
ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ; യോഗ്യത, അപേക്ഷ, നിങ്ങള്‍ അറിയേണ്ടതല്ലാം

ദുബൈ: ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്കായി 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ. രാജ്യത്തിനു പുറത്തുനിന്നുള്ള യോഗ്യരായ അപേക്ഷകര്‍ക്ക് പ്രവേശന തീയതി മുതല്‍ 180 ദിവസം ദൈര്‍ഘ്യമുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്കാന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അനുമതി നല്‍കിത്തുടങ്ങി.
പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ അസാധാരണമായ സംഭാവനകളും നല്കിയ വ്യക്തികള്‍ക്കായി അവതരിപ്പിച്ച ഒരു ദീര്‍ഘകാല റെസിഡന്‍സി (10 വര്‍ഷം) ആണ് ബ്ലൂ റെസിഡന്‍സി വിസ.
ബ്ലൂ റെസിഡന്‍സി വിസക്കുള്ള യോഗ്യത?
- പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയോ അസാധാരണമായ ശ്രമങ്ങള്‍ നടത്തുകയോ പ്രകടമായ പോസിറ്റീവ് സ്വാധീനംകൊണ്ടുവരാന് കഴിഞ്ഞവരോ ആയ വ്യക്തികള്‍.
- പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ വലിയ നേട്ടങ്ങളും സ്വാധീനവുമുള്ള വ്യക്തികള്‍. ഇവര്‍ യുഎഇ ശാസ്ത്രജ്ഞരുടെ കൗണ്‍സിലിന്റെ അംഗീകാരത്തോടെ നാമനിര്‍ദ്ദേശം ചെയ്യപ്പെടണം.
- പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും നിക്ഷേപം നടത്തിയവരും.
- യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ പരിസ്ഥിതി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍.
അപേക്ഷിക്കേണ്ട വിധം?
- സ്മാര്‍ട്ട് സര്‍വീസസ് പ്ലാറ്റ്ഫോമിലും മൊബൈല്‍ ആപ്ലിക്കേഷനിലും (UAEICP) അപേക്ഷകര്‍ പിന്തുടരേണ്ട ഘട്ടങ്ങള്‍ അതോറിറ്റി വിശദീകരിച്ചിട്ടുണ്ട്:
- ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുകയും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുക.
- ഫീസ് അടയ്ക്കുക
- അപേക്ഷ സമര്‍പ്പിക്കുക
- അപേക്ഷ സമര്‍പ്പിച്ചു എന്ന് സ്ഥിരീകരിക്കുക.
ആവശ്യമായ രേഖകള്‍:
- അപേക്ഷകന്റെ പാസ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ്.
- ലേറ്റസ്റ്റായി എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
- ബ്ലൂ റെസിഡന്‍സി യോഗ്യത പരിശോധിക്കുന്നതിനുള്ള രേഖകള്‍
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ വെച്ചാണ് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ഐസിപി, യുഎഇയിലെ ബ്ലൂ റെസിഡന്‍സി സിസ്റ്റത്തിന്റെ ആദ്യ ഘട്ടത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.
The UAE has introduced a 180-day multiple-entry visa for Blue Residency applicants. Learn about eligibility, the application process, benefits, and how to apply for this new visa.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം
uae
• 5 hours ago
കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ
National
• 6 hours ago
നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്
Kerala
• 6 hours ago
"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്
National
• 7 hours ago
അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
uae
• 7 hours ago
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം
Kerala
• 7 hours ago
സുപ്രഭാതം എജ്യൂ എക്സ്പോ നാളെ
Kerala
• 8 hours ago
2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും
uae
• 8 hours ago
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി
Kerala
• 8 hours ago
എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍
Kerala
• 8 hours ago
അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ; നടപടികള്‍ കടുപ്പിച്ച് അബൂദബി പൊലിസ്
uae
• 8 hours ago
വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 8 hours ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്; ഭീകരവാദികളുടെ സഹോദരിയെന്ന് പരാമര്‍ശം
National
• 8 hours ago
അഭിഭാഷകയെ മര്‍ദ്ദിച്ചതില്‍ നടപടി; സീനിയര്‍ അഭിഭാഷകന് ബെയ്ലിന് സസ്പെന്ഷന്
Kerala
• 9 hours ago
മരണഭീതിയില്‍ പലായനം; താമസം ബങ്കറുകളില്‍; ദുരിത ജീവിതം അവസാനിച്ചിട്ടില്ല അതിര്‍ത്തിയില്‍
National
• 11 hours ago
അച്ഛനോട് തുടങ്ങിയ പക; അവസാനിച്ചത് അരുംകൊലയില്‍
International
• 12 hours ago
വടക്കൻ സിറിയയിൽ കൂട്ട കുഴിമാടങ്ങൾ : 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് ഖത്തർ-എഫ്ബിഐ തിരച്ചിൽ സംഘം
International
• 12 hours ago
പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്; ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ
Kerala
• 12 hours ago
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകനില്‍ നിന്ന് മര്‍ദ്ദനം
Kerala
• 10 hours ago
ആദംപൂർ വ്യോമതാവളം തകർത്തുവെന്ന പാക് അവകാശവാദം തള്ളി; വ്യോമ താവളത്തിൽ മോദിയുടെ സന്ദർശനം
National
• 10 hours ago
ഞണ്ടുകൾ മുതൽ സ്രാവുകൾ വരെ: വിഷ ആൽഗകളുടെ മുന്നിൽ 200-ലധികം സമുദ്രജീവികൾ തോറ്റു വീഴുന്നു
International
• 11 hours ago