HOME
DETAILS

സഹകരണ സംഘങ്ങളില്‍ അഴിമതി; സ്വദേശികളും പ്രവാസികളുമടക്കം 208 പേര്‍ കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം

  
May 08 2025 | 05:05 AM

208 People Including Locals and Expatriates Found Guilty of Corruption in Kuwaiti Cooperatives Ministry of Social and Family Affairs

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിലെ സാമ്പത്തിക കാര്യങ്ങളില്‍ അഴിമതി നടത്തിയ 208 പേര്‍ കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം. 

അഴിമതിക്കെതിരെ പോരാടുന്നതിനും സര്‍ക്കാരിന്റെ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കത്തിന്റെ ഭാഗമായി കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സഹകരണ സംഘങ്ങളിലെ സാമ്പത്തികവും ഭരണപരവുമായ ചട്ടങ്ങള്‍ ലംഘിച്ച 208 പേര്‍ക്കെതിരെ നടപടി എടുത്തത്. സ്വദേശി പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ 208 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

ഇവരില്‍ 96 പേര്‍ കുവൈത്തി പൗരന്മാരും 112 പേര്‍ പ്രവാസികളുമാണ്. ഇവരില്‍ സഹകരണ സൊസൈറ്റി ബോര്‍ഡുകളിലെ അംഗങ്ങളും വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും ഉള്‍പ്പെടുന്നു. മന്ത്രി ഡോ. അംതാല്‍ അല്‍ ഹുവൈല പുറപ്പെടുവിച്ച നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രാലയത്തിന്റെ നടപടി. 

പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ക്കാര്‍ നടപടികള്‍ പക്ഷപാതമില്ലാതെ നടപ്പിലാക്കുന്നുണ്ടെന്നും ദേശീയതയോ സ്ഥാനമോ പരിഗണിക്കാതെ നിയമനടപടി എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു. പൊതു, അര്‍ദ്ധ പൊതു സ്ഥാപനങ്ങളിലെ സുതാര്യതയും സത്യസന്ധതയും സംബന്ധിച്ച സര്‍ക്കാരിന്റെ ഉറച്ച നിലപാടിനെയാണ് ഈ സംഭവം അടിവരയിടുന്നത്.

ഇതിനുപുറമെ ഉത്തരവാദിത്തം നിറവേറ്റാത്ത നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വീഴ്ച സംഭവിച്ചു എന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കും.

The Kuwaiti Ministry of Social and Family Affairs announces the conviction of 208 individuals, including both locals and expatriates, involved in corruption within the country’s cooperative sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്

National
  •  6 hours ago
No Image

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

Kerala
  •  6 hours ago
No Image

ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനം; സ്‌ഫോടനമുണ്ടായത് വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപം

International
  •  7 hours ago
No Image

മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today

bahrain
  •  7 hours ago
No Image

സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്

International
  •  7 hours ago
No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  8 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  8 hours ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  9 hours ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  9 hours ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  9 hours ago