HOME
DETAILS

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

  
April 25, 2025 | 5:18 PM

Kuwait to Execute Eight Including Woman in Rare Mass Execution Decision

കുവൈത്ത് സിറ്റി: വ്യത്യസ്ത കേസുകളിലായി എട്ടുപേര്‍ക്ക് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത് അധികൃതര്‍.  വരും ദിവസങ്ങളില്‍  അധികൃതര്‍ വധശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുക്കുന്നതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകള്‍ ഉള്‍പ്പെടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് തടവുകാരുടെ വധശിക്ഷയാണ് നടപ്പാക്കുകയെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ദിനപത്രം അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തിലെ സെന്‍ട്രല്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുക. അടിയന്തര, ഫോറന്‍സിക് മെഡിസിന്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ അവിടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പബ്ലിക് പ്രോസിക്യൂഷന്‍, ആഭ്യന്തര മന്ത്രാലയം, മറ്റ് അധികാരികള്‍ എന്നിവരുടെ പ്രതിനിധികള്‍ വധശിക്ഷ നടപ്പാക്കുന്ന ദിവസം ഹാജരാകുമെന്ന് സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉന്നത ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. 

ജനുവരിയില്‍, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എട്ട് പ്രതികളെ കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. 

ഇവരില്‍ ഏഴ് പേര്‍ കുവൈത്ത് പൗരന്മാരും ഒരാള്‍ ഈജിപ്ഷന്‍ പൗരനുമായിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഏഴു കുവൈത്തി പൗരന്മാരില്‍ ആറുപേര്‍ പുരുഷന്മാരും ഒരാള്‍ സ്ത്രീയുമായിരുന്നു. 

ഈ വര്‍ഷം കുവൈത്തില്‍ നടപ്പിലാക്കിയ ആദ്യ വധശിക്ഷയായിരുന്നു ഇത്. കഴിഞ്ഞ സെപ്റ്റംബറില്‍, സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു.

കുവൈത്തില്‍ ക്രിമിനല്‍ കോടതി, അപ്പീല്‍ കോടതി, കാസേഷന്‍ കോടതി എന്നിവയ്ക്ക് മുമ്പാകെയുള്ള വ്യവഹാര പ്രക്രിയയുടെ മൂന്ന് തലങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് വധശിക്ഷ നടപ്പാക്കേണ്ടത്. ഈ വിധി രാജ്യത്തിന്റെ അമീര്‍ അംഗീകരിക്കുകയും വേണം.

Kuwait announces plans to execute eight individuals, including a woman, in a rare move reflecting the country's strict enforcement of capital punishment for serious crimes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എംഎല്‍എ ചമഞ്ഞ് ആഡംബര ജീവിതം; ഹോട്ടലില്‍ പണം നല്‍കാതെ താമസം; ഒടുവില്‍ പൊലിസ് പിടിയില്‍

National
  •  2 minutes ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്

Kerala
  •  7 minutes ago
No Image

വിരമിച്ചു കഴിഞ്ഞാൽ മെസി ആ റോൾ ഏറ്റെടുക്കും: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  36 minutes ago
No Image

ദുബൈയിലെ സ്വർണ്ണവില താഴോട്ട്: 24 കാരറ്റിന് 15 ദിർഹം കുറഞ്ഞു, ഈ അവസരം മുതലെടുക്കണോ അതോ ഇനിയും കാത്തിരിക്കണോ?

uae
  •  an hour ago
No Image

തോൽവിക്കൊപ്പം ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്  

Cricket
  •  an hour ago
No Image

വൈഫൈ 7 സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് ഓപ്പറേറ്ററായി ഒമാൻ എയർപോർട്ട്‌സ്

oman
  •  an hour ago
No Image

ഇതുപോലൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; ഇന്ത്യയെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് ബാവുമ

Cricket
  •  2 hours ago
No Image

സമസ്ത സെന്റിനറി; ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം

Kerala
  •  2 hours ago
No Image

പ്രബോധകർ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി നേടണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

organization
  •  2 hours ago
No Image

ദേശീയ ദിനമോ അതോ ക്രിസ്മസോ? യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് യാത്രാ ചെലവ് കുറഞ്ഞ അവധിക്കാലം ഏത്?

uae
  •  2 hours ago