HOME
DETAILS

ഹജ്ജ് 2025: വിസകൾ ലളിതമാക്കി, സാമൂഹിക, സന്നദ്ധ സേവനങ്ങൾ വർധിപ്പിച്ച് സഊദി അറേബ്യ

  
Web Desk
April 26, 2025 | 8:42 AM

Saudi Arabia Unveils Comprehensive Initiatives for 2025 Hajj Season

ദുബൈ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങള്‍ ഹജ്ജ് തീർത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ 2025 ലെ ഹജ്ജ് സീസണിന് പൂർണ്ണമായും തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ദേശീയ നിർദ്ദേശങ്ങൾക്കനുസൃതമായി തീർത്ഥാടക അനുഭവം വർദ്ധിപ്പിക്കുന്നതിനുള്ള വിപുലമായ സംരംഭങ്ങളും സേവനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. 

ഹജ്ജ് കാലത്തെ സീസണൽ തൊഴിൽ സുഗമമാക്കുന്നതിനായി "അജീർ" പ്ലാറ്റ്ഫോം വഴി താത്കാലിക വർക്ക് പെർമിറ്റ് നൽകുന്ന പ്രക്രിയ ലളിതമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ഹജ്ജ്, ഉംറ വർക്ക് വിസകൾ തീർത്ഥാടന സീസണിനെ പിന്തുണയ്ക്കുന്ന ബിസിനസുകൾക്ക് കൂടുതൽ പ്രാപ്യമാക്കുകയും, പുണ്യസ്ഥലങ്ങളിലുടനീളമുള്ള പ്രധാന സ്ഥലങ്ങളിൽ സ്ഥിരതയുള്ള ഒരു തൊഴിൽ ശക്തി ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

നിയന്ത്രണങ്ങളുടെ ഭാ​ഗമായി, തീർത്ഥാടന കാലത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശരിയായ ജോലി സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും, രാജ്യത്തിന്റെ തൊഴിൽ നിയമങ്ങളും, അനുബന്ധ ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുമായി മന്ത്രാലയം പരിശോധനകൾ ശക്തമാക്കും. 

പുണ്യ സ്ഥലങ്ങളിൽ സാമൂഹ്യ സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയാണ് മന്ത്രാലയം. തീർഥാടകർക്ക് കുടുംബ കൗൺസിലിംഗ്, പരിശീലിത പ്രൊഫഷണലുകൾ നടത്തുന്ന കുട്ടികളുടെ ഹോസ്പിറ്റാലിറ്റി സെന്ററുകൾ തുടങ്ങിയ വിവിധ സാമൂഹ്യ സഹായ ചാനലുകൾ ലഭ്യമാക്കും.

ഈ വർഷം സന്നദ്ധപ്രവർത്തനവും ഒരു പ്രധാന പങ്ക് വഹിക്കും. അതിർത്തി പ്രവേശന പോയിന്റുകളിൽ തീർഥാടകരെ സ്വാഗതം ചെയ്യുന്നത് മുതൽ ​ഗ്രാൻഡ് മോസ്കിനുള്ളിൽ മാർഗ്ഗദർശനവും സഹായവും നൽകുന്നതുവരെയുള്ള നിരവധി സന്നദ്ധപ്രവർത്തന ശ്രമങ്ങൾ മന്ത്രാലയം പ്രോത്സാഹിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നു. സന്നദ്ധപ്രവർത്തകർ വൃദ്ധരെയും ഭിന്നശേഷിക്കാരെയും പിന്തുണയ്ക്കും. കൂടാതെ, തീർഥാടന മേഖലകളിലുടനീളം ഭക്ഷണവും വെള്ളവും വിതരണം ചെയ്യുകയും ചെയ്യും.

Saudi Arabia’s Ministry of Human Resources and Social Development has announced a series of measures to enhance the 2025 Hajj pilgrimage experience. Key initiatives include streamlined temporary work permits via the "Ajeer" platform, expanded social services, and strengthened volunteer programs to assist pilgrims. The ministry will also enforce labor regulations to ensure worker welfare during the holy season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടിക്കൊണ്ടിരുന്ന ക്വാളിസിന് തീപിടിച്ചു; കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കാര്‍ പൂര്‍ണമായി കത്തിനശിച്ചു

Kerala
  •  3 days ago
No Image

ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തി; പി.പി ദിവ്യ ബി.ജെ.പിയിലേക്കോ?

Kerala
  •  3 days ago
No Image

ദുബൈ 'റമദാൻ മാർക്കറ്റ്' ഇന്ന് മുതൽ; പൈതൃകവും സംസ്കാരവും കോർത്തിണക്കി വിപുലമായ ആഘോഷങ്ങൾ | Dubai Ramadan Market

Business
  •  3 days ago
No Image

സൽമാൻ രാജാവ് ആശുപത്രി വിട്ടു

Saudi-arabia
  •  3 days ago
No Image

അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി സംഘം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

National
  •  4 days ago
No Image

റഫാല്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം

Kerala
  •  4 days ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  4 days ago