HOME
DETAILS

സര്‍വകലാശാലകള്‍ക്കുള്ള മുഴുവന്‍ ഫണ്ടും നല്‍കാതെ സര്‍ക്കാര്‍; ബജറ്റില്‍ പ്രഖ്യാപിച്ച തുക പൂര്‍ണമായും ലഭിക്കുന്നില്ലെന്ന് ആരോപണം

  
May 12 2025 | 01:05 AM

Universities Claim Budgeted Funds Not Fully Disbursed by Government

കോഴിക്കോട്: ബജറ്റിൽ പ്രഖ്യാപിക്കുന്ന തുകയുടെ മൂന്നിലൊന്ന് പോലും സർവകലാശാലകൾക്ക് നൽകാതെ പിണറായി സർക്കാർ. ശമ്പളവും പെൻഷനും കൊടുക്കാൻ പോലും പ്ലാൻ തുക വക മാറ്റേണ്ട ഗതികേടിലാണ് സർവകലാശാലകൾ. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിന് കോടികൾ പ്രഖ്യാപിക്കുമെങ്കിലും സർവകലാശാലകൾക്ക് നൽകുന്നത് തുച്ഛം.
കേരള സർവകലാശാലക്ക് പ്ലാൻ വിഭാഗത്തിൽ 2019-20ൽ 29 കോടി രൂപ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ടായെങ്കിലും കിട്ടിയത് 9.28 കോടി മാത്രമെന്ന് സർവകലാശാലയുടെ 2024-25 ബജറ്റ് രേഖ പറയുന്നു. 2020-21ൽ 25 കോടി പ്രഖ്യാപിച്ചു. കിട്ടിയത് 7.55 കോടി. 2021-22ൽ 29.34 കോടി നൽകേണ്ടിടത്ത് കിട്ടിയത് 19.31 കോടി. 2022-23ൽ 33.2 കോടിക്ക് പകരം സർവകലാശാലയുടെ അക്കൗണ്ടിലെത്തിയത് 11 കോടി മാത്രം. 2023-24ൽ 35 കോടിയുടെ പ്രഖ്യാപനം. കിട്ടിയത് നാലു കോടി. 
വികസനപ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനുള്ളതാണ് പ്ലാൻ ഫണ്ടെങ്കിൽ ശമ്പളത്തിനും പെൻഷനും ചെലവഴിക്കേണ്ടുന്ന പ്ലാനേതര വിഭാഗത്തിലും വെട്ടിക്കുറയ്ക്കുകയാണ്. പ്ലാനിതര വിഭാഗത്തിൽ 2022-23ൽ 30 കോടിയും 2023-24ൽ 15 കോടിയും കേരള സർവകലാശാലക്ക് നൽകിയില്ലെന്ന് സർവകലാശാലയുടെ ബജറ്റ് രേഖ വ്യക്തമാക്കുന്നു. 
2016-17 മുതൽ 2023-24വരെ സാമ്പത്തിക വർഷത്തിൽ പ്ലാനിതര വിഭാഗത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് പ്രഖ്യാപിച്ചത് 1736 കോടി രൂപയും പ്ലാൻ വിഭാഗത്തിൽ 203.6 കോടിയും ആയിരുന്നു. എന്നാൽ സർവകലാശാല അക്കൗണ്ടിലെത്തിയത് യഥാക്രമം 1671 കോടിയും 102 കോടിയും മാത്രം. ഫലത്തിൽ ഇക്കാലയളവിൽ 166.25 കോടി രൂപയാണ് ബജറ്റിലെ പ്രഖ്യാപനത്തിന് ശേഷം വെട്ടിയത്.

മഹാത്മാഗാന്ധി സർവകലാശാലയിൽ 2023-24 വർഷം പ്ലാനിതര വിഭാഗത്തിൽ 342 കോടിക്ക് പകരം നൽകിയത് 196 കോടി മാത്രം. പ്ലാൻ വിഭാഗത്തിൽ 45 കോടിക്ക് പകരം 36.45 കോടിയും. 349.15 കോടി രൂപ ശമ്പളത്തിനും പെൻഷനും വേണ്ടി ആവശ്യമായിരിക്കുമ്പോൾ സംസ്ഥാന സർക്കാർ ഫണ്ട് വെട്ടിക്കുറക്കുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ബജറ്റ് രേഖ പറയുന്നു.

കഴിഞ്ഞ വർഷമാണ് ഇത്തരത്തിൽ ഫണ്ട് വെട്ടുന്നതെന്നാണ് കേരള സർവകലാശാല ബജറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ സർവകലാശാലകൾ വന്നതും പുതിയ ഓപൺ സർവകലാശാലയും വരുമാനത്തെ ബാധിച്ചിരിക്കുന്നുവെന്നും ശമ്പളവും പെൻഷനും നൽകാൻ പണം തികയാത്തതിനാൽ വികസന പ്രവർത്തനങ്ങളുടെ ഫണ്ട് വക മാറ്റേണ്ടിവരികയാണെന്നും രേഖ പറയുന്നു.  ചെലവു വെട്ടിക്കുറയ്ക്കണമെന്നും സ്വന്തം വരുമാനം വർധിപ്പിക്കണമെന്നും സർവകലാശാലകളോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അതേ സമയം സർവകലാശാലകളുടെ മേൽ പുതിയ ചെലവുകൾ അടിച്ചേൽപ്പിക്കുകയുമാണ്. 
സർവകലാശാലകളുടെ പ്രധാന വരുമാനമായിരുന്ന വിദൂര വിദ്യാഭ്യാസം ഏതാണ്ട് മുടക്കിയത് സംസ്ഥാന സർക്കാർ തന്നെയാണ്. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല തുടങ്ങിയപ്പോൾ കേരളത്തിലെ മറ്റു സർവകലാശാലകൾ വിദൂര വിദ്യാഭ്യാസം നടത്തരുതെന്ന് വ്യവസ്ഥ ചെയ്തു. എന്നിട്ടും കാലിക്കറ്റ് ഒഴികെ സർവകലാശാലകൾ സ്വകാര്യ രജിസ്‌ട്രേഷൻ വഴിയും   വിദൂര വിദ്യാഭ്യാസം വഴിയും കോഴ്‌സുകൾ നടത്തുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

National
  •  4 days ago
No Image

എംഎസ്‌സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി

Kerala
  •  4 days ago
No Image

കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും

Kerala
  •  4 days ago
No Image

സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ

Kerala
  •  4 days ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  4 days ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

Kerala
  •  4 days ago
No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  5 days ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  5 days ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  5 days ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  5 days ago