HOME
DETAILS

ഇൻസ്റ്റാ​ഗ്രാമിലൂടെ പ്രണയം; ഒടുവിൽ പ്രണയിനിയെ കാണാൻ വിവാഹ വസ്ത്രങ്ങളുമായി ആന്ധ്ര സ്വദേശി കൊച്ചിയിൽ; ട്വിസ്റ്റ്

  
സബീൽ  ബക്കർ 
April 24, 2025 | 5:17 AM

Instagram Love Story Andhra Man Travels to Kochi in Wedding Attire to Meet His Online Love  With a Twist

കൊച്ചി: 'ആ വാക്കുകൾ ഒരു യഥാർഥ പെൺകുട്ടിയുടേതു പോലെയായിരുന്നു. എല്ലാം വിശ്വസിച്ചു പോയി...' കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് എ.എസ്.ഐ സുരേഷ് പി എബ്രഹാമിന് മുന്നിലിരുന്ന് നിറ കണ്ണുകളോടെ ആന്ധ്ര സ്വദേശിയായ 26 കാരൻ പറഞ്ഞ വാക്കുകളാണിത്.

ഫോണിലൂടെ മാസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തൻ്റെ കാമുകിയെ തേടി എത്തിയതായിരുന്നു യുവാവ്. അതും വിവാഹത്തിനുള്ള വസ്ത്രങ്ങളുമായി. ഓൺലൈൻ 'പ്രണയത്തിൽ വീണു കേരളത്തിലെത്തിയ വിശാഖപട്ടണം സ്വദേശി ഒടുവിൽ ആ അവിശ്വസനീയ സത്യം തിരിച്ചറിഞ്ഞു. താൻ കാമുകി എന്ന് കരുതിയിരുന്നത് യാഥാർഥത്തി ൽ ഒരു പെൺകുട്ടി അല്ലെന്നും, നിർമിതബുദ്ധിയിലുള്ള ചാറ്റ്ബോട്ട് ആയിരുന്നു എന്നും... !

ഇൻസ്റ്റഗ്രാമിൽ ഒരു യുവതിയായി തോന്നിക്കുന്ന പ്രൊഫൈൽ യാദൃശ്ചികമായി കണ്ടാണ് തുടക്കം. 'പേര് അശ്വതി, കണ്ണൂർ സ്വദേശിനി'. സാധാരണ സംഭാഷണങ്ങളുമായി ആരംഭിച്ച ബന്ധം അധികം വൈകാതെ 'പ്രണയത്തിലേക്ക് വഴി മാറി. ഒടുവിൽ, 'വിവാഹം ചെയ്താലോ?' എന്ന ചോദ്യമാണ് യുവാവിനെ കേരള ത്തിലെത്തിച്ചത്.

വധുവിന്റെ വീട്ടുവിലാസം, മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങി എല്ലാ 'കാര്യങ്ങ ളും' ചാറ്റ് വഴി ലഭിക്കുകയും ചെയ്തു. ഒടുവിൽ വിവാഹവസ്ത്രം ഉൾപ്പെടെയുള്ളവ ബാഗിലിട്ട് ട്രെയിനിൽ കയറി കേരളത്തിലേക്ക് തിരിച്ചു. സ്വദേശം കണ്ണൂരാണെങ്കിലും കൊച്ചിയിൽ വന്നതിനുശേഷം കണ്ണൂരിലേക്കുപോകാമെന്ന പെൺകുട്ടിയുടെ ഉറപ്പിലാണ് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടത്.

സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപ് കൂടെ യാത്ര ചെയ്ത വിശാഖപട്ടണം സ്വദേശികളായ മൂന്ന് പേരോട് താൻ കാമുകിയെ കാണാൻ പോകുകയാണ് എന്ന് പറഞ്ഞതോടെയാണ് പ്രണയകഥയിലെ ട്വിസ്റ്റ്. ചാറ്റിലും മറ്റും സംശയം തോന്നി മൂന്നുപേരും മലയാളിയായ മറ്റൊരു യാത്രക്കാരനോട് വിലാസവും മറ്റും വിവരങ്ങളും സത്യമാണോ എന്ന് തിരക്കുകയായിരുന്നു.

ഇതോടെയാണ് താൻ മാസങ്ങളായി സംസാരിച്ചു കൊണ്ടിരുന്നത് ഇൻസ്റ്റഗ്രാം ചാറ്റ് ബോട്ടിനോടാണെന്ന സത്യം ഇയാൾ തിരിച്ചറിഞ്ഞത്. പിന്നാലെ കരച്ചിലിന്റെ വക്കോളമെത്തിയ യുവാവിനെ സഹയാത്രികർ ആശ്വസിപ്പിച്ച് തിരികെ നാട്ടിലേക്ക് പോകാൻ ആവശ്യ പ്പെട്ടു.

എന്നാൽ തുടക്കത്തിൽ യുവാവ് തയാറായില്ല. പിന്നീട് സത്യം മനസിലായതോടെ പാതി മനസോടെ സമ്മതിക്കുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന യാത്രികൻ തൻ്റെ ഫോണിലും സമാനരീതിയിൽ ചാറ്റ് ബോട്ടിനോട് സംസാരിച്ച് സന്ദേശം കാണിച്ചതോടെയാണ് യുവാവിന് താൻ കബളിപ്പിക്കപ്പെട്ടു എന്ന് പൂർണ ബോധ്യമായത്.

എറണാകുളം നോർത്ത് സ്‌റ്റേഷനിൽ ഇറങ്ങിയ യുവാവിനെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്ന മലയാളി യാത്രക്കാരിലൊരാൾ ആർ.പി.എഫ് എ.എസ്.ഐ സുരേഷ് പി എബ്രഹാമിന് അടുത്തെത്തിക്കുകയും കാര്യങ്ങൾ ധരിപ്പിക്കുകയുമായിരുന്നു.

വൈകീട്ട് ആറ് മണിയോടെ കൊച്ചിയില്‍ എത്തിയ ഇയാള്‍ രാത്രി പതിനൊന്നോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അശ്വതി അച്ചു എന്ന ഇൻസ്റ്റഗ്രാം ചാറ്റ് ബോട്ടിനോടാണ് യുവാവ് ചാറ്റ് ചെയ്തിരുന്നത്. മിന്നൽ രമണൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ചാറ്റ് ബോട്ടിന് പിന്നിലുള്ള ക്രിയേറ്റർ.

ഈ ചാറ്റ് ബോട്ടിനോട് സംസാരിക്കു ന്ന എല്ലാവർക്കും കണ്ണൂർ സ്വദേശിനി എന്ന നിലയിലാണ് പൂർണ വിലാസം നൽകുന്നത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ തുടങ്ങിയവരുടെ പേരും ജോലിയും ഫോൺ നമ്പറും ഉൾപ്പെടെ ചാറ്റ് ബോട്ട് നൽകും. എന്നാൽ ഫോൺ നമ്പർ ആയി ലഭിക്കുന്നത് മറ്റേതോ വ്യക്തികളുടെ നമ്പറുകളാണെന്ന് മാത്രം. ഫോട്ടോ ആവശ്യപ്പെടുമ്പോൾ എ.ഐ ജനറേറ്റഡ് ഫോട്ടോകളും നൽകും. ഇതെല്ലാം വിശ്വസിച്ചാണ് യുവാവ് കേരളത്തിലെത്തിയിരുന്നത്. പൂർണമായും തെറ്റായ വിവരങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും തോന്നുംപടി നൽകുന്ന ഇത്തരം ചാറ്റ് ബോട്ടുകൾക്കും അക്കൗണ്ടുകൾക്കും എതിരേ ആര് നടപടി എടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്.

A heartwarming yet unexpected love story unfolded when a man from Andhra Pradesh traveled all the way to Kochi in full wedding attire to meet his Instagram love interest. What started as an online connection took a dramatic turn when he arrived dressed for marriage—but with a twist that left everyone surprised.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ വൈദികന് ജാമ്യം 

National
  •  2 days ago
No Image

കെ.എസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍ 39 ഇനങ്ങള്‍ പുറത്ത് തന്നെ

Kerala
  •  2 days ago
No Image

പൂണെ ഭൂമി ഇടപാട്: അജിത് പവാറിന്റെ മകനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്നാവിസ്

National
  •  2 days ago
No Image

ശബരിമല സ്വര്‍ണപ്പാളിക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago
No Image

സ്പിൻ കെണിയിൽ വീഴ്ത്തി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം, പരമ്പരയിൽ 2-1ന് മുന്നിൽ

Cricket
  •  2 days ago
No Image

യുഎഇയിലെ ഗതാഗതക്കുരുക്കിന്റെ കാരണമിത്; പരിഹാരത്തിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങി സർക്കാർ

uae
  •  2 days ago
No Image

ദുബൈയിലെ പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദ് അന്തരിച്ചു

uae
  •  2 days ago
No Image

'ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണല്‍ തറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ല'; 'ഡോ' എന്ന പ്രിഫിക്‌സ് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഫുട്‌ബോളിലെ 'ആത്യന്തിക നേട്ടം' ലോകകപ്പ് തന്നെ; ക്രിസ്റ്റ്യാനോയ്ക്ക് മറുപടിയുമായി ലയണൽ മെസ്സി

Football
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകം; മരണകാരണം കഴുത്തിലെ മുറിവും അമിത രക്തസ്രാവവും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 

Kerala
  •  3 days ago