HOME
DETAILS

സംസ്ഥാനത്തെ അപൂർവ കൊലപാതക കേസ്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

  
Web Desk
April 28, 2025 | 10:43 AM

Rare Murder Case in Kerala Husband and Mother-in-Law Sentenced to Life for Starving Wife to Death Over Dowry

 

കൊല്ലം: സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവുശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), അമ്മ ഗീത ലാലി (62) എന്നിവർക്കാണ് കൊല്ലം അഡിഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയായ ചന്തുലാലിന്റെ പിതാവ് ലാലി (66) ഒന്നര വർഷം മുമ്പ് ഇത്തിക്കര ആറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

സംസ്ഥാനത്ത് പട്ടിണി മൂലമുള്ള കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. ആസൂത്രിതമായി നടപ്പാക്കിയ ഈ കൊലപാതകം സമൂഹത്തിന് ഒരു സന്ദേശമായിരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ ഈ കേസിൽ പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

2013-ലാണ് കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനിൽ തുഷാരയും (28) ചന്തുലാലും വിവാഹിതരായത്. അഞ്ചര വർഷത്തിന് ശേഷം, 2019 മാർച്ച് 21-ന് തുഷാര മരിച്ചെന്ന വിവരം ഒരു ഓട്ടോറിക്ഷ ഡ്രൈവർ അവരുടെ വീട്ടിൽ അറിയിച്ചു. തുഷാരയുടെ മാതാപിതാക്കളും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ മൃതദേഹം ശോഷിച്ച നിലയിലായിരുന്നു. പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ക്രൂരമായ കൊലപാതകത്തിന്റെ വിശദാംശങ്ങൾ വെളിവായി. മൃതദേഹത്തിന്റെ ഭാരം 21 കിലോ മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശങ്ങളില്ലായിരുന്നു, ചർമം എല്ലിനോട് ചേർന്ന് മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി, വാരിയെല്ലുകൾ തെളിഞ്ഞ്, നട്ടെല്ലിനോട് ചേർന്നിരുന്നു. ആന്തരിക അവയവങ്ങളിൽ നീർക്കെട്ടും കണ്ടെത്തി.

തുഷാരയുടെ നിർധന കുടുംബം 20 പവൻ സ്വർണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ 5 സെന്റ് സ്ഥലം നൽകണമെന്ന കരാറിൽ തുഷാരയെക്കൊണ്ട് പ്രതികൾ ഒപ്പുവപ്പിച്ചു. എന്നാൽ, മൂന്ന് മാസം കഴിഞ്ഞപ്പോൾ മുതൽ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കി. തുഷാരയെ മാതാപിതാക്കളുമായി ബന്ധപ്പെടാനോ വീട്ടിൽ പോകാനോ അനുവദിച്ചില്ല. രണ്ട് പെൺകുട്ടികൾ ജനിച്ചെങ്കിലും, അവരെ കാണാൻ പോലും തുഷാരയുടെ കുടുംബത്തിന് അനുമതി നിഷേധിച്ചു. മരണസമയത്ത് കുട്ടികൾക്ക് മൂന്നര, ഒന്നര വയസ്സായിരുന്നു.

ശാസ്ത്രീയ തെളിവുകൾക്ക് പുറമെ, അയൽവാസികളുടെയും മൂന്നര വയസ്സുള്ള കുട്ടിയുടെ അധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ, അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് പ്രതികൾ തുഷാര കിടപ്പുരോഗിയാണെന്ന് പറഞ്ഞു. അമ്മയുടെ പേര് തുഷാര എന്നതിന് പകരം ഗീത എന്നാണ് അവർ അധ്യാപികയെ വിശ്വസിപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകൻ കെ.ബി. മഹേന്ദ്ര ഹാജരായി. ഡിവൈഎസ്പിമാരായ ദിനരാജ്, നാസറുദ്ദീൻ എന്നിവർ അന്വേഷണം നടത്തി. സിവിൽ പൊലീസ് ഓഫിസർമാരായ അജിത്, വിദ്യ എന്നിവർ പ്രോസിക്യൂഷന് സഹായം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു

uae
  •  a day ago
No Image

ജോസ് കെ. മാണിയെ സോണിയ ഗാന്ധി ഫോണിൽ വിളിച്ചതായി സൂചന; യുഡിഎഫിലേക്ക് മടങ്ങിയേക്കും, 'തുടരു'മെന്ന് റോഷി അഗസ്റ്റിൻ

Kerala
  •  a day ago
No Image

മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  a day ago
No Image

'പരീക്ഷിക്കാനാണ് തീരുമാനമെങ്കില്‍ യുദ്ധത്തിനും തയാര്‍'- യു.എസിനോട് ഇറാന്‍; ട്രംപ് 'ബുദ്ധിപൂര്‍വ്വം' തീരുമാനമെടുക്കാമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി

International
  •  a day ago
No Image

ട്രംപിന്റെ ഒരു വർഷത്തെ ഭരണം കൊണ്ട് റദ്ദാക്കിയത് ഒരു ലക്ഷത്തിലധികം വിസകൾ, ഇരകൾ കൂടുതലും ഇന്ത്യക്കാർ; യു.എസ് വാതിലുകൾ അടയ്ക്കുമ്പോൾ ഗൾഫിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Saudi-arabia
  •  a day ago
No Image

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

Kerala
  •  a day ago
No Image

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ; ഭീഷണിയുമായി ട്രംപ്

International
  •  a day ago
No Image

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

bahrain
  •  a day ago
No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  a day ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  a day ago