ തടവും 150 മുതൽ 300 ദിനാർ വരെ പിഴയും.
4) വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള പിഴ 5 ദിനാറിൽ നിന്ന് 75 ദിനാർ ആയി വർദ്ധിപ്പിച്ചു.
5) സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുള്ള പിഴ 30 ദിനാർ ആയി ഉയർത്തി.
6) അശ്രദ്ധമായി വാഹനമോടിച്ചാൽ 150 ദിനാർ പിഴ ചുമത്തും.
7) വികലാംഗർക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ചാൽ മുമ്പ് 10 ദിനാറായിരുന്നു പിഴ, എന്നാൽ പുതിയ നിയമത്തിൽ ഇത് 150 ദിനാർ ആയി ഉയർത്തിയിട്ടുണ്ട്. 
8) ചുവപ്പ് സിഗ്നൽ മറികടന്ന് വാഹനമോടിക്കുന്നതിന് മൂന്ന് വർഷം വരെ തടവും പരമാവധി 1,000 ദിനാർ പിഴയും ലഭിക്കും. പുതിയ നിയമപ്രകാരം പ്രവാസികൾക്ക് ഒരു കാർ മാത്രം കൈവശം വക്കാനേ അനുവാദമുള്ളൂ. അതേസമയം, പ്രവാസികൾ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ ആവർത്തിച്ചാൽ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. 

കുവൈത്തിൽ 4.9 ദശലക്ഷം ജനങ്ങളാണുള്ളത്. ഇതിൽ കൂടുതലും പ്രവാസികളാണ്. പ്രതിദിനം 200 മുതൽ 300 വരെ വാഹനാപകടങ്ങളാണ് കുവൈത്തിൽ സംഭവിക്കുന്നത്. ഇതിൽ 90 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധ മൂലമാണ്. 2023ൽ കുവൈത്തിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 296 ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം ഇത് 284 ആയി ഉയർന്നുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Kuwait's new traffic law comes into effect, banning road stunts and imposing severe penalties for violators, including imprisonment and fines. The law aims to enhance road safety and reduce reckless driving incidents. Drivers are advised to familiarize themselves with the updated regulations to avoid penalties

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  6 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  6 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago