
നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേക്ക്, പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്ന് റഷ്യ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. ഇന്ത്യ-റഷ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരു പക്ഷവും ഊന്നിപ്പറഞ്ഞിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ ഫോണിൽ സംസാരിച്ചു. ഈ വർഷാവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന വാർഷിക ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സന്ദർശനത്തിന്റെ കൃത്യമായ തീയതി ഇതുവരെ വ്യക്തമല്ല.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയുടെ ഭീകരവാദ-വിരുദ്ധ പോരാട്ടത്തിന് പുടിൻ പർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 26 പേരുടെ ജീവൻ എടുത്ത ഈ ക്രൂരമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം ഒഴിവാക്കിയിരുന്നു. മെയ് 9-ന് റഷ്യയിൽ നടക്കാനിരുന്ന വിക്ടറി ഡേ ആഘോഷങ്ങളിൽ മുഖ്യാധിതിയാകേണ്ടിയിരുന്നത് നരേന്ദ്ര മോദിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിയെ റഷ്യ തോൽപ്പിച്ചതിന്റെ വാർഷികാഘോഷമാണ് വിക്ടറി ഡേ ആയി ആഘോഷിക്കുന്നത്.
ഈ സാഹചര്യത്തിൽ, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് റഷ്യ സന്ദർശിച്ചിരുന്നു. 1941-45 കാലഘട്ടത്തിലെ രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ 80-ാം വാർഷികാഘോഷങ്ങളിൽ അദ്ദേഹം പങ്കെടുത്തു. മോസ്കോയിൽ നടന്ന ഈ ചടങ്ങിൽ സേത്ത് റഷ്യൻ പ്രസിഡന്റിനെ സന്ദർശിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് റഷ്യ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചിരുന്നു.
Russian President Vladimir Putin is set to visit India as both nations aim to strengthen diplomatic relations. The Kremlin confirmed a phone discussion between Putin and Indian PM Narendra Modi, highlighting mutual cooperation in counterterrorism efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു
National
• 11 hours ago.png?w=200&q=75)
യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?
National
• 11 hours ago
കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം
Cricket
• 12 hours ago
13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ
National
• 12 hours ago
ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം
Football
• 13 hours ago
വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു
Kerala
• 13 hours ago
നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി
Kerala
• 13 hours ago
ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ
qatar
• 13 hours ago
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്
Kerala
• 13 hours ago
പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി
National
• 14 hours ago
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക്; പ്രധാനമന്ത്രി
National
• 14 hours ago
അതീവ ജാഗ്രത, പാക് കെണിയിൽ വീഴരുത്, സംശയകരമായ കോളുകൾ അവഗണിക്കുക; പ്രതിരോധ മന്ത്രാലയം
National
• 14 hours ago
തിരിച്ചടികളിൽ നിന്നും ബ്രസീലിനെ കരകയറ്റാൻ ഇതിഹാസമെത്തി; ഇനി കളികൾ വേറെ ലെവൽ
Football
• 14 hours ago
വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ
National
• 15 hours ago
റയലിന്റെ പുതിയ രക്ഷകൻ ഇങ്ങെത്തി; ഇതിഹാസത്തെ റാഞ്ചി ഹല മാഡ്രിഡ്
Football
• 15 hours ago
ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന് അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
oman
• 16 hours ago
കൊല്ലത്ത് തെരുവുനായ ആക്രമിച്ചത് 11 പേരെ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു
Kerala
• 16 hours ago
പാലിയേക്കര ടോൾ പ്ലാസയില്‍ ലോറി ഡ്രൈവർ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 16 hours ago
രോഹിത്തും കോഹ്ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും
Cricket
• 15 hours ago
തിഹാർ ജയിലിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ; തഹാവുർ റാണ, ഛോട്ടാ രാജൻ ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ തടവുകാർ നിരീക്ഷണത്തിൽ
National
• 15 hours ago
ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ മഴയെത്തും; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം
Kerala
• 15 hours ago