
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദർശനവിപണനമേളയിൽ മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്. അച്ചടി മാധ്യമങ്ങളിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എന്റെ കേരളം പ്രദർശനവിപണനമേളയുടെ സമാപന സമ്മേളനത്തിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എയിൽ നിന്ന് ആലപ്പുഴ ബ്യൂറോ ചീഫ് തമീം സലാം കാക്കാഴം അവാർഡ് ഏറ്റു വാങ്ങി.
ഈ സർക്കാർ ഒമ്പത് വർഷക്കാലയളവിൽ കേരളത്തിൽ ഉണ്ടാക്കിയ അതിശയിപ്പിക്കുന്ന മാറ്റങ്ങൾ മേളയിലൂടെ പ്രതിഫലിച്ചുവെന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ചടങ്ങിൽ എച്ച് സലാം എം. എൽ. എ അധ്യക്ഷനായി. മറ്റൊരു കാലത്തിനോടും സാമ്യപ്പെടുത്താൻ പറ്റാത്തത്ര വലിയ വികസന മുന്നേറ്റമാണ് കഴിഞ്ഞ കുറച്ച് കാലയളവായി ആലപ്പുഴയിൽ ഉണ്ടായിരിക്കുന്നതെന്ന് എം. എൽ. എ പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ , ചേർത്തല നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാഗവൻ, ജില്ലാ കലക്ടറും ജില്ലാതല സംഘാടക സമിതി ജനറൽ കൺവീനറുമായ അലക്‌സ് വർഗീസ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ് കവിത, നഗരസഭ കൗൺസിലർ പ്രഭ ശശികുമാർ, എ.ഡി.എം ആശാ സി എബ്രഹാം, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ് സുമേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ല വ്യവസായ കേന്ദ്രം മാനേജർ ബി സുജാത റിപ്പോർട്ട് അവതരിപ്പിച്ചു.
ആലപ്പുഴ ബീച്ചിൽ മെയ് ആറു മുതൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണനമേളയിൽ 12 തിങ്കളാഴ്ച വരെ 36,38,675 രൂപയുടെ വിറ്റുവരവാണ് നേടിയത്. ഏഴ് ദിവസങ്ങളിൽ മേളയുടെ ഭാഗമായി ഒരുക്കിയ ഫുഡ് കോർട്ടിലൂടെ 11.43 ലക്ഷം രൂപയുടെ വരുമാനമാണ് കുടുംബശ്രീ നേടിയത്. സൗജന്യ സേവനങ്ങളൊരുക്കി വിവിധ സർക്കാർ വകുപ്പുകളും മേളയിലെ സജീവ സാന്നിധ്യമായിരുന്നു. സർക്കാർ വകുപ്പുകൾ ഒരുക്കിയ 153 സ്റ്റാളുകളും 47 കൊമേർഷ്യൽ സ്റ്റാളുകളുമുൾപ്പെടെ 200 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ സർക്കാർ സേവനങ്ങൾക്കും സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന തീം സ്റ്റാളുകൾക്കുമാണ് പ്രാമുഖ്യം ഉണ്ടായത്.
കുടുംബശ്രീയുടെ ഒൻപത് സ്റ്റാളുകളിൽ നിന്ന് മാത്രം 5.15 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. കൊമേർഷ്യൽ സ്റ്റാളുകളിലൂടെ 11,35,991 രൂപയുടെ വരുമാനം നേടാനായി. വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളിൽ നിന്ന് 8,44,684 രൂപയും വരുമാനമായി ലഭിച്ചു. ഏഴു ദിവസം നീണ്ടുനിന്ന മേളയിലൂടെ നിരവധിയാളുകളാണ് വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്. മോട്ടാർ വാഹന വകുപ്പിന്റെ സ്റ്റാളുകളിൽ മാത്രം ആയിരത്തോളം അന്വേഷണങ്ങൾ എത്തി. മേള അവസാനിക്കുമ്പോഴും വലിയ തിരക്കാണ് സ്റ്റാളുകളിൽ ഉണ്ടായിരുന്നത്.
ente keralam expo alappuzha special award for suprabhaatahm news
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ
National
• 2 days ago
നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍
Kerala
• 2 days ago
"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്
National
• 2 days ago
അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
uae
• 2 days ago
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം
Kerala
• 2 days ago
സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ
Kerala
• 2 days ago
2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും
uae
• 2 days ago
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി
Kerala
• 2 days ago
എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍
Kerala
• 2 days ago
ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്
International
• 2 days ago
വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്; ഭീകരവാദികളുടെ സഹോദരിയെന്ന് പരാമര്‍ശം
National
• 2 days ago
ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ; യോഗ്യത, അപേക്ഷ, നിങ്ങള്‍ അറിയേണ്ടതല്ലാം
uae
• 2 days ago
അഭിഭാഷകയെ മര്‍ദ്ദിച്ചതില്‍ നടപടി; സീനിയര്‍ അഭിഭാഷകന് ബെയ്ലിന് സസ്പെന്ഷന്
Kerala
• 2 days ago
മരണഭീതിയില്‍ പലായനം; താമസം ബങ്കറുകളില്‍; ദുരിത ജീവിതം അവസാനിച്ചിട്ടില്ല അതിര്‍ത്തിയില്‍
National
• 2 days ago
അച്ഛനോട് തുടങ്ങിയ പക; അവസാനിച്ചത് അരുംകൊലയില്‍
International
• 2 days ago
വടക്കൻ സിറിയയിൽ കൂട്ട കുഴിമാടങ്ങൾ : 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് ഖത്തർ-എഫ്ബിഐ തിരച്ചിൽ സംഘം
International
• 2 days ago
പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്; ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ
Kerala
• 2 days ago
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകനില്‍ നിന്ന് മര്‍ദ്ദനം
Kerala
• 2 days ago
ആദംപൂർ വ്യോമതാവളം തകർത്തുവെന്ന പാക് അവകാശവാദം തള്ളി; വ്യോമ താവളത്തിൽ മോദിയുടെ സന്ദർശനം
National
• 2 days ago
ഞണ്ടുകൾ മുതൽ സ്രാവുകൾ വരെ: വിഷ ആൽഗകളുടെ മുന്നിൽ 200-ലധികം സമുദ്രജീവികൾ തോറ്റു വീഴുന്നു
International
• 2 days ago