HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച സമ്മതിച്ച് സര്‍ക്കാര്‍, സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങള്‍, യോഗത്തില്‍ പങ്കെടുക്കാതെ മോദി ബിഹാറില്‍

  
April 25, 2025 | 2:57 AM

central government has admitted to the security lapses in the Pahalgam terror attack that shook the country

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ച സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അടിയന്തരസര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിനെ ചോദ്യശരങ്ങള്‍ കൊണ്ട് മൂടിയ പ്രതിപക്ഷം, അതേസമയം കേന്ദ്രം സ്വീകരിക്കുന്ന ഏത് നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അവധിക്കാലം കൂടിയായതിനാല്‍ ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന സ്ഥലത്ത് മതിയായ സുരക്ഷയോ സൈനികവിന്യാസമോ നടത്താത്തതിനെ പ്രതിപക്ഷം ഒന്നടങ്കം ചോദ്യംചെയ്തതോടെയാണ്, സുരക്ഷാവീഴ്ച ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചത്. 
പ്രതിപക്ഷം വിമര്‍ശനവും ചോദ്യവും ആവര്‍ത്തിച്ചതോടെ ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, എവിടെയോ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് നമ്മള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. വീഴ്ച സമ്മതിച്ച അദ്ദേഹം, തെറ്റുകള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നമ്മള്‍ ഇവിടെ യോഗം ചേരില്ലല്ലോ എന്ന് പ്രതിപക്ഷത്തോട് പറയുകയുംചെയ്തതായി ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വൈകീട്ട് ആറ് മണിക്ക് തുടങ്ങിയ യോഗം ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. യോഗത്തില്‍ ആമുഖമായി സംസാരിച്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ കക്ഷി നേതാക്കളെ അറിയിച്ചു. ഭീകരാക്രമണത്തിന് പാകിസ്താനില്‍ നിന്ന് സഹായം ലഭിച്ചെന്ന നിലപാടാണ് യോഗത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച വിവരങ്ങളും ജയ്ശങ്കര്‍ യോഗത്തെ അറിയിച്ചു. ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സുരക്ഷാകാര്യസമിതിയുടെ യോഗത്തിലെ തീരുമാനങ്ങളും യോഗത്തെ അറിയിച്ചു.
സുരക്ഷാ പ്രോട്ടോക്കോളുകളുടെ പരാജയം എല്ലാ പ്രതിപക്ഷകക്ഷികളും ഉന്നയിച്ചു. ആയിരങ്ങള്‍ തടിച്ചുകൂടിയ സ്ഥലത്തൊന്നും കേന്ദ്ര സേനകളില്ലാതിരുന്നതും പ്രതിപക്ഷം ചോദ്യംചെയ്തു. എന്നാല്‍, ആക്രണം നടന്ന ബൈസാരന്‍ പ്രദേശം തുറക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികള്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചിരുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. സംഭവത്തോടുള്ള പ്രതികരണത്തില്‍ സൈന്യത്തിന് കാലതാമസം നേരിട്ടതിനെക്കുറിച്ചും ചര്‍ച്ചയായി.
യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഐക്യത്തോടെ പോരാടണമെന്ന് എല്ലാ പാര്‍ട്ടികളും സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഭീകരാക്രമണത്തിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ ഏത് നടപടി സ്വീകരിക്കുന്നതിനും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

സമീപകാലത്ത് രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണം ചര്‍ച്ചചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാത്തതും വിവാദമായി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലത്തെ യു.പി സന്ദര്‍ശനം ഉള്‍പ്പെടെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കിയ മോദി, എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലേക്ക് പോയത് വലിയ വിവാദമായി. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം മോദിയുടെ അഭാവം ചര്‍ച്ചയാക്കി. സുപ്രധാനയോഗത്തില്‍ തീരുമാനമെടുക്കേണ്ട പ്രധാനമന്ത്രി തന്നെ സര്‍വകക്ഷിയോഗത്തില്‍നിന്ന് വിട്ടുനിന്നത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. ഒക്ടോബറില്‍ ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കിനിരിക്കുകയാണ്. ഈസാഹചര്യത്തില്‍ ഇന്നലെ ബിഹാറിലെത്തി വിവിധ പരിപാടികളില്‍ സംബന്ധിച്ച മോദി, അവിടെവച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയും ചെയ്തു.

കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, ജെ.പി നദ്ദ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രിയ സുലെ (എന്‍.സി.പി- ശരത് പവാര്‍), പ്രഫുല്‍ പട്ടേല്‍ (എന്‍.സി.പി- അജിത് പവാര്‍), സസ്മിത് പത്ര (ബി.ജെ.ഡി), ലവു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), രാംഗോപാല്‍ യാഗ് (എസ്.പി), സഞ്ജയ് സിങ് (എ.എ.പി), സുദീപ് ബന്ദോപാധ്യായ (തൃണമൂല്‍), പ്രേചന്ദ്ര ഗുപ്ത (ആര്‍.ജെ.ഡി), ടി. ശിവ (ഡി.എം.കെ) തുടങ്ങിയവരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു. മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് രാജ്യസഭാംഗം ഹാരിസ് ബീരാനാണ് യോഗത്തില്‍ സംബന്ധിച്ചത്. ആക്രമണം ചര്‍ച്ചചെയ്യാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു.

central government has admitted to the security lapses in the Pahalgam terror attack that shook the country

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  2 days ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  2 days ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  2 days ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  2 days ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  2 days ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  2 days ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  2 days ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  2 days ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  2 days ago