HOME
DETAILS

ഹജ്ജ് 2025: തൊഴിലാളികൾക്കുള്ള ആരോഗ്യ നിയമങ്ങൾ വിശദീകരിച്ച് സഊദി

  
April 24, 2025 | 4:53 AM

Hajj 2025 Saudi Arabia Announces Mandatory Health Regulations for Workers

കെയ്റോ: ഈ വർഷത്തെ ഹജ്ജ് സീസണിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. ബലാദി പ്ലാറ്റ്ഫോമിലൂടെ (Balady platform) ഓൺലൈനായി സീസണൽ ആരോഗ്യ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ മക്ക മുനിസിപ്പാലിറ്റി തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. ഇതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്. https://balady.gov.sa/ar

അപേക്ഷകർ അംഗീകൃത ലേബർ ടെസ്റ്റിംഗ് സെന്ററുകളിൽ നിർബന്ധിത മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകുകയും ആരോഗ്യ വിദ്യാഭ്യാസ കോഴ്‌സ് പാസാകുകയും വേണം. ഭക്ഷ്യ സുരക്ഷ, ഷേവിംഗ്, പൊതുജനാരോഗ്യം തുടങ്ങിയ മൂന്ന് കാര്യങ്ങളാണ് ഈ കോഴ്സിൽ ഉൾപ്പെടുന്നത്. 

ജൂലൈ 10 ന് ആരംഭിക്കുന്ന ഇസ്‌ലാമിക ചാന്ദ്ര മാസമായ മുഹർറത്തിന്റെ 15-ാം തീയതിയാണ് സീസണൽ ഹെൽത്ത് സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുക. ഹജ്ജ് സീസണിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി എല്ലാ തൊഴിലാളികളും കൃത്യസമയത്ത് ആവശ്യകതകൾ പൂർത്തിയാക്കണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. 

ഏപ്രിൽ പകുതിയോടെ, ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്ന താമസക്കാർക്ക് സഊദി അധികൃതർ ഓൺലൈൻ പെർമിറ്റുകൾ നൽകി തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ “അബ്ഷെർ”, “മുഖീം” പോർട്ടലുകൾ വഴി മക്കയിലേക്കുള്ള പ്രവേശന അനുമതി ലഭിക്കുന്നതിന് തൊഴിലാളികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു.

Saudi authorities have released new health guidelines for workers participating in the Hajj 2025 season. All personnel must obtain seasonal health certificates by undergoing medical tests and completing training courses in food safety, barbering hygiene, and public health. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  3 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  3 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  3 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  3 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  3 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  3 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  3 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  3 days ago