HOME
DETAILS

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

  
May 11 2025 | 16:05 PM

India-Pakistan Ceasefire Tension Escalates After Operation Sindoor 5 Indian Soldiers Martyred

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു. പ്രതിരോധ സേനയുടെ ഔദ്യോഗിക സ്ഥിരീകരണത്തിലാണ് വിവരം. ഇന്ത്യയുടെ വേഗതയേറിയ മറുപടി ആക്രമണത്തിൽ 35 മുതൽ 40 വരെ പാക് സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്ന് കരുതപ്പെടുന്നു. എന്നാൽ, മരണം എണ്ണാനല്ല, ഇന്ത്യയുടെ ലക്ഷ്യം ഭീകര സാന്നിധ്യം ഇല്ലാതാക്കലായിരുന്നെന്ന് സേന അറിയിച്ചു.

ഇന്ത്യ–പാക് വെടിനിർത്തൽ ധാരണ ഇപ്പോൾ വലിയ അനിശ്ചിതത്വത്തിലാണെന്നും, പാകിസ്ഥാന്റെ അടുത്ത നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എന്നാണ് ഡിജിഎംഒ ലെഫ്. ജനറൽ രാജീവ് ഘയ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. അതിർത്തിയിൽ പാകിസ്ഥാൻ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആക്രമണ ശ്രമം നടത്തിയതെന്നും പാക് വ്യോമാതിർത്തി ലംഘിച്ച ആക്രമണം വ്യാപകമായതായിരുന്നു എന്നും സേന വ്യക്തമാക്കിയിട്ടുണ്ട്.

ഭീകരർ ആണോ, പാക് സൈന്യമാണോ എന്നത് വ്യക്തമായി തിരിച്ചറിയാനായില്ല. പക്ഷേ, ആക്രമണം ഏത് ഭാഗത്തുനിന്നായാലും ശക്തമായി ചെറുക്കുമെന്നും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഇനി തിരിച്ചടികൾ കൂടുതൽ ശക്തമായിരിക്കും എന്നും സേന മുന്നറിയിപ്പ് നൽകി.

പാകിസ്ഥാന്റെ മരണം കണക്കാക്കുന്നതിൽ താൽപര്യമില്ലെന്നും, ഭീകരവാദത്തെ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നടപടി എന്നാണ് പ്രഖ്യാപനം. പാകിസ്ഥാൻ കരമാർഗ്ഗത്തിലോ കടൽമാർഗത്തിലോ അതിർത്തി ലംഘിച്ചിട്ടില്ല. ലംഘനം വ്യോമാതിർത്തിയിലൂടെയാണ് ഉണ്ടായത്.

കറാച്ചിയിൽ പാകിസ്ഥാൻ നാവികതാവളത്തിൽ ആക്രമണമുണ്ടായോ എന്ന ചോദ്യത്തിന് "ഇന്ത്യൻ നാവികസേന പാകിസ്ഥാൻ സേനയെക്കാൾ പത്തു മടങ്ങ് ശക്തമാണ്" എന്നാണ് വൈസ് അഡ്മിറൽ എ. എൻ. പ്രമോദ് മറുപടി നൽകിയത്. പാകിസ്ഥാന് ഇത് അറിയാവുന്ന കാര്യമാണ്, അതിനാൽ ഭാവിയിലൊരിക്കൽ ആക്രമണമുണ്ടായാൽ തങ്ങളുടെ പ്രതികരണം എങ്ങനെ ഉണ്ടാകുമെന്നറിയാമെന്നു അദ്ദേഹം പറഞ്ഞു.


Five Indian soldiers were martyred following Operation Sindoor, as confirmed by the Indian Army. Around 35–40 Pakistani soldiers are believed to have died in the cross-border exchange. The ceasefire agreement between India and Pakistan is now under uncertainty, with Pakistan yet to respond to India's communication. The Indian military is closely monitoring the situation, warning of a strong retaliation if provoked again.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?

International
  •  an hour ago
No Image

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

Cricket
  •  2 hours ago
No Image

നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  2 hours ago
No Image

സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി

Football
  •  2 hours ago
No Image

സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

National
  •  3 hours ago
No Image

അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ

Cricket
  •  3 hours ago
No Image

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

National
  •  3 hours ago
No Image

'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന

National
  •  4 hours ago
No Image

യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്

Kerala
  •  4 hours ago
No Image

നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം

Kerala
  •  4 hours ago