HOME
DETAILS

ആപ്പിളില്‍ ഏറ്റവും ഗുണകരം ചുവപ്പോ പച്ചയോ... ഏതാണ് ?

  
May 09 2025 | 06:05 AM

Which apple is best red or green

 

പഴങ്ങളില്‍ വച്ച് ആപ്പിളിനെ പൊതുവേ പോഷകങ്ങളുടെ കലവറയായാണ് കണക്കാക്കുന്നത്. ഇത് എല്ലാവര്‍ക്കും ഇഷ്ടവുമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ആപ്പിള്‍ കഴിക്കാന്‍ ഇഷ്ടം തന്നെയാണ്. ഡോക്ടറെ അകറ്റിനിര്‍ത്താന്‍ ആപ്പിള്‍ കഴിക്കുന്നതു കൊണ്ട് സാധിക്കുമെന്നും സമീപകാല പഠനങ്ങളും പറയുന്നുണ്ട്.

നാരുകളും പോഷകങ്ങളുമടങ്ങിയ ആപ്പിള്‍ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുന്നു. എന്നാല്‍ ആപ്പിള്‍ തന്നെ പലതരത്തിലുണ്ട്. ഇതില്‍ തന്നെ ചുവന്നതരവും ഗ്രീന്‍ ആപ്പിളുമാണ് പ്രധാനം. ഇതില്‍ ഏതാണ് കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായത്. എന്താണ് ഇവയിലുണ്ടാകുന്ന വ്യത്യാസം. പഞ്ചസാരയുടെ അളവും ആന്റിഓക്‌സിഡന്റുകളും നാരുകളുമാണ് ഗ്രീന്‍ ആപ്പിളിന്റെയും ചവന്ന ആപ്പിളിന്റെയും പോഷകഗുണത്തില്‍ ഉണ്ടാക്കുന്ന വ്യത്യാസങ്ങള്‍.

 

 

redgr.jpg

ചുവന്ന ആപ്പിള്‍

മധുരമുള്ള നല്ല ചുവന്ന ആപ്പിളില്‍ ആന്തോസയാനി എന്ന ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ തൊലിയിലാണ് ഇവ അടങ്ങിയിട്ടുള്ളത്. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരവീക്കം തടയുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.

 

ഗ്രീന്‍ ആപ്പിള്‍

പുളിയാണ് ഗ്രീന്‍ ആപ്പിളുകളില്‍ മധുരത്തേക്കാള്‍ മുന്നിട്ടു നില്‍ക്കുക. കൂടാതെ ഇവയ്ക്ക് ഗ്ലൈസെമിക സൂചികയും കുറവായിരിക്കും. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്ക് ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ആപ്പിളില്‍ കുറച്ചേ പഞ്ചസാരയുള്ളൂ. നാരുകളാണെങ്കില്‍ ധാരാളമുണ്ടുതാനും. നാരുകളുടെ കാര്യത്തിലും ചുവന്ന ആപ്പിളിനെക്കാള്‍ ഗ്രീന്‍ ആപ്പിള്‍ തന്നെയാണ് മുന്നില്‍. എളുപ്പത്തില്‍ ദഹിക്കുന്ന നാരുകളും ഇതിലടങ്ങിയിട്ടുണ്ട്.

ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.  ഇത് മലബന്ധം കുറയ്ക്കാനും കുടലിലെ നല്ല ബക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇവയില്‍ ആന്റിഇന്‍ഫ്‌ളമേറ്റിറി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്.

ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കുന്നു.പൊട്ടാസ്യവും ജീവകം കെയും കാല്‍സ്യവുമടങ്ങിയ ഗ്രീന്‍ ആപ്പിള്‍ സ്ത്രീകള്‍ക്ക് വളരെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഇതിലടങ്ങിയ റൂട്ടീന്‍ എന്ന സംയുക്തം രക്തം കട്ടപിടിക്കുന്ന എന്‍സൈമുകളോട് പൊരുതുകയും ചെയ്യും. 

255a.jpg



മികച്ചത്
  ചുവപ്പോ പച്ചയോ..? 

ചുവന്ന ആപ്പിളും പച്ച ആപ്പിളും കുടലിന്റെ ആരോഗ്യത്തിന് മികച്ചതു തന്നെയാണ്. എന്നാല്‍ പഞ്ചസാരയുടെ അളവു കുറവായതുകൊണ്ടും നാരുകളുടെ അളവു കൂടുതലായതു കൊണ്ടും ചുവന്ന ആപ്പിളിനേക്കാള്‍ അല്‍പം മികച്ചത് ഗ്രീന്‍ ആപ്പിള്‍ തന്നെയാണ്. എന്നാല്‍ ചുവന്ന ആപ്പിള്‍ ഗ്രീന്‍ ആപ്പിളിനെ അപേക്ഷിച്ച് കൂടുതല്‍ പ്രീബയോക്ടിക് ആണ്. കൂടാതെ ഇവ രണ്ടിലും അടങ്ങിയ വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ആപ്പിള്‍ കഴിക്കുമ്പോള്‍ തൊലിയോടെ കഴിക്കാന്‍ ശ്രമിക്കുക. കാരണം ആപ്പിളിന്റെ തൊലിയിലാണ് ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നത്. നന്നായി വൃത്തിയായി കഴുകി തൊലിയോട് കൂടെ കഴിക്കാന്‍ ശ്രദ്ധിക്കുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി ഹാജിമാരുടെ വരവ് തുടങ്ങി, ആദ്യ സംഘം സഊദിയിൽ; ഊഷ്‌മള സ്വീകരണം നൽകി ഹജ്ജ് മിഷനും വിഖായ വളണ്ടിയർമാരും

Saudi-arabia
  •  21 hours ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ഇരു രാജ്യങ്ങളും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങൾ, കശ്മീരിലും അതിർത്തിയിലും ആക്രമണം തുടരുന്നു

National
  •  21 hours ago
No Image

ഇനിയും സന്ദർശിച്ചില്ലേ.....ഗ്ലോബൽ വില്ലേജ് നാളെ അടക്കും: അവസാന ദിനങ്ങളിൽ നിരവധി ഓഫറുകൾ

uae
  •  21 hours ago
No Image

ഡിസ്നിലാൻഡ് അബൂദബിയുടെ ഔദ്യോഗിക പ്രഖ്യാപനം: ഡിസ്നിയുടെ സി​ഗ്നേച്ചർ നീലയിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  a day ago
No Image

തുടർച്ചയായ പ്രകോപനങ്ങൾ; പാകിസ്ഥാന്റെ ഷെൽ ആക്രമണത്തിൽ അഡീഷണൽ ജില്ല വികസന കമ്മീഷണർ കൊല്ലപ്പെട്ടു ; സ്ഥിരീകരിച്ച് ജമ്മു കശ്മീർ സർക്കാർ

National
  •  a day ago
No Image

കണ്ണൂരില്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്‍ കടിച്ചുകുടുഞ്ഞെടുത്ത് തെരുവ്‌നായ്ക്കള്‍

Kerala
  •  a day ago
No Image

മാധ്യമങ്ങൾ എന്ത് പ്രസിദ്ധീകരിക്കണമെന്നോ, ഒഴിവാക്കണമെന്നോ നിർദേശിക്കേണ്ടത് കോടതിയല്ല ; എ.എൻ.ഐ മാനനഷ്ടക്കേസിൽ വിക്കിപീഡിയ ലേഖനം നീക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

National
  •  a day ago
No Image

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി രണ്ടരവയസുകാരന്റെ ദേഹത്തു കയറി ദാരുണാന്ത്യം

Kerala
  •  a day ago
No Image

കേരളത്തിലെ വിമാനത്താവളങ്ങളിൽ പുതിയ മാർഗനിർദേശം; ത്രിതല പരിശോധനയുമായി യാത്രക്കാർ നിർബന്ധമായും സഹകരിക്കണം

Kerala
  •  a day ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്കു പരിക്ക്

Kerala
  •  a day ago