HOME
DETAILS

ഹജ്ജ് പെർമിറ്റുകൾ ഇനി ഡിജിറ്റലായി കാണിക്കാം; തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ പുതിയ ആപ്പ് പുറത്തിറക്കി സഊദി

  
May 12 2025 | 08:05 AM

Saudi Arabia Launches New Digital Platform for Hajj 2025 Permits

കൊച്ചി: ഹജ്ജിനാവശ്യമായ എല്ലാ ഔദ്യോഗിക പെർമിറ്റുകളും പ്രദർശിപ്പിക്കാൻ അനുവദിക്കുന്ന ഒരു പുതിയ പ്ലാറ്റ്ഫോം സഊദി സർക്കാർ അവതരിപ്പിച്ചു. ഹജ്ജ് തീർത്ഥാടനത്തിനായി പുണ്യസ്ഥലങ്ങളിൽ എത്തുന്ന വിശ്വാസികളുടെ യാത്ര സുഗമമാക്കുന്നതിനായുള്ള ഒരു പുതിയ സംരഭമാണിത്.

തവക്കൽന ആപ്പ് വഴിയുള്ള ഏറ്റവും പുതിയ സേവനം ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ "തസ്രീഹ്" (അനുമതികൾ) ആയി ബന്ധിപ്പിച്ചിട്ടുണ്ട്. സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ച് സഊദി ആഭ്യന്തര മന്ത്രാലയമാണ് ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. 

മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ആഭ്യന്തര, വിദേശ തീർഥാടകർക്ക് അനുമതി നൽകുന്ന സഊദി സർക്കാർ ഏജൻസികൾ നൽകുന്ന എല്ലാത്തരം ഹജ്ജ് പെർമിറ്റുകളുടെയും പുനഃപരിശോധന തവക്കൽന ആപ്പിലൂടെ സാധ്യമാകും. 

ഹജ്ജ് മന്ത്രാലയവുമായി സാങ്കേതികമായി സംയോജിപ്പിച്ച "നുസുക്" പ്ലാറ്റ്ഫോമിലൂടെയാണ് ഈ സേവനം നൽകുന്നത്. ഹജ്ജ് സീസണിലെ തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, ഗതാഗത വാഹനങ്ങൾ എന്നിവയ്ക്കുള്ള പെർമിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു.

അനധികൃത തീർത്ഥാടകരെ തടയാൻ സഊദി അധികൃതർ കർശനമായ നടപടികൾ എടുത്തിട്ടുണ്ട്. നിയമലംഘകർക്കും ഇവരെ സഹായിക്കുന്നവർക്കും കടുത്ത പിഴയടക്കമുള്ള ശിക്ഷകൽ നൽകി വരുന്നുണ്ട്.

കഴിഞ്ഞ വർഷം 18 ലക്ഷത്തോളം തീർത്ഥാടകരാണ് ഹജ്ജ് നിർവ്വഹിച്ചത്, ഇതിൽ 16 ലക്ഷം പേർ വിദേശികളായിരുന്നു. ശാരീരികവും സാമ്പത്തികവും ആയി സാധ്യതയുള്ള എല്ലാ മുസ്‌ലിങ്ങളും ജീവിതത്തിൽ ഒരിക്കൽ ഹജ്ജ് നിർവഹിക്കേണ്ടതാണ്.

Saudi Arabia has introduced a new digital service on the Tawakkalna app to streamline Hajj 2025 preparations. The platform allows pilgrims to view all official permits, including those for workers, volunteers, and transport vehicles, ensuring a smoother pilgrimage experience. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു

National
  •  12 hours ago
No Image

യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?

National
  •  12 hours ago
No Image

കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം

Cricket
  •  13 hours ago
No Image

13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ

National
  •  13 hours ago
No Image

ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  14 hours ago
No Image

വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു

Kerala
  •  14 hours ago
No Image

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി

Kerala
  •  14 hours ago
No Image

ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ

qatar
  •  14 hours ago
No Image

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

Kerala
  •  14 hours ago
No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  15 hours ago