HOME
DETAILS

അവൻ കളംനിറഞ്ഞാടിയാൽ സച്ചിൻ വീഴും; വമ്പൻ നേട്ടത്തിനരികെ സഞ്ജുവിന്റെ വിശ്വസ്തൻ

  
Sudev
April 24 2025 | 05:04 AM

Yashasvi Jaiswal Need 86 Runs to Break Sachin Tendulkar Record in IPL History

ബാംഗ്ലൂർ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസുമാണ് ഏറ്റുമുട്ടുന്നത്. ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ രാജസ്ഥാന് വിജയം അനിവാര്യമാണ്. മറുഭാഗത്ത് പോയിന്റ് പട്ടികയിൽ മുന്നോട്ട് കുതിക്കണമെങ്കിൽ ബെംഗളൂരുവിനും ജയം തുടരണം. 

ഈ നിർണായകമായ മത്സരത്തിൽ രാജസ്ഥാൻ ഓപ്പണർ യശ്വസി ജെയ്‌സ്വാളിന് ഒരു തകർപ്പൻ റെക്കോർഡ് കൈവരിക്കാനുള്ള സുവർണാവസരമുണ്ട്. ഐപിഎല്ലിൽ 2000 റൺസ് സ്വന്തമാക്കാനാണ് ജെയ്‌സ്വാളിന് സാധിക്കുക. ഇതിനായി 86 റൺസ് കൂടിയാണ് ജെയ്‌സ്വാളിന് വേണ്ടത്. അടുത്ത രണ്ട് മത്സരത്തിനുള്ളിൽ ഈ റൺസ് നേടിയാൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനെ മറികടക്കാൻ ജെയ്‌സ്വാളിന് സാധിക്കും.

ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനാണ് ജെയ്‌സ്വാളിന് സാധിക്കുക. സച്ചിൻ 63 മത്സരങ്ങളിൽ നിന്നുമാണ് 2000 റൺസ് സ്വന്തമാക്കിയത്. ജെയ്‌സ്വാൾ ഇതിനോടകം തന്നെ 60 മത്സരങ്ങളിൽ നിന്നുമായി 1914 റൺസാണ് നേടിയിട്ടുള്ളത്. അതുകൊണ്ട്‌ തന്നെ ഈ രണ്ട് മത്സരങ്ങൾക്കുള്ളിൽ 86 റൺസ് നേടിയാൽ ജെയ്‌സ്വാളിന് സച്ചിനെ മറികടക്കാൻ സാധിക്കും. 

ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ഋതുരാജ് ഗെയ്ക്‌വാദ് ആണ്. 57 ഇന്നിങ്‌സുകളിൽ നിന്നുമാണ് ഗെയ്ക്വാദ് 2000 റൺസ് സ്വന്തമാക്കിയത്. 60 ഇന്നിങ്‌സുകളിൽ നിന്നുമായി ഈ നേട്ടം കൈവരിച്ച കെഎൽ രാഹുലാണ്‌ പട്ടികയിലെ രണ്ടാമൻ. ഈ പട്ടികയിൽ ഇന്ത്യൻ താരങ്ങൾക്ക് പുറമെ വിദേശ താരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ്‌ലാണ്. 48 ഇന്നിങ്സിൽ നിന്നുമാണ് ഗെയ്ൽ ഈ റെക്കോർഡ് കൈവരിച്ചത്. രണ്ടാമതുള്ളത് മുൻ ഓസ്‌ട്രേലിയൻ താരം ഷോൺ മാർഷാണ്. 52 ഇന്നിങ്‌സുകളിൽ നിന്നാണ് മാർഷ് ഈ നേട്ടം കൈവരിച്ചത്. 

ഈ സീസണിൽ രാജസ്ഥാന് വേണ്ടി മികച്ച ഫോമിലാണ് ജെയ്‌സ്വാൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്നും നാല് അർദ്ധ സെഞ്ച്വറികൾ ഉൾപ്പടെ 307 റൺസാണ് ജെയ്‌സ്വാൾ നേടിയിട്ടുള്ളത്. 38.37 ശരാശരിയിലും 139.54 സ്ട്രൈക്ക്റേറ്റിലും ആണ് താരം ബാറ്റ് വീശിയത്. ഈ മികച്ച ഫോം ആർസിബിക്കെതിരെയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Yashasvi Jaiswal Need 86 Runs to Break Sachin Tendulkar Record in IPL History 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  3 days ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  3 days ago
No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  3 days ago
No Image

ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം

National
  •  3 days ago
No Image

സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്

Cricket
  •  3 days ago
No Image

കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി

Kerala
  •  3 days ago
No Image

ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍ 

qatar
  •  3 days ago
No Image

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

International
  •  3 days ago
No Image

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

Kerala
  •  3 days ago
No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  3 days ago