HOME
DETAILS

ചങ്ക് പൊട്ടും ആ നില്‍പ്പ് കണ്ടാല്‍...! ട്രക്കിടിച്ച് കൊല്ലപ്പെട്ട തന്റെ കുഞ്ഞിനരികില്‍ നിന്നു മാറാതെ അമ്മയാന

  
Web Desk
May 14 2025 | 04:05 AM

Mother elephant doesnt leave her baby who was hit by a truck and killed

 

ലോകത്ത് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും മാതൃസ്‌നേഹത്തിന് ഒരിക്കലും മാറ്റമുണ്ടാവില്ല. തന്റെ അമ്മയ്ക്കു കുഞ്ഞിനോടുള്ള സ്‌നേഹം, അതുമാത്രമേ ലോകത്ത് നിസ്വാര്‍ഥമായി ഉള്ളൂ. 
മലേഷ്യയില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമ ഉപയോക്താക്കളെ കണ്ണീരിലാഴ്ത്തിയത്. മാതൃദിനത്തില്‍ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടത് ഒരു ആനക്കുട്ടിയാണ്.

ട്രക്ക് ഇടിച്ചാണ് ആനക്കുട്ടിമരിച്ചത്. എന്നാല്‍ മണിക്കൂറുകളോളം ആ ട്രക്കിനരികില്‍ നിന്ന അമ്മ ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സങ്കടകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത് അത്‌ലറ്റ് എജെ പൈറോ ആണ്.

അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടിയാനയെ ട്രക്ക് ഇടിച്ചത്. അപകടത്തില്‍ ട്രക്കിനടിയില്‍ പെട്ടുപോയ കുട്ടിയാന മരിക്കുകയായിരുന്നു. ട്രക്കിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. സംഭവം നടന്നുകഴിഞ്ഞതിനു ശേഷം എല്ലാവരെയും സങ്കടത്തിലാക്കിയത് അമ്മ ആനയുടെ ആ നില്‍പ്പായിരുന്നു.

അപകടത്തിന് കാരണക്കാരനായ ആ ട്രക്കില്‍ തലവച്ച് അമ്മയാന മണിക്കൂറുകളോളമാണ് ഒരേ നില്‍പ്പ് നിന്നത്. രാത്രിയായിരുന്നു അപകടം സംഭവിച്ചത്. എന്നാല്‍ പിറ്റേന്നു പുലര്‍ച്ചെവരെയും തന്റെ കുഞ്ഞിന്റെ അരികില്‍ നിന്നു മാറാന്‍ ആ അമ്മ തയാറായില്ല. പിന്നീട് വനപാലകര്‍ എത്തിയാണ് ആനയെ അവിടെ നിന്നു മാറ്റുന്നത്.

വിഡിയോ പെട്ടെന്നു തന്നെ വൈറലായി. നിരവധി പേര്‍ കമന്റുകളുമായി വന്നു. മനുഷ്യനായാലും മൃഗമായാലും സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന വേദന അത് വലുത് തന്നെയാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു. വനമേഖലകളിലൂടെയുള്ള റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ബോധവാന്‍മാരാവണമെന്നും അഭിപ്രായപ്പെട്ടു.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഇ-പാസ്പോർട്ട് വിജ്ഞാപനം: സവിശേഷതകൾ, ഗുണങ്ങൾ, അപേക്ഷാ രീതി തുടങ്ങി യാത്രക്കാർ അറിയേണ്ടതെല്ലാം

uae
  •  20 minutes ago
No Image

വായനാ വൈദഗ്ദ്ധ്യത്തിൽ രാജ്യത്ത് മുൻപന്തിയിൽ; പക്ഷേ രണ്ടര വർഷത്തിൽ ഹിമാചലിൽ അടച്ചത് 1,200 സ്കൂളുകൾ

National
  •  43 minutes ago
No Image

യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി: ട്രംപിന് 'ഓർഡർ ഓഫ് സായിദ്' പുരസ്കാരം

uae
  •  an hour ago
No Image

നരഭോജിക്കടുവയെ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങി വനംവകുപ്പ്, മൂന്ന് സംഘമായി തെരച്ചില്‍ 20 ക്യാമറ ട്രാപ്പുകള്‍; ദൗത്യത്തില്‍ കുങ്കിയാനകളും

Kerala
  •  an hour ago
No Image

ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് കണക്കിൽപെടാത്ത 32 കോടിയുടെ സ്വത്തുക്കൾ

National
  •  an hour ago
No Image

യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; നാളെ താപനില കുറയുമെന്ന് പ്രവചനം

uae
  •  2 hours ago
No Image

കൊന്നൊടുക്കുന്നു; നഖ്ബ ദിനത്തിന്റെ ഓര്‍മനാളിലും ഗസ്സയെ ചോരക്കളത്തില്‍ മുക്കി ഇസ്‌റാഈല്‍, ഇന്നലെ കൊലപ്പെടുത്തിയത് 103 പേരെ

International
  •  2 hours ago
No Image

35 വര്‍ഷത്തിലേറെക്കാലം പ്രവാസ ജീവിതം; ചികിത്സക്കായി നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുന്‍പ് പ്രവാസി മലയാളി മരിച്ചു

Saudi-arabia
  •  2 hours ago
No Image

ലഹരി വേണ്ട, ഫിറ്റ്‌നസ് ആവാം; സ്‌കൂളുകളില്‍ ഇനി കുട്ടികള്‍  സുംബ ഡാന്‍സും പഠിക്കും; 1,60,000 അധ്യാപകര്‍ക്ക് പരിശീലനം

Kerala
  •  3 hours ago
No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

Kerala
  •  3 hours ago