HOME
DETAILS

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ടൂറിസം മേഖലയിലെ 41 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സഊദി അറേബ്യ

  
April 22, 2025 | 5:12 AM

Saudi Arabia to Nationalize 41 Tourism Jobs Major Setback for Expatriates

റിയാദ്: സ്വകാര്യ മേഖലയിലെ ടൂറിസം സ്ഥാപനങ്ങളിലെ 41 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സഊദി അറേബ്യ.

ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് മൂന്ന് ഘട്ടങ്ങളിലായി തീരുമാനം നടപ്പിലാക്കാന്‍ കഴിയുമെന്നാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം കണക്കുകൂട്ടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം 2026 ഏപ്രില്‍ 22ന് ആരംഭിക്കും. രാജ്യത്തുടനീളം സ്വദേശി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.

ഹോട്ടല്‍ മാനേജര്‍, ഹോട്ടല്‍ ഓപ്പറേഷന്‍സ് മാനേജര്‍, ഹോട്ടല്‍ കണ്‍ട്രോള്‍ മാനേജര്‍, ട്രാവല്‍ ഏജന്‍സി മാനേജര്‍, പ്ലാനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് മാനേജര്‍, ടൂറിസം ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ടൂറിസ്റ്റ് ഗൈഡ് സ്‌പെഷ്യലിസ്റ്റ്, ടൂറിസ്റ്റ് ഓര്‍ഗനൈസര്‍, ഹോട്ടല്‍ സ്‌പെഷ്യലിസ്റ്റ്, സൈറ്റ് ഗൈഡ്, പര്‍ച്ചേസിംഗ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, ഹോട്ടല്‍ റിസപ്ഷനിസ്റ്റ് എന്നിവയടക്കം 41 തൊഴിലുകളിലാണ് സഊദിവല്‍ക്കരണം നടത്തുക.

സഊദിവല്‍ക്കരണ തീരുമാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം 2026 ഏപ്രില്‍ 22 ന് ആരംഭിക്കും. രണ്ടാം ഘട്ടം 2027 ജനുവരി 3 നും മൂന്നാമത്തെയും അവസാനത്തെയും ഘട്ടം 2028 ജനുവരി 2 നും ആരംഭിക്കും. ഈ തീരുമാനം എല്ലാ സ്വകാര്യ  മേഖലയിലെ എല്ലാ ടൂറിസം സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും.

സഊദിവല്‍ക്കരണം കണക്കാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും നിയമലംഘകര്‍ക്കുള്ള നിശ്ചിത ശിക്ഷകളെക്കുറിച്ചും തൊഴിലുടമകളെയും സ്ഥാപനങ്ങളെയും അറിയിക്കുന്നതിനായി, സഊദിവല്‍ക്കരണത്തിന് വിധേയമാക്കാന്‍ പോകുന്ന തൊഴിലുകള്‍, സഊദിവല്‍ക്കരണത്തിന്റെ ശതമാനം മുതലായവ ഉള്‍പ്പെടെയുള്ള തീരുമാനത്തെക്കുറിച്ചുള്ള വിശദമായ അറിയിപ്പ് ഉള്‍ക്കൊള്ളുന്ന ഒരു ഗൈഡ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വെബ്‌സൈറ്റില്‍ പുറത്തിറക്കിയിട്ടുണ്ട്.

സ്വന്തം പൗരന്മാരെ പിന്തുണയ്ക്കുകയും വിവിധ മേഖലകളില്‍ അവരുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന തൊഴില്‍ വിപണി തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി തൊഴിലുകളിലെ സഊദിവല്‍ക്കരണത്തിന്റെ ശതമാനം ഉയര്‍ത്താനുള്ള MHRSD യുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ തീരുമാനം എന്നത് ഏറെ ശ്രദ്ധേയമാണ്.

In a significant move, Saudi Arabia announces the nationalization of 41 roles in the tourism sector — impacting thousands of expatriate workers. Here’s what it means for the industry and foreign employees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംദാനി വിദ്വേഷ പ്രചാരണം മറികടന്നത് ജനപ്രിയ പ്രകടന പത്രികയിൽ

International
  •  19 days ago
No Image

മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ പിടി വീഴുക മാത്രമല്ല, യാത്രയും മുടങ്ങും; പരിശോധന കര്‍ശനമാക്കി പൊലിസ്

Kerala
  •  19 days ago
No Image

സൂപ്പർ കപ്പിൽ ഇന്ന് ക്ലാസിക് പോര്; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി

Football
  •  19 days ago
No Image

ബിഹാര്‍ അങ്കം തുടങ്ങി; ആദ്യ ഘട്ടത്തില്‍ 121 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

National
  •  19 days ago
No Image

എസ്‌ഐറിനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷവും

Kerala
  •  19 days ago
No Image

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങിവേ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക് 

Kerala
  •  19 days ago
No Image

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും

Kerala
  •  19 days ago
No Image

12 ദിവസത്തെ ആഗോള അക്ഷരോത്സവം; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

uae
  •  19 days ago
No Image

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി

National
  •  19 days ago
No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  19 days ago