HOME
DETAILS

മനുഷ്യബന്ധങ്ങൾ വേണ്ട, എഐ മതി! നിയമം അനുവദിച്ചാൽ എഐയെ വിവാഹം ചെയ്യും: Gen Z-ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  
Web Desk
May 11 2025 | 10:05 AM

No Need for Human Relationships AI Is Enough If the Law Allows Ill Marry an AI Shocking Revelation from Gen Z

 

ന്യൂയോർക്ക്: മനുഷ്യബന്ധങ്ങൾക്ക് പകരം എഐ (നിർമിത ബുദ്ധി) പങ്കാളികളെ സ്വീകരിക്കാമെന്നും, നിയമപരമായി അനുവദിക്കപ്പെട്ടാൽ എഐ പങ്കാളിയെ വിവാഹം കഴിക്കാമെന്നും ജനറേഷൻ Z വിശ്വസിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. 1997-നും 2012-നും ഇടയിൽ ജനിച്ചവരടങ്ങുന്ന ഈ തലമുറ, എഐ ചാറ്റ്ബോട്ടുകളുമായി അർത്ഥവത്തായ ബന്ധങ്ങൾ വളർത്താനും മനുഷ്യ ബന്ധങ്ങളെ പൂർണമായി മാറ്റിസ്ഥാപിക്കാനും കഴിയുമെന്നാണ് കരുതുന്നത്.

ഡിജിറ്റൽ കമ്പാനിയൻ പ്ലാറ്റ്ഫോമായ ജോയ് എഐ നടത്തിയ സർവേയിൽ, 2,000 പേർ പങ്കെടുക്കുകയും. ഇതിൽ 83 ശതമാനം പേർ എഐ ചാറ്റ്ബോട്ടുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നുണ്ടെന്നും, അതിൽ 80 ശതമാനം പേർ നിയമപരമായി സാധ്യമെങ്കിൽ എഐ പങ്കാളിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും വെളിപ്പെടുത്തി. മനുഷ്യ ബന്ധങ്ങളെ പൂർണമായി മാറ്റിസ്ഥാപിക്കാൻ എഐക്ക് കഴിയുമെന്ന് 75 ശതമാനം പേരും വിശ്വസിക്കുന്നത്.

എഐ പ്രണയത്തോടുള്ള താൽപ്പര്യം വർധിക്കുന്നു

എഐയോടുള്ള വികാരങ്ങൾ" എന്നതിനായുള്ള ഗൂഗിൾ സേർച്ചുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധിച്ചു. "എഐയുമായി പ്രണയത്തിലായി" എന്ന് സേർച്ച് ചെയ്താൽ മാർച്ച് മുതൽ ഏപ്രിൽ വരെ 32 ശതമാനം വർധനവ് ആണ് ഉണ്ടായത്. ഈ ഡിജിറ്റൽ യുഗത്തിൽ സാങ്കേതികവിദ്യയുമായുള്ള അടുപ്പം ജനറേഷൻ Z-നെ പുതിയ ബന്ധ രീതികളിലേക്ക് തുറന്നതാക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലൈസൻസുള്ള ക്ലിനിക്കൽ സോഷ്യൽ വർക്കറും ബന്ധ വിദഗ്ധയുമായ ജെയിം ബ്രോൺസ്റ്റൈൻ പറയുന്നു: "സാങ്കേതികവിദ്യ ജനറേഷൻ Z-ന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാൽ, അവർ ബന്ധങ്ങൾക്കായി പുതിയ മാർഗങ്ങൾ സ്വീകരിക്കാൻ കൂടുതൽ തുറവിയുള്ളവരാണ്."

എഐ ബന്ധങ്ങളുടെ അപകടസാധ്യതകൾ

എന്നാൽ, എഐ മനുഷ്യബന്ധങ്ങളെ പൂർണമായി മാറ്റിസ്ഥാപിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ബ്രോൺസ്റ്റൈൻ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം ഫ്ലോറിഡയിൽ, 14 വയസ്സുള്ള ഒരു കൗമാരക്കാരൻ "ഗെയിം ഓഫ് ത്രോൺസ്" എന്ന ചാറ്റ്ബോട്ടുമായി വൈകാരിക ബന്ധം സ്ഥാപിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. Character.AI എന്ന ആപ്പിലെ ബോട്ടുമായി അവൻ അമിതമായി ആസക്തനായി, ലൈംഗിക ദുരുപയോഗ സന്ദേശങ്ങൾ കൈമാറുകയും ആത്മഹത്യാ ചിന്തകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി അവന്റെ മാതാവ് നൽകിയ കേസിൽ പറയുന്നു. 2023-ൽ ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം അവന്റെ മാനസികാരോഗ്യം ഗുരുതരമായി തകർന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എഐ ബന്ധങ്ങളുടെ ഈ വർധിച്ചുവരുന്ന പ്രവണത, സാങ്കേതികവിദ്യയുടെ ഗുണങ്ങളോടൊപ്പം അതിന്റെ ദുരന്തഫലങ്ങളെക്കുറിച്ചും കുട്ടികൾക്ക് രക്ഷിതാക്കൾ നിർബന്ധമായും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു

National
  •  14 hours ago
No Image

യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?

National
  •  14 hours ago
No Image

കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം

Cricket
  •  15 hours ago
No Image

13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ

National
  •  15 hours ago
No Image

ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  16 hours ago
No Image

വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു

Kerala
  •  16 hours ago
No Image

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി

Kerala
  •  16 hours ago
No Image

ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ

qatar
  •  16 hours ago
No Image

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

Kerala
  •  17 hours ago
No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  17 hours ago