HOME
DETAILS

നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; കാറിന്റെ പിൻസീറ്റിൽ രക്തക്കറ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

  
May 11 2025 | 13:05 PM

Youths Body Found in Parked Car Bloodstains on Back Seat Raise Suspicion Family Alleges Foul Play

 

ഇടുക്കി: ഏലപ്പാറ ടൗണിന് സമീപം വാഗമൺ റോഡിൽ നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തൻ പുരക്കൽ ഷക്കീർ ഹുസൈനാണ് (32) മരിച്ചത്. ഏലപ്പാറയിൽ മത്സ്യവ്യാപാരം നടത്തിവന്നിരുന്ന ഷക്കീറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞായറാഴ്ച പുലർച്ചെ കാർ കണ്ടെത്തിയത്.

കാറിന്റെ പിൻസീറ്റിൽ ഡോർ തുറന്ന നിലയിൽ മൃതദേഹം കണ്ടെത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിനുള്ളിൽ രക്തക്കറയും കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷക്കീറിന്റെ ബന്ധുക്കൾ രംഗത്തെത്തി.

വിവരമറിഞ്ഞ് പീരുമേട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഷക്കീറിന്റെ ബന്ധുക്കളുടെ പരാതിയിൽ പീരുമേട് പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  2 days ago
No Image

ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്‌റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ

International
  •  2 days ago
No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  2 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  2 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  2 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  2 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  2 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  2 days ago