
ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്: ഇന്ത്യൻ ഇതിഹാസം

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞദിവസം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രോഹിത്തിന് പകരക്കാരനായി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുക ആരാണെന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നു നിൽക്കുന്നത്. ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവാൻ സാധിക്കുന്ന താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു. ശുഭ്മാൻ ഗില്ലിനെയാണ് മുൻ ഇന്ത്യൻ താരം അടുത്ത ക്യാപ്റ്റനാവൻ പിന്തുണച്ചത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ഗിൽ നടത്തുന്ന തകർപ്പൻ പ്രകടനങ്ങളെക്കുറിച്ചും നവജ്യോത് സിംഗ് സിദ്ധു സംസാരിച്ചു.
''ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകണം. ഐപിഎല്ലിൽ ഗുജറാത്തിനെ മികച്ച രീതിയിൽ നയിക്കുന്നതിനാൽ ഞാൻ ഗില്ലിനെയാണ് പിന്തുണക്കുന്നത്. ടീമിന്റെ മുഖ്യ പരിശീലകൻ ആശിഷ് നെഹ്‌റയുമായി അദ്ദേഹം മികച്ചൊരു പങ്കാളിത്തമാണ് സ്ഥാപിച്ചത്'' നവജ്യോത് സിംഗ് സിദ്ധു പറഞ്ഞു.
ഏകദിനത്തിലും ടി-20യിലും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഗിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ഗില്ലിന്റെ കീഴിൽ മികച്ച മുന്നേറ്റമാണെന്ന് നടത്തുന്നത്. 11 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും മൂന്ന് തോൽവിയും അടക്കം 16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്.
രോഹിത്തിന് പകരം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരങ്ങളിൽ ഒരാൾ ബുംറയാണ്. ബുംറ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബോഡർ ഗവാസ്‌കർ ട്രോഫിയിൽ ബുംറയുടെ കീഴിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇടക്കിടക്കിടെയുള്ള പരുക്കാണ് ബുംറക്ക് തിരിച്ചടിയാവുന്നത്.
ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് കളിക്കുക. ജൂണിലും ഓഗസ്റ്റിലുമായാണ് ഈ പരമ്പര നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക.
Former Indian cricketer Navjot Singh Sidhu has named the player who could become the new captain of the Indian Test team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• 2 hours ago
പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
National
• 2 hours ago
രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• 3 hours ago
സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം
International
• 3 hours ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• 3 hours ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• 3 hours ago
ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ
National
• 3 hours ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• 4 hours ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്
Kerala
• 4 hours ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• 5 hours ago
സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• 6 hours ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• 6 hours ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• 6 hours ago
ഓപറേഷന് സിന്ദൂര്‍: ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• 6 hours ago
മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട്
Football
• 7 hours ago
ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും
qatar
• 7 hours ago
അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ
uae
• 7 hours ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്
National
• 8 hours ago
'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി
National
• 8 hours ago
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന
Kuwait
• 9 hours ago
രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്
Cricket
• 6 hours ago
ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും
uae
• 7 hours ago
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു
Kerala
• 7 hours ago