HOME
DETAILS

വടകരയില്‍ കാറും വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

  
Web Desk
May 11 2025 | 12:05 PM

Four Killed in Car-Van Collision Near Vadakara

വടകര: വടകരയില്‍ കാറും വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരിച്ചത്. പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു, മാഹി സ്വദേശി ഷിഗിന്‍ലാല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 

വാനിലുണ്ടായിരുന്ന ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇന്നു വൈകുന്നേരം 3.15ഓടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയില്‍ മൂരാട് പാലത്തിനു സമീപമാണ് അപകടമുണ്ടായത്. 

പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ കുട്ടി ഉള്‍പ്പെടെ ആറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്നു വാന്‍.

മൃതദേഹങ്ങള്‍ വടകര സഹകരണ ആശുപത്രിയില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. തുടര്‍ന്നാകും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍.

കാര്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ അമിതവേഗത്തില്‍ വരികയായിരുന്ന വാന്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ സേന അടിച്ചുതകർത്തു; വീണുപോയത് പാകിസ്ഥാന്റെ നട്ടെല്ലോ 

National
  •  14 hours ago
No Image

ടെസ്റ്റിൽ കോഹ്‌ലിയുടെ പകരക്കാരനാര്! സൂപ്പർതാരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുമോ?

Cricket
  •  14 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

National
  •  14 hours ago
No Image

വാഹനം കടന്നുപോകുന്നതിനിടെ തര്‍ക്കം; റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്നു

uae
  •  14 hours ago
No Image

തീരുവ യുദ്ധം തീരുന്നു; ധാരണയിലെത്തി അമേരിക്കയും ചൈനയും

International
  •  14 hours ago
No Image

തോൽവിയിലും തലയുയർത്തി എംബാപ്പെ; തകർത്തെറിഞ്ഞത് 33 വർഷത്തെ റെക്കോർഡ്

Football
  •  14 hours ago
No Image

20 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി; സമസ്ത മദ്റസകളുടെ എണ്ണം 10,992 ആയി

Kerala
  •  15 hours ago
No Image

നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേക്ക്, പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്ന് റഷ്യ

National
  •  15 hours ago
No Image

പ്രവാസികള്‍ക്ക് പാരയായി നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ വെബ്‌സൈറ്റ്; ഉപയോക്തൃ സൗഹൃദമല്ലെന്ന് പരാതി

uae
  •  16 hours ago
No Image

'ഓപറേഷന്‍ സിന്ദൂര്‍ ഭീകരതക്കെതിരേ; പാകിസ്ഥാന്റെ നഷ്ടങ്ങള്‍ക്ക് ഭീകരര്‍ക്കൊപ്പം നിന്ന പാക് സൈന്യം തന്നെയാണ് ഉത്തരവാദി' ഇന്ത്യ

National
  •  16 hours ago