HOME
DETAILS

ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാൻ സമയം പ്രഖ്യാപിച്ചു

  
May 11 2025 | 14:05 PM

Time has been announced to end the misery of domestic workers including house drivers

റിയാദ്: ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാൻ ഇന്നു മുതൽ ആറു മാസം വരെ സമയമുണ്ടെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. മുസാനിദ് പ്ലാറ്റ്ഫോമിലൂടെയാണ് ഹുറൂബ് നീക്കൽ നടത്തേണ്ടത്. ഹുറൂബ് സ്റ്റാറ്റസ് നീങ്ങുന്നതോടെ അവർക്കുള്ള എല്ലാ സർവീസുകളും പുനഃസ്ഥാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മെയ് 11 മുതൽ 6 മാസമായിരിക്കും ഹുറൂബായ ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കാനുള്ള സമയ പരിധി.മുസാനദ് പ്ലാറ്റ്ഫോം വഴി ഹുറൂബായ ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കാൻ പുതിയ തൊഴിലുടമകൾക്ക് സാധിക്കും.

ജോലിക്കാർ ഒളിച്ചോടിയെന്ന് സ്പോൺസർമാർ ജവാസാത്തിൽ റിപ്പോർട്ട് ചെയ്യുന്നതോടെയാണ് ഹുറൂബ് സ്റ്റാറ്റസിൽ അകപ്പെടുന്നത്. ഇതോടെ ഇത്തരം ജോലിക്കാർക്ക് ഇഖാമ പുതുക്കാനോ ജോലി മാറാനോ നാട്ടിൽ പോകാനോ സാധിക്കില്ല. ഇവർ തൊഴിൽ നിയമ ലംഘകരുടെ ഗണത്തിൽ പെടും.

ഹുറൂബായി പ്രയാസപ്പെടുന്ന നിരവധി ഗാർഹിക തൊഴിലാളികൾക്ക് ഈ ആനുകൂല്യം വലിയ ആശ്വാസമായിരിക്കും നൽകുക. അതേ സമയം, ഇത് സംബന്ധിച്ച പ്രഖ്യാപന തീയതിക്ക് ശേഷം ഹുറൂബ് ആകുന്ന തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഹുറൂബ് നീക്കുന്നതിന് തൊഴിലാളികൾ ആദ്യം പുതിയ സ്പോൺസറെ കണ്ടെത്തുകയാണ് വേണ്ടത്. കണ്ടെത്തിയ പുതിയ സ്പോൺസർ മുസാനിദ് പ്ലാറ്റ്ഫോം വഴി സ്പോൺസർഷിപ് മാറ്റത്തിന് അപേക്ഷ നൽകണം. ഈ അപേക്ഷ തൊഴിലാളി സ്വന്തം മുനസാനിദിൽ അപ്രൂവ് ചെയ്യണം. ശേഷം പുതിയ സ്പോൺസർ അബ്ശിർ പ്ലാറ്റ്ഫോമിൽ നടപടികൾ പൂർത്തിയാക്കണം. ഹുറൂബ് ആക്കിയ പഴയ സ്പോൺസർക്ക് ഇതിൽ യാതൊരു റോളുമുണ്ടായിരിക്കില്ല.

നിലവിൽ സഊദി അറേബ്യയിൽ നിരവധി ഗാർഹിക ജോലിക്കാർ ഒളിച്ചോടിയെന്ന പേരിൽ ഹുറൂബ് സ്റ്റാറ്റസിലുണ്ട്. ഇവർക്ക് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇതിൽ ബഹുഭൂരിഭാഗവും സ്പോൺസർമാരുടെ മർക്കട മുഷ്ടി കാരണം ആകാരണമായി ഹുറൂബ് ആയവരാണ് 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ

National
  •  14 hours ago
No Image

രോഹിത്തും കോഹ്‌ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും 

Cricket
  •  14 hours ago
No Image

തിഹാർ ജയിലിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ; തഹാവുർ റാണ, ഛോട്ടാ രാജൻ ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ തടവുകാർ നിരീക്ഷണത്തിൽ

National
  •  15 hours ago
No Image

ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ മഴയെത്തും; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം

Kerala
  •  15 hours ago
No Image

നന്തൻകോട് കൂട്ടക്കൊല; പ്രതി കേഡലിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

crime
  •  15 hours ago
No Image

റയലിന്റെ പുതിയ രക്ഷകൻ ഇങ്ങെത്തി; ഇതിഹാസത്തെ റാഞ്ചി ഹല മാഡ്രിഡ്

Football
  •  15 hours ago
No Image

ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

oman
  •  15 hours ago
No Image

കൊല്ലത്ത് തെരുവുനായ ആക്രമിച്ചത് 11 പേരെ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു

Kerala
  •  15 hours ago
No Image

പാലിയേക്കര ടോൾ പ്ലാസയില്‍ ലോറി ഡ്രൈവർ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  15 hours ago
No Image

ഒരാൾക്ക് പിഴച്ചാലും മറ്റൊരാൾ ലക്ഷ്യം കാണും; ഇന്ത്യയുടെ വ്യോമ പ്രതിരോധ കോട്ട ലില്ലി-തോംസൺ ജോഡിയെ പോലെ

National
  •  15 hours ago