HOME
DETAILS

തീർത്ഥാടകർക്ക് സേവനമെത്തിക്കാൻ ലക്ഷ്യം; ഗ്രാൻഡ് മോസ്കിലെ സഊദി ഇടനാഴിയിൽ ആദ്യത്തെ ബഹുഭാഷാ കേന്ദ്രം തുറന്നു

  
May 12 2025 | 09:05 AM

Saudi Arabia Opens First Multilingual Center in Grand Mosques Saudi Corridor to Serve Pilgrims

ദുബൈ: ​ഗ്രാൻഡ് മോസ്കിനകത്തെ സഊദി കോറിഡോറിൽ ഒരു പുതിയ മൾട്ടിലിംഗ്വൽ അവെയർനെസ് സെന്റർ ഉദ്ഘാടനം ചെയ്തിരിക്കുകയാണ് സഊദി അറേബ്യ. 2022-ൽ പള്ളിയുടെ വികസനത്തിന് രാജ്യം നൽകിയ സംഭാവനയെ ആദരിച്ച് നാമകരണം ചെയ്ത പ്രധാനപ്പെട്ട ഭാഗത്താണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ഗ്രാൻഡ് മോസ്കിലെയും പ്രവാചക പള്ളിയിലെയും മതവിഷയ പ്രസിഡൻസി ആരംഭിച്ച ഈ പദ്ധതി സന്ദർശകർക്ക് വിവിധ ഭാഷകളിലായി വിദ്യാഭ്യാസപരവും ആത്മീയപരവുമായ സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്നു.

ഈ കേന്ദ്രം പരിഭാഷ ചെയ്ത ഖുർആൻ പ്രതികൾ, ഇസ് ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഹജ്ജും ഉംറയും, മിതത്വത്തിന്റെ തത്വങ്ങൾ, ബുദ്ധിപരവും ആത്മീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ബ്രോഷറുകൾ തീർത്ഥാടകർക്ക് വിതരണം ചെയ്യുന്നു.

സഊദി കോറിഡോർ ഒരു ഘടനാപരമായ അത്ഭുതം മാത്രമല്ലെന്നും, ഇസ്ലാമിന്റെ കേന്ദ്രബിന്ദുവായ സഹിഷ്ണുത, സന്തുലിതാവസ്ഥ, മിതത്വം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരിടമാണെന്നും ഗ്രാൻഡ് മോസ്ക്കിലെയും പ്രവാചക പള്ളിയിലെയും മതകാര്യങ്ങളുടെ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് വ്യക്തമാക്കി. 

ഈ ഹജ്ജ് സീസണിൽ ഗ്രാൻഡ് മോസ്കിന്റെ ചുറ്റുപാടുകളിലായി ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്ന നൂറിലധികം ബഹുഭാഷാ കേന്ദ്രങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. തീർത്ഥാടനത്തിന്റെ സാംസ്കാരിക, ആത്മീയ, വിദ്യാഭ്യാസപരമായ മാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രസിഡൻസിയുടെ പ്രവർത്തന പദ്ധതിയുടെ ഭാഗമാണ് ഈ ബഹുഭാഷാ കേന്ദ്രങ്ങൾ.

Saudi Arabia has inaugurated a pioneering multilingual awareness center in the Grand Mosque's Saudi Corridor, offering religious resources in various languages for pilgrims. The center provides translated Qurans, Hajj/Umrah guides, and materials on Islamic values to enhance spiritual experiences.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  14 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  15 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  15 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  16 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  16 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  16 hours ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  16 hours ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  17 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍

Kerala
  •  17 hours ago
No Image

ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്

International
  •  17 hours ago