
റൊണാൾഡോയും നെയ്മറുമല്ല, നേരിട്ടതിൽ ഏറ്റവും വലിയ എതിരാളി അദ്ദേഹമാണ്: ബ്രസീലിയൻ സൂപ്പർതാരം

ഫുട്ബോളിൽ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റ ബ്രസീലിയൻ താരം ബ്രൂണോ ഗുയിമറേസ്. അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ പേരാണ് ബ്രസീലിയൻ താരം പറഞ്ഞത്. ടിഎൻടി സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്രൂണോ ഗുയിമറേസ്.
''മെസി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നീ താരങ്ങൾക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും കടുത്ത എതിരാളിയായി ഞാൻ മെസിയെയാണ് തെരഞ്ഞെടുക്കുന്നത്' ഗുയിമറേസ് പറഞ്ഞു.
തന്റെ ഫുട്ബോൾ കരിയറിൽ ഗുയിമറേസ് രണ്ട് മത്സരങ്ങളിലാണ് മെസിക്കെതിരെ കളിച്ചിട്ടുള്ളത്. ഇതിൽ രണ്ട് മത്സരങ്ങളിലും ബ്രസീലിയൻ താരം പരാജയപ്പെടുകയാണ് ചെയ്തത്. ലിയോണിൽ കളിക്കുന്ന സമയങ്ങളിൽ പാരീസ് സെയ്ന്റ് ജെർമെയ്‌നെതിരെയുള്ള മത്സരത്തിലാണ് താരം ആദ്യമായി മെസിക്കെതിരെ കളിക്കുന്നത്. ആ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി വിജയിച്ചത്.
2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്കെതിരെയുള്ള കലിയിലാണ് ഗുയിമറേസ് വീണ്ടും മെസിക്കെതിരെ കളിച്ചത്. മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയോട് പരാജയപ്പെടുകയായിരുന്നു.
നിലവിൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ താരമാണ്. 2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഈ സീസണിൽ ഇന്റർ മയമിക്കായി ഒമ്പത് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയിട്ടുള്ളത്.
Newcastle Uniteds Brazilian star Bruno Guimaraes has revealed who the toughest opponent he has faced in football is Lionel Messi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
Kuwait
• 16 hours ago
മംഗളുരു ആള്‍ക്കൂട്ടക്കൊല; മൂന്നു പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
latest
• 17 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 17 hours ago
'സേനകളുടെ മനോവീര്യം തകര്‍ക്കരുത്'; പഹല്‍ഗാം ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി
National
• 17 hours ago
ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 'ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായെന്ന്' പോസ്റ്റിന് അടിക്കുറിപ്പ്
Kerala
• 18 hours ago
ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ
International
• 18 hours ago
യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിയ മഹാബ്ലാക്ഔട്ട്: ഐബീരിയൻ പെനിൻസുലയിലെ വൈദ്യുതി മുടക്കത്തിന്റെ കഥ
International
• 19 hours ago
പുലിപ്പല്ല് കേസ്: വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി
Kerala
• 19 hours ago
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും
Kerala
• 21 hours ago
ആശകളോടെ, ആശാസമരം 80-ാം ദിവസത്തിലേക്ക്
Kerala
• a day ago
ചക്ക മുറിച്ചുകൊണ്ടിരിക്കെ കൊടുവാളിലേക്ക് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
Kerala
• a day ago
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
എല്ലാ പൗരന്മാര്ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്
National
• a day ago
ജാതി സെന്‍സസ് നടത്തുക പൊതു സെന്‍സസിനൊപ്പം; ഇതുവരെ മുടങ്ങാതെ നടന്ന ജനസംഖ്യാ കണക്കെടുത്തിട്ട് 14 വര്‍ഷം; അറിഞ്ഞിരിക്കാം ജാതി സെന്‍സസിനെക്കുറിച്ച്
National
• a day ago
തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates
uae
• a day ago
'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി
National
• a day ago
'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍
uae
• a day ago
സംഘര്‍ഷാവസ്ഥയ്ക്ക് ലഘൂകരണം? സൈനിക ഉദ്യോഗസ്ഥര്‍മാര്‍ തമ്മില്‍ ആശവിനിമയം നടന്നു, യു.എസ് ഇന്ത്യയെയും പാകിസ്താനെയും വിളിച്ചു
latest
• a day ago
പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
crime
• a day ago
കത്തിയമർന്ന് ജറുസലേം; ഇസ്റാഈലിൽ അടിയന്തരാവസ്ഥ
International
• a day ago