HOME
DETAILS

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

  
December 11, 2025 | 4:03 AM

rahul mamkootathil likely to cast vote in palakkad today

പാലക്കാട്: 15 ദിവസമായി ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ഇന്ന് പാലക്കാട് എത്തിയേക്കും.

രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച എംഎൽഎക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ബംഗളൂരു സ്വദേശിനിയായ 23കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. ഈ സാഹചര്യത്തിലാണ് രാഹുൽ ഇന്ന് പാലക്കാട് എത്തുമെന്ന് സൂചന ലഭിക്കുന്നത്.

പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുലിന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. എംഎൽഎ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന 24-ാം വാർഡാണ് ഇത്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു.

രാഹുൽ വോട്ട് ചെയ്യാൻ എത്തുമെന്നാണ് പൊലിസിന് ലഭിച്ച വിവരം. രാഹുലുമായി അടുത്ത ബന്ധമുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നതനുസരിച്ച്, വൈകുന്നേരം 5 മണിക്കും 6 മണിക്കും ഇടയിലായിരിക്കും അദ്ദേഹം ബൂത്തിൽ എത്തുക.

എംഎൽഎ എത്തുമ്പോൾ വോട്ട് ചെയ്യാനെത്തുമ്പോൾ ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധം നടത്താൻ സാധ്യതയുണ്ട്. അതിനാൽ, ക്രമസമാധാനം ഉറപ്പാക്കാൻ പ്രദേശത്ത് കൂടുതൽ പൊലിസുകാരെ വിന്യസിച്ചിട്ടുണ്ട്.

Rahul Mamkootathil, the MLA who has been absconding for 15 days, is expected to arrive in Palakkad to cast his vote in the local body elections today. He will likely vote at St. Sebastian's School, Kunnathurmedu, where he is registered as a voter in Ward No. 24 of Palakkad Municipality.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  3 days ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  3 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  3 days ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  3 days ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  3 days ago
No Image

രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളികള്‍ തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  3 days ago
No Image

ഹജ്ജ് രജിസ്ട്രേഷൻ; തീർത്ഥാടകർക്ക് ഇഷ്ടപ്പെട്ട പാക്കേജുകൾ നുസുക് പോർട്ടലിൽ തെരഞ്ഞെടുക്കാം

Saudi-arabia
  •  3 days ago
No Image

ഒമാനിൽ കടുത്ത തണുപ്പ് ; കുറഞ്ഞ താപനില -2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി 

oman
  •  3 days ago
No Image

കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Kerala
  •  3 days ago