HOME
DETAILS

കാനഡയിൽ സ്ഥിര താമസം ലക്ഷ്യം വെക്കുന്നവർക്ക് ആശ്വാസം; പൗരത്വ നിയമങ്ങളിലെ മാറ്റം ഇന്ത്യക്കാർക്ക് അനുകൂലം

  
November 26, 2025 | 1:43 AM

canada changes citizenship laws huge opportunities for indians

ഒട്ടാവ: വംശാവലി അനുസരിച്ച് പൗരത്വനിയമങ്ങളിൽ കാനഡ കൊണ്ടുവന്ന മാറ്റം രാജ്യത്തേക്ക് കുടിയേറ്റം ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് അനുകൂലം. വിദേശത്ത് ജനിച്ചതോ ദത്തെടുത്തതോ ആയ കനേഡിയൻ മാതാപിതാക്കൾക്ക് കാനഡയ്ക്ക് പുറത്ത് ജനിച്ചതോ ദത്തെടുത്തതോ ആയ കുട്ടിക്ക് പുതിയ നിയമപ്രകാരം പൗരത്വം എളുപ്പത്തിൽ ലഭിക്കും. ഇത്തരത്തിലുള്ള കുട്ടികൾക്ക് പൗരത്വം അനുവദിക്കുന്നതിലുള്ള തടസ്സം നീക്കുന്ന ഭരണഘടനാ ഭേദഗതിക്ക് രാജാവ് കഴിഞ്ഞദിവസം അംഗീകാരം നൽകി. ഭേദഗതി ബിൽ കഴിഞ്ഞയാഴ്ച പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. അതേസമയം, നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. അതുവരെ ഇടക്കാല നടപടികളാകാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. 

കാനഡയുടെ പൗരത്വ നിയമങ്ങളിലെ ദീർഘകാലമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ബില്ലെന്ന് കാനഡയുടെ കുടിയേറ്റകാര്യ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പറഞ്ഞു. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികളുള്ള കുടുംബങ്ങൾക്ക് നിയമം നീതി ഉറപ്പാക്കുന്നു. നേരത്തെയുള്ള നിയമങ്ങൾമൂലം ഒഴിവാക്കപ്പെട്ട ആളുകൾക്ക് ഇതോടെ പൗരത്വം ലഭിക്കും. പുതിയ മാറ്റങ്ങൾ കനേഡിയൻ പൗരത്വത്തെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കാനഡയിൽ പൗരത്വമുള്ള മാതാപിതാക്കളിലൊരാൾ വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടയാളോ ആണെങ്കിൽ, അവരുടെ വിദേശത്തു ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ മക്കളെ സ്വയമേവ കനേഡിയൻ പൗരരായി കണക്കാക്കില്ലെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. ഇതുസംബന്ധിച്ച 2009 ലെ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് 2023 ഡിസംബറിൽ ഒന്റേറിയോ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് വിധിച്ചു. ഈ വിധിക്കെതിരേ സർക്കാർ അപ്പീൽ നൽകിയില്ല. പകരം, വ്യവസ്ഥ കൂടുതൽ ഉദാരമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരികയായിരുന്നു.

canada changes citizenship laws huge opportunities for indians 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  37 minutes ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  8 hours ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  8 hours ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  9 hours ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  9 hours ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  9 hours ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  9 hours ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  9 hours ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  9 hours ago