ചെറിയ അപകടങ്ങള്‍ ഉണ്ടായാല്‍ വാഹനം റോഡിലിട്ട് പോകാതെ സഈദ് ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുക, ഇല്ലെങ്കില്‍ 1,000 ദിര്‍ഹം ഫൈന്‍; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
അബൂദബി: ചെറിയ അപകടങ്ങള്‍ ഉണ്ടാകുന്നതോടെ വാഹനം റോഡിലിട്ട് പോകേണ്ടെന്ന മുന്നറിയിപ്പുമായി അബൂദബി പൊലിസ്. ചെറിയ വാഹനാപകടങ്ങളില്‍ ഉള്‍പ്പെടുന്ന ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ സഈദ് ആപ്പ് ഉപയോഗിക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു.
കാരണമില്ലാതെ റോഡിന്റെ മധ്യത്തില്‍ നിര്‍ത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വാഹനം റോഡില്‍ നിന്ന് മാറ്റിയിടുന്നില്ലെങ്കില്‍ 1,000 ദിര്‍ഹം പിഴയും ലഭിക്കും.
ചെറിയ വാഹനാപകടത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് അബൂദബി പൊലിസ് ഇക്കാര്യം അറിയിച്ചത്. ആപ്പ് വഴി അപകടം എങ്ങനെ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും വീഡിയോയില്‍ കാണിച്ചിരിക്കുന്നു.
അപകടം റിപ്പോര്‍ട്ട് ചെയ്യേണ്ട രീതി ?
- ആദ്യം സഈദ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
- ഓപ്പണ്‍ ചെയ്ത ശേഷം 'report an accident' തിരഞ്ഞെടുക്കുക
- നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക
- അപകട സ്ഥലത്തിന്റെ പിന്‍ സിസ്റ്റം ഓട്ടോമാറ്റിക് ആയി ഡിസ്‌പ്ലേ ചെയ്യും
- ഓപ്ഷനുകളും അപകടതരവും സെലക്ട് ചെയ്യുക
- വാഹന രജിസ്‌ട്രേഷന്റെ (ആര്‍.സി) പകര്‍പ്പ് സമര്‍പ്പിക്കുക
- നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ പകര്‍പ്പും സമര്‍പ്പിക്കുക
- വാഹനത്തിന്റെയും കേടായ ഭാഗങ്ങളുടെയും ഫോട്ടോകള്‍ സമര്‍പ്പിക്കുക
- മറ്റ് വാഹനത്തിന്റെയും കേടായ ഭാഗങ്ങളുടെയും ചിത്രങ്ങള്‍ സമര്‍പ്പിക്കുക
- തുടര്‍ന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
- സബ്മിറ്റ് ചെയ്യുന്നതോടെ വാട്ട്‌സ്ആപ്പില്‍ അപകട റിപ്പോര്‍ട്ട് ലഭിക്കും
Abu Dhabi Police urges drivers to move vehicles after minor accidents, avoid Dh1,000 fine
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."