
ഇന്ത്യ-പാക് സംഘർഷം; കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങരുത് ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ തയാറാണ്- ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗുരുതരമാണ്. പരസ്പര പ്രതികാരത്തിന്റെ വലയത്തിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യയും പാകിസ്ഥാനും ആക്രമണങ്ങൾ നിർത്തണം, ട്രംപ് പറഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ ആണവ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് തടയാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമാധാനത്തിനായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ തയാറാണ്. ഇന്ത്യയും പാകിസ്ഥാനുമായും എനിക്ക് നല്ല ബന്ധമാണ്. അവർ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്ന് കാണാൻ ആഗ്രഹിക്കുന്നു," ട്രംപ് പറഞ്ഞു.
"ഇരുരാജ്യങ്ങൾക്കും ആക്രമണങ്ങൾ നിർത്താൻ ഇപ്പോൾ കഴിയുമെന്നാണ് പ്രതീക്ഷ," ട്രംപ് കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ കറാച്ചി, ലാഹോർ തുടങ്ങിയ നഗരങ്ങൾക്ക് സമീപം 25 ഇന്ത്യൻ ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതായി പാക് സൈന്യത്തിന്റെ വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി അറിയിച്ചു. ഇതിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ഡ്രോൺ ആക്രമണത്തെ "പാകിസ്ഥാനെതിരായ മറ്റൊരു പ്രകടമായ സൈനിക നടപടി" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി. സ്ഥിതിഗതികൾ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി. യുദ്ധത്തിലേക്ക് കാര്യങ്ങൾ വഷളാകാതിരിക്കാൻ തുറന്ന ചർച്ചകൾക്ക് ഇരുരാജ്യങ്ങളും തയാറാകണമെന്ന് യു.എസ് ദേശീയ സുരക്ഷാ സമിതി വക്താവ് ബ്രയാൻ ഹ്യൂഗസ് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ-സൗദുമായും അദ്ദേഹം സംഘർഷ പരിഹാര മാർഗങ്ങൾ ചർച്ച ചെയ്തു. "സംയമനം പാലിക്കണം, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണം," യൂറോപ്യൻ യൂണിയൻ (EU) ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. സ്ഥിതി വഷളാകാതിരിക്കാൻ എല്ലാ കക്ഷികളുമായും പ്രവർത്തിക്കുമെന്ന് EU-ന്റെ മുഖ്യ നയതന്ത്രജ്ഞൻ കാജ കല്ലാസ് അറിയിച്ചു.
കഴിഞ്ഞ മാസം കശ്മീരിൽ നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യ "ഭീകരവാദ ഉറവിട കേന്ദ്രങ്ങൾ ആക്രമിച്ചതായും പാക് വിമാനങ്ങൾ വെടിവച്ചിട്ടതായും സൈന്യം അറിയിച്ചു. ഇസ്ലാമാബാദ് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന്, രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് ഇന്ത്യയും പാകിസ്ഥാനും നേരിടുന്നത്.
യു.എസ് പൗരന്മാർ ഇന്ത്യ-പാക് അതിർത്തി മേഖലകളിലേക്കോ സംഘർഷ പ്രദേശങ്ങളിലേക്കോ യാത്ര ചെയ്യരുതെന്ന് യു.എസ് ഹൈക്കമ്മിഷൻ മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കണമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയവും നിർദേശിച്ചു. 2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ പാശ്ചാത്യ പിന്തുണയുള്ള സർക്കാരിനെ പരാജയപ്പെടുത്തിയ ശേഷം പാകിസ്ഥാന്റെ പങ്ക് കുറഞ്ഞെങ്കിലും, യു.എസ് സൈനിക ഹാർഡ്‌വെയറിന്റെ പ്രധാന വാങ്ങുന്നവരും പ്രാദേശിക സുരക്ഷാ പങ്കാളിയുമാണ് അവർ. ഇന്ത്യയുമായുള്ള സംഘർഷം പരിഹരിക്കാൻ അമേരിക്കയുടെയും മറ്റ് പങ്കാളികളുടെയും ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി പാകിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ഫിനാൻഷ്യൽ ടൈംസിനോട് വ്യക്തമാക്കി. "യു.എസ് ഞങ്ങൾക്ക് തന്ത്രപ്രധാനമായ പങ്കാളിയാണ്. സ്വതന്ത്ര മധ്യസ്ഥതയ്ക്ക് സഹായിക്കുന്ന എല്ലാ പങ്കാളികളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു," അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍
oman
• 8 hours ago
ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു
National
• 8 hours ago
നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍
Kerala
• 8 hours ago
സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു
Saudi-arabia
• 9 hours ago
രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ
Kuwait
• 9 hours ago
കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു
National
• 9 hours ago
ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ
Saudi-arabia
• 9 hours ago
പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം
National
• 9 hours ago
ഉറിയില്‍ പാക് ഷെല്ലാക്രമണം, ഒരു സ്ത്രീ കൊല്ലപ്പെട്ടു; ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം
National
• 10 hours ago
തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 10 hours ago.png?w=200&q=75)
ചട്ടം ലംഘിച്ച് ആന്റിബയോട്ടിക് വിൽപ്പന: 450 ഫാർമസികൾക്ക് സസ്പെൻഷൻ, 5 ലൈസൻസ് റദ്ദ്; പാൽ, മീൻ, ഇറച്ചിയിൽ പരിശോധന ശക്തം
Kerala
• 10 hours ago
അടുത്ത ഉംറ സീസൺ ജൂൺ 11 മുതൽ, പുതിയ കലണ്ടർ പ്രസിദ്ധീകരിച്ചു
Saudi-arabia
• 11 hours ago
വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി
Kerala
• 11 hours ago
'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി
Trending
• 11 hours ago.png?w=200&q=75)
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം
Kerala
• 13 hours ago
പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു
National
• 13 hours ago
ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
National
• 21 hours ago
ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും
International
• 21 hours ago
യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്
National
• 11 hours ago
സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ
Kerala
• 12 hours ago.png?w=200&q=75)
ഹജ്ജ് തീർഥാടന ക്യാംപ്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു
Kerala
• 12 hours ago